Agape

Sunday, 31 October 2021

"ആഴിയിൽ പാത ഒരുക്കുന്ന ദൈവം"

 ആഴിയിൽ പാത ഒരുക്കുന്ന ദൈവം


യിസ്രായേൽ മക്കൾ മിസ്രയിം വിട്ടു ചെങ്കടൽ തീരത്തു വന്നപ്പോൾ,യിസ്രായേൽ മക്കളെ വീണ്ടും  പിടിച്ചോണ് പോകുവാൻ ഫറവോൻ 

വന്നപ്പോൾ. ദൈവം ആഴിയിൽ യിസ്രായേൽ മക്കൾക്ക് വേണ്ടി വഴി തുറന്നു.


പ്രിയ ദൈവപൈതലേ നിനക്ക് എതിരായി ശത്രു എഴുന്നേറ്റാൽ ദൈവം നിനക്ക് വേണ്ടി വഴി തുറക്കും. എങ്ങനെ അപ്പുറം കടക്കും? എങ്ങനെ ഈ പ്രശ്‌നത്തെ അതി ജീവിക്കും എന്നു നീ വിചാരിക്കുമ്പോൾ. ദൈവം നിനക്ക് വേണ്ടി തന്റെ ദൂതനെ അയച്ചു നീ പോലും പ്രതീക്ഷിക്കാത്ത മാർഗങ്ങളിൽ വഴി തുറക്കും.

ആകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ഏതു പ്രതികൂലത്തിന്റ നടുവിലും നിന്നെ നടത്തുന്ന ഒരു ദൈവം നിനക്ക് ഉണ്ട്. ചെങ്കടലിൽ പാതയൊരുക്കിയവൻ, യോർദാൻ വിഭാഗിച്ചവൻ, യെരിഹോ കോട്ട തകർത്തവൻ ആണ് നിന്റെ ദൈവം. ആ ദൈവത്തിന്റെ കരം ഇന്നും പ്രവർത്തിക്കും . നീ ദൈവത്തിൽ പ്രത്യാശ വച്ചാൽ  നിന്റെ തടസങ്ങൾ എന്നു വിചാരിക്കുന്ന വിഷയങ്ങളിൽ തന്നെ ദൈവത്തിന് വഴി തുറക്കാൻ സാധിക്കും. പരിപൂർണ ആശ്രയം ദൈവത്തിൽ വയ്ക്കുക ദൈവം നിന്നെ അന്ത്യത്തോളം നടത്തിക്കോളും.

"God preparing the path to the depths"

 God preparing the path to the depths


 And it came to pass, when the children of Israel were come out of Egypt, unto the Red sea, that Pharaoh took the children of Israel into captivity.

 When it came.  God opened the way for the children of Israel in the depths.


 Dear child of God, if the enemy rises up against you, God will open the way for you.  How to get beyond?  When you think about how to overcome this problem.  God will send His angel for you and open the way in ways you did not even expect.

 So put your trust in God.  You have a God who guides you in the midst of any adversity.  Your God is the one who paved the way for the Red Sea, the one who divided the Jordan, the one who destroyed the fortress of Jericho.  That hand of God still works today.  If you put your trust in God, He can open the way to things that you think are your obstacles.  Put your full trust in God and God will guide you to the end.

Saturday, 30 October 2021

"ഹൃദയം നുറുങ്ങിയ പ്രാർത്ഥന"

 ഹൃദയം നുറുങ്ങിയ പ്രാർത്ഥന


പ്രിയ ദൈവ പൈതലേ നീ ഹൃദയനുറുക്കത്തോടെ ആണോ പ്രാർത്ഥിക്കുന്നത്? എങ്കിൽ ദൈവം നിന്റെ പ്രാർത്ഥന കേൾക്കാൻ സമയമായി . ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ. യേശുക്രിസ്തു പറഞ്ഞ ഉപമയിൽ ചുങ്കകാരനും പരീശനും പ്രാർഥിക്കാൻ പോയി. ചുങ്കകാരൻ ഹൃദയ നുറുക്കത്തോടെ സ്വർഗത്തിലോട്ടു പോലും നോക്കാതെ പ്രാർത്ഥിച്ചു. പരീശൻ പ്രാർത്ഥിച്ചപ്പോൾ താൻ ചെയ്ത നന്മപ്രവർത്തികൾ, സ്വയനീതികരണം എന്നിവ ദൈവത്തോട് അറിയിച്ചു.പരീശൻ അടുത്ത് നിന്ന് പ്രാർത്ഥിച്ച ചുങ്കകാരനെ പോലും പരിഹസിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം ചുങ്കകാരന്റെ പ്രാർത്ഥന കേട്ടു.


പ്രിയ ദൈവ പൈതലേ നീ ഹൃദയ നുറുക്കത്തോടെ നിന്റെ ഉള്ള അവസ്ഥ ദൈവസന്നിധിയിൽ പകർന്നാൽ മതി.ദൈവം നിന്റെ പാപങ്ങൾ ക്ഷമിച്ചു പ്രാർത്ഥനയ്ക്കു ഉത്തരം അരുളും.

"Heartbreaking prayer"

 Heartbreaking prayer


 Dear child of God, do you pray with all your heart?  Then it is time for God to hear your prayers.  Jehovah is near to those that are broken at heart;  The tax collector and the Pharisee went to pray in Jesus' parable.  The tax collector prayed with a broken heart without even looking up to heaven.  When the Pharisee prayed, he told God of his good works and of self-justification.  God heard the prayer of the tax collector.


 Dear child of God, pour out your heart to God with a broken heart. God will forgive your sins and answer your prayers.

Friday, 29 October 2021

"സൗമ്യതയും താഴ്മയും"

 സൗമ്യതയും താഴ്മയും


ഒരു ദൈവ പൈതലിന്റെ രണ്ടു സ്വഭാവഗുണങ്ങൾ ആണ്  സൗമ്യതയും താഴ്മയും. സൗമ്യതയുള്ളവർ ഭൂമിയെ കൈവശം ആക്കുമ്പോൾ. താഴ്മയുള്ളവനെ ദൈവം സ്നേഹിക്കുന്നു. ദൈവം ഇഷ്ടപെടുന്ന രണ്ടു സ്വഭാവ സവിശേഷതകൾ ആണ് സൗമ്യതയും താഴ്മയും. കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.

പ്രിയ ദൈവ പൈതലേ ദൈവം നിന്നെകുറിച്ച് ആഗ്രഹിക്കുന്നത് നീ സൗമ്യതയും താഴ്മയും ഉള്ളവൻ ആയിരിക്കുക എന്നാണ്.  നിന്റെ ഹൃദയത്തിൽ താഴ്മയും സൗമ്യതയും ഉണ്ടായിരിക്കട്ടെ. പുറമെ സൗമ്യതയും താഴ്മയും കാണിച്ചിട്ട് ഹൃദയം കൊണ്ട് ഈ സ്വഭാവ സവിശേഷതകൾ ഇല്ലെങ്കിൽ എന്ത് ഫലം.ആകയാൽ ദൈവം ആഗ്രഹിക്കുന്നത് നിന്റെ പുറമെയുള്ള താഴ്മയും സൗമ്യതയും അല്ല ഹൃദയം കൊണ്ട് ദൈവത്തോടുള്ള താഴ്മയും സൗമ്യതയും ആണ്.


"Gentleness and humility"

 Gentleness and humility

 Gentleness and humility are the two qualities of a child of God.  When the meek possess the earth.  God loves the humble.  Gentleness and humility are two qualities that God loves.  The Lord Jesus Christ said, Take my yoke upon you and learn from me, for I am gentle and lowly in heart, and you will find rest for your souls.

 Dear child of God, God wants you to be meek and humble.  May humility and meekness be in your heart.  What is the result if you do not have these qualities in your heart by showing meekness and humility on the outside?

Thursday, 28 October 2021

"ദൈവീക സമാധാനം"

 ദൈവീക സമാധാനം


പ്രിയ ദൈവപൈതലേ നീ സമാധാനം ഇല്ലാതെ അലയുകയാണോ? യേശുനാഥൻ നിന്നെ മാടിവിളിക്കുന്നു. കർത്താവ് പറയുന്നു എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ട് പോകുന്നു ലോകം തരുന്നത് പോലെ ആല്ല.ദൈവീക സമാധനം പ്രാപിച്ചവർ പിന്നെ പിറുപിറുക്കയില്ല. ദൈവം തരുന്ന നന്മകളിൽ അവർ സന്തുഷ്‍ടരായിരിക്കും. ദൈവീകഹിതം   അനുസരിച്ചു ജീവിക്കുന്നവർ ആയിരിക്കും. ആരോടും വിദ്വേഷം ഇല്ലാതെ ദൈവീക സമാധാനത്തിൽ ജീവിക്കുന്നവർ ആയിരിക്കും. ഈ ലോകപ്രകാരം ജീവിക്കുന്നവർ എപ്പോഴും അസമാധാനത്തിൽ ജീവിക്കുന്നവർ ആണ്. ദൈവം തരുന്ന സമാധാനം നിത്യം ആണ്. ആ സമാധാനം നിന്നിൽ നിന്ന് ആർക്കും എടുത്തുകളായാൻ സാധിക്കുകയില്ല. ദൈവീക സമാധാനം നിന്നിൽ ആവസിക്കാൻ നീ ചെയേണ്ടത് ദൈവീക വഴികളിൽ നടന്നു ദൈവഷ്ടം ചെയ്തു ജീവിച്ചാൽ മാത്രം മതി.

"Divine peace"

 Divine peace


 Dear child of God, are you wandering without peace?  The Lord Jesus is calling you.  The Lord says I will give you my peace, not as the world gives. Those who have received divine peace will no longer murmur.  They will rejoice in the good things that God gives them.  They will live according to God's will.  They will live in divine peace without hatred of anyone.  Those who live according to this world are always living in unhappiness.  The peace that God gives is eternal.  No one can take that peace away from you.  All you need to do to live in peace with God is to walk in God's ways and do God's will. 

Wednesday, 27 October 2021

"Life of faith"

 Life of faith

 Dear child of God, the life of faith begins when we believe with all our hearts that the Lord Jesus Christ was born on earth as a human being, died for our sins, was buried and rose again.  Abraham, the Gentile, became the father of believers when he was called and separated by God and believed in God completely.

 Dear child of God, our Christian life begins when we truly believe in God according to the Bible.  In Jesus Christ there is no Jew, no Greek, no nation.  All nations are one in Jesus Christ.  Even his ancestor Abraham was a Gentile.

 Dear child of God, when the Lord has chosen you, you are a new creation in Jesus Christ.  The Lord is with you in your life of faith.  Jesus Christ will help you overcome adversity when it comes.  Run steadily on the battlefield of your faith.  Look at your track and run.  Let the others run anyway.  If you run after the Lord in the battle of faith, your God is waiting for you at the end of the track.  God's hands are there to support you on the battlefield of faith.  Jesus Christ,the Father God,the Holy Spirit,  billions of angels, ancestors, apostles, and countless others who have died in Christ are waiting for you as you run and win.  May that hope remain in your life of Christ, 

"വിശ്വാസ ജീവിതം "

 വിശ്വാസ ജീവിതം 

പ്രിയ ദൈവപൈതലേ കർത്താവായ യേശുക്രിസ്തു ഭൂമിയിൽ മനുഷ്യനായി പിറന്നു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു അടക്കപ്പെട്ട് ഉയിർത്തെഴുനേറ്റു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുമ്പോൾ വിശ്വാസ  ജീവിതം ആരംഭിക്കുന്നു. ജാതിയനായ അബ്രഹാം ദൈവം വിളിച്ചു വേർതിരിച്ചപ്പോൾ ദൈവത്തെ പരിപൂർണമായി വിശ്വസിച്ചപ്പോൾ വിശ്വാസികളുടെ പിതാവ് ആയിതീർന്നു.

പ്രിയ ദൈവപൈതലേ തിരുവചനടിസ്ഥാനത്തിൽ നാം യഥാർത്ഥമായി ദൈവത്തെ വിശ്വസിക്കുമ്പോൾ നമ്മുടെ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നു. യേശുക്രിസ്തുവിൽ യഹൂദൻ ഇല്ല, യവനൻ ഇല്ല, ജാതിയില്ല. യേശുക്രിസ്തുവിൽ സകല ജാതികളും ഒന്ന്. പൂർവപിതാവായ അബ്രഹാം പോലും ജാതിയൻ ആയിരുന്നു.

പ്രിയ ദൈവപൈതലേ കർത്താവ് നിന്നെ തെരെഞ്ഞെടുത്തു കഴിയുമ്പോൾ നീ യേശുക്രിസ്തുവിൽ പുതിയ സൃഷ്ടി ആകുന്നു. നിന്റെ വിശ്വാസജീവിതയാത്രയിൽ കർത്താവ് നിന്റെ കൂടെ ഉണ്ട്. പ്രതിക്കൂലങ്ങൾ വന്നാൽ അതിനെ തരണം ചെയ്യാൻ യേശുക്രിസ്തു നിന്നെ സഹായിക്കും. നിന്റെ വിശ്വാസപ്പോർക്കളത്തിലെ ഓട്ടം സ്ഥിരതയോടെ ഓടുക. നിന്റെ ട്രാക്കിൽ നോക്കി ഓടുക. മറ്റുള്ളവർ എങ്ങനെയും ഓടികൊള്ളട്ടെ. നീ വിശ്വാസപ്പോർകളത്തിൽ കർത്താവിനെ പിൻപറ്റി ഓടിയാൽ ട്രാക്കിന്റ അവസാനം നിന്റെ ദൈവം നിന്നെയും കാത്തിരിപ്പുണ്ട്. വിശ്വാസപോർക്കളത്തിൽ നിന്നെ താങ്ങുവാൻ ദൈവത്തിന്റെ കരങ്ങൾ ഉണ്ട്. നീ  ഓട്ടം ഓടി ജയിക്കുമ്പോൾ നിന്നെ കാത്ത് യേശുനാഥനും,പിതാവാം ദൈവം,പരിശുദ്ധത്മാവ്,കോടികണക്കിന് ദൂതൻമാർ, പൂർവപിതാക്കന്മാർ, അപ്പോസ്തലന്മാർ, ക്രിസ്തുവിൽ മരിച്ചുയിർത്തവർ അങ്ങനെ എണ്ണികൂടാത്ത ഒരു സംഘം നിന്റെ സ്വീകരിപ്പാൻ സ്വർഗ്ഗരാജ്യത്തിൽ ഉണ്ട്. ആ പ്രത്യാശ നിന്റെ വിശ്വാസജീവിതത്തിൽ നിലനിൽക്കട്ടെ.

Tuesday, 26 October 2021

"HA MANOHARAM YAHE NINTE |MALAYALAM CHRISTIAN SONG"

 


"PRIYAN VARUME-MALAYALAM CHRISTIAN SONG"


 

KARTHAVARIYATHE ENIKONNUM-MALAYALAM CHRISTIAN SONG"


 

"God's love-DELSON K DANIEL "

 God's love

  Even though man sinned and turned away from God, the Almighty God came into the earth in human form.  Even today that God calls you back to eternal life.  Every time you sin, you remember, the pain that Jesus Christ accepted for you.  Dear child of God, Jesus Christ, who left heaven and came to this earth to live as a commoner among the common people, to inherit the kingdom of heaven forever.  Society held the haters together and accepted their suffering in order to show God that all His children are equal.  The Creator accepted the persecution without saying a word to forgive the sins you and I had committed.  Yet in the end Jesus told his father that this was because they did not know what his children were doing to him.  When Jesus Christ died, the last request was that God the Father forgive the sins of His children and do nothing against them.

  Dear child of God, Jesus' greatest contribution to you is to redeem me and you from hell.  Yes God still loves you.  God wants you to obey God.  One day God will be king to add you.  On that day we will reign with God.  This is the blessed hope of every child of God.  The sufferings of this world are fleeting when we remember this blessed hope.  Infinite age is only a matter of time before we spend time with God.  It was for this blessed hope that God expressed His love on Calvary.

"DAIVASNEHAM-DELSON K DANIEL "

 ദൈവസ്നേഹം

മനുഷ്യൻ പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നു പോയിട്ടും, സർവ്വശ്കതനായ ദൈവം മനുഷ്യരുപത്തിൽ ഭൂമിയിൽ ഉരുവായി.മനുഷ്യൻ കടന്നുപോകുന്ന അവസ്ഥകൾ മനസിലാക്കി അവരുടെ പാപത്തെ ക്ഷമിക്കാൻ സൃഷ്ടിതാവ് സൃഷ്ടിയുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങി ക്രൂശിൽ പരമയാഗം ആയി മാറിയതിനെയാണ് ദൈവസ്നേഹം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്നും ആ ദൈവം നിന്നെ മാടി വിളിക്കുന്നു നിത്യജീവങ്കലേക്കു. നീ ഓരോ പാപങ്ങൾ ചെയുമ്പോൾ യേശുക്രിസ്തു നിനക്ക് വേണ്ടി ഏറ്റു വാങ്ങിയ വേദനകൾ കർത്താവ് വീണ്ടും ഓർക്കുന്നു. പ്രിയ ദൈവപൈതലേ നിന്നെ എന്നേക്കും ആയി സ്വർഗീയ രാജ്യത്തിന് അവകാശിയാക്കാൻ,സ്വർഗം വെടിഞ്ഞു ഈ ഭൂമിയിൽ വന്നു സാധാരണകാരിൽ സാധാരണകാരനായി ജീവിച്ച യേശുക്രിസ്തു . സമൂഹം വെറുത്തവരെ ചേർത്ത് നിർത്തി അവരുടെ വേദനകൾ ഏറ്റുവാങ്ങിയത് ദൈവത്തിനു തന്റെ മക്കൾ എല്ലാം തുല്യരാണ് എന്നു കാണിക്കാൻ വേണ്ടിയായിരുന്നു. നീയും ഞാനും ചെയ്ത പാപങ്ങൾ ക്ഷമിക്കാൻ സൃഷ്ടിതാവ് ഒരു വാക്ക് പോലും പറയാതെ മർദ്ദനങ്ങൾ ഏറ്റുവാങ്ങി. എന്നിട്ടും അവസാനം യേശുനാഥൻ പിതാവിനോട് പറഞ്ഞത് ഇപ്രകാരം ആയിരുന്നു തന്റെ മക്കൾ തന്നോട് ചെയുന്നത് എന്താണ് എന്ന് ഇവർ അറിയായ്ക കൊണ്ടാണ് എന്നാണ് . യേശുക്രിസ്തു പ്രാണൻ വെടിയുമ്പോഴും തന്റെ മക്കളുടെ പാപക്ഷമയും അവരോടു മറുത്തൊന്നും പിതാവം ദൈവം ചെയ്യല്ലേ എന്നുകൂടിയായിരുന്നു അവസാനത്തെ അപേക്ഷ.

പ്രിയ ദൈവപൈതലേ നിനക്ക് വേണ്ടി യേശുനാഥൻ ഏറ്റ പങ്കപാടുകൾ എന്നെയും നിന്നെയും നരകത്തിൽ നിന്ന് വീണ്ടെടുക്കാൻ ആണ്. അതെ ദൈവം ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു. നീ ദൈവം പറഞ്ഞത് അനുസരിച്ചു കാണാൻ ദൈവം ആഗ്രഹിക്കുന്നു. നിന്നെ ചേർപ്പാൻ ഒരുനാൾ ദൈവം  രാജാവായി വരും. അന്ന് ദൈവത്തോട് കൂടെ നാം വാഴും. ഇതാണ് ഓരോ ദൈവപൈതലിന്റെയും ഭാഗ്യകരമായ പ്രത്യാശ. ഈ ഭാഗ്യകരമായ പ്രത്യാശ ഓർക്കുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ ക്ഷണികം ആണ്. അനന്തമായ യുഗം നാം ദൈവത്തോട് കൂടെ ചിലവഴിക്കുമ്പോൾ മനുഷ്യയുസ്സ് നോടിനേരത്തേക്കുള്ളത് മാത്രം ആണ്. ഈ ഭാഗ്യകരമായ പ്രത്യാശയ്ക്കു വേണ്ടിയാണ് ദൈവം കാൽവരിയിൽ തന്റെ സ്നേഹം പ്രകടിപ്പിച്ചത്.

Monday, 25 October 2021

രോഗസൗഖ്യം ദൈവവചനത്തിൽ

            രോഗസൗഖ്യം ദൈവവചനത്തിൽ

പ്രിയ ദൈവപൈതലേ രണ്ടുതരത്തിലുള്ള രോഗസൗഖ്യം ഉണ്ട്. ഒന്നു ദൈവം നൽകുന്ന അത്ഭുത സൗഖ്യം. യേശു ക്രിസ്തുവും അപ്പോസ്ഥലന്മാരും അത്ഭുത രോഗസൗഖ്യം നൽകിയതായി ബൈബിളിൽ വിശദീകരിക്കുന്നു. ഇന്നും അത്ഭുത രോഗസൗഖ്യം ദൈവം നൽകുന്നു.

അടുത്തത് വൈദ്യന്മാരാൽ ഉള്ള രോഗസൗഖ്യം . അവിടെയും വൈദ്യന്മാർ നൽകുന്ന മരുന്നിൽ കൂടി രോഗസൗഖ്യം നൽകുന്നത് ദൈവം ആണ്. വൈദ്യന്മാർ തന്നെ ഒരു പരിധി കഴിയുമ്പോൾ പറയും ദൈവത്തിൽ ആശ്രയിക്കാൻ.

പ്രിയ ദൈവപൈതലേ അത്ഭുത രോഗസൗഖ്യവും, വൈദ്യൻമാർ മുഖേനയുള്ള രോഗസൗഖ്യവും നൽകുന്നത് ദൈവം ആണ്. 


Healing in the Word of God

 Healing in the Word of God

 Dear child of God, there are two kinds of healing.  One is the miraculous healing that God gives.  The Bible explains that Jesus Christ and the apostles performed miraculous healings.  Even today, God provides miraculous healing.

 Next is healing by doctors.  Even there, it is God who heals the sick with medicine.  Doctors will tell you to trust God when you reach a certain limit.

 Dear child of God, it is God who gives miraculous healing and healing through doctors.

Sunday, 24 October 2021

"Aradhana Aradhana …"


 

The Christian life and the struggle with the flesh

 The Christian life and the struggle with the flesh

 It is in the flesh that a child of God suffers the most.  It is in the flesh that Satan decides to tempt the child of God the most, because the flesh is taken from the dust.  God's sacrifice on Calvary as a ransom for the remission of sin.

 Dear child of God, the devil's plot in the Garden of Eden to destroy your eternal life is still being tried by you today.  Put on every weapon to overcome it.  A child of God is on a spiritual battlefield.  The whole armor of God is the helmet of salvation, the sword which is the word of God, the girdle of truth, and the armor of righteousness;  The above are the armor we must wear on the spiritual battlefield.  Dear child of God, what is the result of beginning with the Spirit and ending with the flesh?  God wants you to receive eternal life in the Spirit.  The apostle Paul exhorts us to put on the whole armor of God.

ക്രിസ്തീയ ജീവിതവും ജഡംകൊണ്ടുള്ള പോരാട്ടവും

 ക്രിസ്തീയ ജീവിതവും ജഡംകൊണ്ടുള്ള പോരാട്ടവും

ഒരു ദൈവപൈതലിന് ഏറ്റവും കൂടുതൽ പോരാട്ടം അനുഭവിക്കുന്നത് ജഡത്തിൽ ആണ്. സാത്താൻ ഏറ്റവും കൂടുതൽ ദൈവപൈതലിനെ പരീക്ഷിക്കാൻ തീരുമാനിക്കുന്നതും ജഡത്തിൽ ആണ് .കാരണം മറ്റൊന്നുമല്ല ജഡിക ശരീരം മണ്ണിൽ നിന്ന് എടുത്തിട്ടുള്ളത് കൊണ്ടാണ്. ദൈവം വീണ്ടെടുപ്പു വിലയായി കാൽവറിയിൽ യാഗമായി തീർന്നത് പാപത്തിന് മോചനം ആയി.എങ്കിലും വീണ്ടും പാപം ചെയുവാൻ പിശാച് അലറുന്ന സിംഹം എന്നപോലെ ഓരോ ദൈവപൈതലിന്റെയും പിറകെ ചുറ്റി നടക്കുന്നു.

പ്രിയ ദൈവപൈതലേ  നിന്റെ നിത്യജീവൻ നഷ്ടമാക്കാൻ ഏദൻ തോട്ടത്തിൽ പിശാച് എടുത്ത തന്ത്രം ഇന്നും നിന്റെ അടുക്കൽ പരീക്ഷിക്കുന്നു. അതിനെ ജയിപ്പാൻ സർവായുധവർഗം ധരിച്ചു കൊള്ളുവിൻ. ഒരു ദൈവപൈതൽ ആത്മീക പോർക്കളത്തിൽ ആണ് . ദൈവത്തിന്റെ സർവായുധ വർഗ്ഗമോ രക്ഷയിൻ ശിരസ്ത്രം, ദൈവവചനം ആകുന്ന വാൾ, അരയ്ക്കു സത്യം, നീതി കവചം, സുവിശേഷം ആകുന്ന ചെരുപ്പ്, വിശ്വാസം എന്ന പരിച. ആത്മീക പോർക്കളത്തിൽ നാം ധരിക്കേണ്ട പടച്ചട്ടകൾ ആണ് മുകളിൽ പറഞ്ഞേക്കുന്നത് . പ്രിയ ദൈവപൈതലേ ആത്മാവ് കൊണ്ട് ആരംഭിച്ചു ജഡത്തിൽ അവസാനിച്ചാൽ എന്ത് ഫലം. ദൈവം ആഗ്രഹിക്കുന്നത് നീ ആത്മാവിൽ നിത്യജീവങ്കലേക്കു എത്തുവാൻ ആണ്. അതിനു ദൈവത്തിന്റെ സർവയുധ വർഗ്ഗം ധരിപ്പാൻ ആണ് പൗലോസ് അപ്പോസ്തലൻ പ്രബോധിപ്പിക്കുന്നത്.

Saturday, 23 October 2021

"Je Yeshu Naal There|Romika Masih"


 

Why does the child of God pass through disease?

 Why does the child of God pass through disease?

 The child of God goes through two kinds of diseases. The first is because of sin.  The second is that the work of God may be revealed.  Sickness manifests itself in two ways: to draw near to God.  God punishes the beloved Son.  Dear child of God, if you are burdened with any disease, confess your sins to God.  God will heal you.  If the work of God is to be revealed in you, then the grace of God will help you to overcome sickness in the flesh, as Paul did.  Paul was sustained by the grace of God there.

 Dear child of God, whatever your illness is, it is to bring you closer to God.  Do not despair. God said that King Hezekiah would get sick and die, but God extended his life before the king's repentant prayer.  Thus we serve a merciful God.

എന്തുകൊണ്ട് ദൈവപൈതലിനെ രോഗങ്ങളിൽ കൂടി കടത്തി വിടുന്നു?

 എന്തുകൊണ്ട് ദൈവപൈതലിനെ രോഗങ്ങളിൽ കൂടി കടത്തി വിടുന്നു?


രണ്ടു തരത്തിൽ ആണ് ദൈവപൈതൽ രോഗങ്ങളിൽ കൂടി കടന്നു പോകുന്നത്.ഒന്നാമത്തേത് പാപം നിമിത്തം. രണ്ടാമത്തേത് ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനു. രണ്ടു മാർഗങ്ങളിൽ കൂടി രോഗം വെളിപ്പെടുന്നത് ദൈവത്തോട് അടുക്കാൻ ആണ്. ദൈവം സ്നേഹിക്കുന്ന മകനെ ശിക്ഷിക്കുന്നു. പ്രിയ ദൈവ പൈതലേ നീ ഏതെങ്കിലും രോഗത്താൽ ഭാരപ്പെടുക ആണെങ്കിൽ നിന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുക. ദൈവം നിന്നെ സൗഖ്യം ആക്കും. ദൈവപ്രവർത്തി നിന്നിൽ വെളിപ്പെടാൻ ആണെങ്കിൽ പൗലോസിനെ പോലെ ജഡത്തിൽ കഷ്ടം അനുഭവിക്കുമ്പോൾ ദൈവത്തിന്റെ കൃപ രോഗത്തെ അതിജീവിക്കാൻ സഹായിക്കും .പൗലോസ് അപ്പോസ്തലൻ തന്റെ ജഡത്തിലുള്ള രോഗവും വഹിച്ചാണ് മൂന്ന് സുവിശേഷ യാത്രകൾ നടത്തിയത്. അവിടെയെല്ലാം ദൈവത്തിന്റെ കൃപ ആണ് പൗലോസിനെ താങ്ങിയത്.സാക്ഷാൽ യേശുക്രിസ്തുവിനെ പോലും പ്രവാചകൻമാർ പ്രവചിച്ച് പറഞ്ഞത് രോഗം ശീലിച്ചവൻ എന്നായിരുന്നു.

പ്രിയ ദൈവപൈതലേ നിന്റെ രോഗം എന്തായാലും അത് നിന്നെ ദൈവത്തോട് അടുപ്പിക്കാൻ ആണ്. നിരാശപെടേണ്ട.ഹിസ്കിയാവ് രാജാവ് രോഗം ബാധിച്ചു മരിച്ചു പോകും എന്നു ദൈവം അരുളിച്ചെയ്തിട്ടും രാജാവിന്റെ അനുതാപത്തോടെയുള്ള പ്രാർത്ഥനയുടെ മുമ്പിൽ ദൈവം ആയുസ് നീട്ടിനൽകി. അപ്രകാരം കരുണയുള്ള ദൈവത്തെ ആണ് നാം സേവിക്കുന്നത്.

Friday, 22 October 2021

"You are God's Chosen One|Dr. Shilpa Samuel Dhinakaran "


 

"Prarthikkuvaan Padippicha |RituRaj"


 

"Prathisanthikalude Naduvil Ennne|Persis John"


 

പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത് എന്തുകൊണ്ട്?

 പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത് എന്തുകൊണ്ട്?

രണ്ടു കാരണങ്ങളാൽ ആണ് പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത്. ഒന്നാമത്തേത് ദൈവഹിതം അല്ലാത്ത പ്രാർത്ഥന വിഷയങ്ങൾക്കു ദൈവസന്നിധിയിൽ നിന്ന് മറുപടി ലഭികയില്ല.

രണ്ടാമത്തേത് ദൈവത്തിന്റെ സമയം നാം പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ ആയിട്ടില്ല. അബ്രഹാം പ്രാർത്ഥനയുടെ മറുപടിക്കു വേണ്ടി 25 വർഷം കാത്തിരിക്കേണ്ടി വന്നു. യോസേഫ് 13 വർഷം വാഗ്ദത്തതിന്  വേണ്ടി കാത്തിരുന്നു.നിന്റെ പ്രാർത്ഥനയുടെ മറുപടിക്കു തടസമായി എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും നീ പ്രാർത്ഥിച്ചാൽ മതി. പാർസി പ്രഭു തടഞ്ഞുവച്ചാൽപോലും ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു മറുപടി തക്കസമയത്തു തരും. ഡാനിയേൽ പ്രാർത്ഥിച്ചപ്പോൾ പ്രാർത്ഥനയ്ക് ഉത്തരം അരുളി. പക്ഷെ തന്റെ കൈയിൽ ലഭിപ്പാൻ പാർസി പ്രഭു അഥവാ സാത്താൻ എതിർത്തു നിന്നു. ദൈവത്തിന്റെ സമയത്തെ ഇന്നുവരെ ചോദ്യം ചെയ്യാൻ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. ദൈവത്തിന്റെ സമയം പ്രാർത്ഥനയ്ക്കുള്ള മറുപടിയുമായി ദൈവീക ദൂതന്മാർ ഇറങ്ങി വരും. തടസ്സം നിൽക്കുന്ന ശക്തികളെ വെട്ടിമാറ്റി ദൈവത്തിന്റെ സമയത്തു തന്നെ വിടുതൽ അയക്കും. ചില പ്രാർത്ഥന വിഷയങ്ങൾക്കു മറുപടി താമസിക്കുന്നു എന്ന് തോന്നുന്നത് നമ്മൾ ആഗ്രഹിച്ച സമയത്ത് ലഭിക്കാത്തത് കൊണ്ടാണ്. നമ്മുടെ സമയം അല്ല ദൈവത്തിന്റെ സമയം. 


"Why delay the answer to prayer?

 Why delay the answer to prayer?

 The answer to prayer is delayed for two reasons.  First, prayer matters that are not God's will will not be answered before God.

 Second, God's time is not what we pray for.  Abraham had to wait 25 years for the answer to his prayer.  Joseph has been waiting for the promise for 13 years.  Even if the Parsi prince stops, the angel of God will come down and answer in due time.  When Daniel prayed, God answered the prayer.  But the Parsi prince or Satan resisted to get his hands on it.  To this day no force has been able to question God's time.  God's time Angels will come down with answers to prayers.  He will remove the obstacles and send deliverance in God's own time.  It seems that the answer to some prayer topics is delayed because we do not get it when we want it.  Our time is not God's time.

Thursday, 21 October 2021

How can we understand God's will?

 How can we understand God's will?

 Dear children of God, in many matters we examine whether it is God's will that we make decisions. We can understand God's will through the study of the Word.

You will experience peace, tranquility and happiness in matters of God's will.

 You will experience frustration, uneasiness, unhappiness and fear in things that are not God's will.

 Dear child of God, God wants to see you live on earth as God thinks of you in heaven. When Jesus Christ taught His disciples to pray, Heavenly Father wanted His will to be on earth as it is in heaven.

 Dear child of God, may the will of God be done in your affairs. May the kingdom of God be

"ദൈവഹിതം എപ്രകാരം മനസിലാക്കാം?"

 


ദൈവഹിതം എപ്രകാരം മനസിലാക്കാം?

പ്രിയ ദൈവ പൈതലേ പലവിഷയങ്ങളിലും നാം തീരുമാനം എടുക്കുന്നത് ദൈവഹിതം ആണോ എന്ന് പരിശോധിക്കാറുണ്ട്.വചനധ്യാനത്തിലൂടെ നമുക്ക് ദൈവഹിതം മനസിലാക്കാം.ദൈവഹിതം ഉള്ള വിഷയങ്ങളിൽ  സമാധാനം,സ്വസ്ഥത,സന്തോഷം എന്നിവ അനുഭവപെടും.

ദൈവഹിതം ഇല്ലാത്ത വിഷയങ്ങളിൽ നിരാശ,അസ്വസ്ഥത,അസാമാധാനം,ഭയം എന്നിവ അനുഭവപെടും.

പ്രിയ ദൈവപൈതലേ ദൈവം നിന്നെ കുറിച്ച് സ്വർഗ്ഗത്തിൽ ഇരുന്നു ചിന്തിക്കുന്നത് പോലെ നീ ഭൂമിയിൽ ജീവിക്കുന്നത് കാണാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്.യേശുക്രിസ്തു തന്റെ ശിഷ്യൻമാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ സ്വർഗീയ പിതാവിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമെ എന്നായിരുന്നു.ഇതിനെ ആണ് ദൈവഹിതം എന്ന് പറയുന്നത്.

പ്രിയ ദൈവ പൈതലേ നിന്റ വിഷയങ്ങളിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറെട്ടെ.ദൈവരാജ്യം നിന്നിൽ സ്ഥാപിതം ആകട്ടെ.


Wednesday, 20 October 2021

"God supports the weary"

 God supports the weary


 Dear child of God, If you are troubled by various trials on this desert journey, you have a God who will support you.  God will guide you through your weaknesses.  David is exhausted as he goes through various trials.  David wept bitterly.  He pretended to be mentally ill and had to escape from the Philistines.  So it was God, the Good Shepherd, who sustained David through many adversities.

 Dear child of God, there is a God who strengthens you when you are tired.  God will protect you.  If you hold fast to that God, you will not grow weary.

"തളരുന്നവനെ താങ്ങുന്ന ദൈവം"

 തളരുന്നവനെ താങ്ങുന്ന ദൈവം


പ്രിയ ദൈവ പൈതലേ ഈ മരുഭൂപ്രയാണത്തിൽ നീ പലവിധമാം ശോധനകളാൽ വലഞ്ഞിരിക്കുവാണെങ്കിൽ നിന്നെ താങ്ങുന്ന ഒരു ദൈവം നിനക്കുണ്ട്. നിന്റെ ബലഹീനതകളിൽ ബലമേകി നിന്നെ ദൈവം വഴി നടത്തും. ദാവീദ് പലവിധമാം ശോധനകളിൽ കൂടി പോയപ്പോൾ തളർന്നുപോയിട്ടുണ്ട്. ദാവീദ് ബലമില്ലാതാവോളം കരഞ്ഞിട്ടുണ്ട്. ഫെലിസ്ത്യരുടെ മുമ്പിൽ നിന്ന് രക്ഷപ്പെടേണ്ടതിനു മാനസിക വിഭ്രാന്തി അഭിനയിച്ചു തനിക്കു രക്ഷപ്പെടേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെ നിരവധി പ്രതിക്കൂലങ്ങളിൽ കൂടി ദാവീദ് കടന്നു പോയപ്പോൾ തന്നെ താങ്ങിയത് നല്ല ഇടയനായ ദൈവം ആണ്.

പ്രിയ ദൈവപൈതലേ നീ തളർന്നാൽ നിന്നെ ബലപെടുത്തുന്ന ഒരു ദൈവം ഉണ്ട്. അ ദൈവം നിന്നെ സംരക്ഷിച്ചു കൊള്ളും. നീ ആ ദൈവത്തെ മുറുകെപിടിച്ചാൽ നീ തളർന്നു പോകയില്ല.

Tuesday, 19 October 2021

ദൈവീക സാന്നിധ്യം

 


ദൈവീക സാന്നിധ്യം

പ്രിയ ദൈവപൈതലേ പരിശുദ്ധത്മാവിന്റെ സാന്നിധ്യം നിന്നിൽ ഉണ്ടെങ്കിൽ ശത്രുവായ സാത്താന് നിന്നെ ജയിപ്പാൻ സാധിക്കയില്ല.പൗലോസ് ഏറിയ കഷ്ടതകളിൽ കൂടി കടന്നു പോയി. ദൈവസാന്നിധ്യം ഉണ്ടായിരുന്ന പൗലോസ് തന്റെ കഷ്ടതകളെ അതിജീവിച്ചു.സങ്കീർത്തനകാരൻ ഇപ്രകാരം പറയുന്നു യഹോവ എന്റെ വെളിച്ചവും രക്ഷയും ആകുന്നു. ഞാൻ ആരെ ഭയപ്പെടും . യഹോവ എന്റെ ജീവന്റ ബലം.ഞാൻ ആരെ പേടിക്കും?

പ്രിയ ദൈവപൈതലേ ദൈവത്തിന്റെ സാന്നിധ്യം നിന്നിൽ ഉണ്ടെങ്കിൽ നിന്നെ തകർപ്പാൻ ആർക്കും സാധ്യമല്ല.


Divine Presence

 


Divine Presence

 Dear child of God, if you have the presence of the Holy Spirit in you, your enemy Satan will not be able to overcome you. Paul went through many hardships.  Paul overcame his suffering in the presence of God. The psalmist says, "The Lord is my light and my salvation."  Who am I afraid of?  Jehovah is the strength of my life. Whom shall I fear?

 Dear child of God, if God's presence is in you, no one can destroy you.


Monday, 18 October 2021

The power of prayer

 The power of prayer


 When Peter was imprisoned, the church prayed earnestly.  The angel came down from the prison and freed Peter.  The angel came down without even knowing it, even though there were soldiers guarding it.

 Dear child of God, if the enemy binds you against you, there is an angel coming down to set you free.  If your goodness is withheld, the angel will come down and give you back.  Dear child of God, if you pray fervently, God will send His angel to deliver you from the snares that the enemy is preparing against you.  For that, prayer is essential.

പ്രാർത്ഥനയുടെ ശക്തി

 പ്രാർത്ഥനയുടെ ശക്തി


പത്രോസിനെ കാരാഗ്രഹത്തിൽ അടച്ചപ്പോൾ സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു വന്നു. കാരാഗ്രഹത്തിൽ ദൂതൻ ഇറങ്ങിവന്നു.പത്രോസിനെ സ്വതന്ത്രനാക്കി. ചുറ്റും കാവലിന് പടയാളികൾ ഉണ്ടായിട്ടും പടയാളികൾ പോലും അറിയാതെ ആയിരുന്നു ദൂതൻ ഇറങ്ങി വന്നത്.

പ്രിയ ദൈവപൈതലേ നിനക്ക് വിരോധമായി ശത്രു നിന്നെ ബന്ധിച്ചാൽ നിന്നെ സ്വതന്ത്രൻ ആക്കാൻ ഇറങ്ങിവരുന്ന ദൂതൻ ഉണ്ട്. നിന്റെ നന്മയെ തടഞ്ഞാൽ ദൂതൻ ഇറങ്ങി വന്നു മടക്കി തരും. പ്രിയ ദൈവപൈതലേ നീ ശക്തമായി പ്രാർത്ഥിച്ചാൽ നിനക്ക് വിരോധമായി ശത്രു ഒരുക്കുന്ന കെണികളിൽ നിന്ന് ദൈവം തന്റെ ദൂതനെ അയച്ചു വിടുവിക്കും.നിനക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ദൈവത്തിന്റെ ദൂതൻ നിനക്ക് വേണ്ടി ഇറങ്ങി വരും അതാണ് പത്രോസിന്റെ ജീവിതത്തിൽ കണ്ടത്. അതിനു പ്രാർത്ഥന അനിവാര്യം ആണ്.

Sunday, 17 October 2021

Quiet port

 Quiet port

 Dear children of God, each of us is a passenger on the ship that is the church of God in the sea of ​​the world.  Adequate documentation is required to travel on a ship.  You can only sail on the ship if you accept the Lord as your Savior.  Hurricanes can blow along the way.  Adverse circumstances may come into play.  There is a captain who controls the ship.  Captain Jesus Christ will calm the wind and the sea. One day the ship will approach the heavenly shore.  Our goal is a calm harbor with no wind or cold. Eventually we will reach a calm harbor with no wind or cold. God and angels are waiting for us in the calm harbor.  We will reign with God forever.  Death is not there.  Grief is not there.  Eternal happiness is there, eternal peace is there.  The tent of men with God.

ശാന്തതുറമുഖം

 


ശാന്തതുറമുഖം

പ്രിയ ദൈവ പൈതലേ നാം ഓരോരുത്തരും ലോകമാകുന്ന കടലിൽ ദൈവ സഭ ആകുന്ന കപ്പലിലെ യാത്രക്കാർ ആണ്. കപ്പലിൽ സഞ്ചരിക്കണമെങ്കിൽ മതിയായ രേഖകൾ വേണം.രക്ഷിക്കപ്പെട്ടു സ്നാനം ഏറ്റാൽ മാത്രമേ യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളൂ. യാത്രമധ്യേ കൊടുംകാറ്റുകൾ ആഞ്ഞടിക്കാം. പ്രതികൂല സാഹചര്യങ്ങൾ കടന്നു വന്നേക്കാം. കപ്പൽ നിയന്ത്രിക്കുന്ന ഒരു കപ്പിത്താൻ ഉണ്ട്. കപ്പിത്താനായ യേശുക്രിസ്തു കാറ്റിനെയും കടലിനെയും ശാന്തമാക്കും.അങ്ങ് സ്വർഗീയ തീരത്ത് ഒരു ദിവസം കപ്പൽ അടുക്കും. കാറ്റും കോളും ഒന്നുമില്ലാത്ത ശാന്തതുറമുഖം ആണ് നമ്മുടെ ലക്ഷ്യം.ഒടുവിൽ നാം കാറ്റും കോളും ഒന്നും ഇല്ലാത്ത ശാന്തതുറമുഖത്ത് എത്തി ചേരും.ശാന്തതുറമുഖത്തു നമ്മെളെ കാത്തു ദൈവവും ദൈവദൂതന്മാരും ഉണ്ട്. അനന്തയുഗങ്ങൾ നാം അവിടെ ദൈവത്തോടൊത്തു വാഴും. മരണം അവിടെ ഇല്ല. ദുഃഖം അവിടെ ഇല്ല. നിത്യ സന്തോഷം അവിടെ ഉണ്ട്, നിത്യ സമാധാനം അവിടെ ഉണ്ട്. ദൈവത്തോടൊത്തു മനുഷ്യരുടെ കൂടാരം.


Saturday, 16 October 2021

A firm belief in God

 A firm belief in God

 If you have strong faith in God, miracles will happen in your life.  The disciples of the Lord performed miracles and mighty works only by a firm faith in the Lord.

 Dear child of God, faith is as great as mustard seed.  If we have faith like that, we can do miracles and miracles.  The Lord also taught that faith is perfect faith.  You can achieve things with your complete faith that you believe will never happen.

ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം

 ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം


ദൈവത്തിൽ അടിയുറച്ചു വിശ്വാസം ഉണ്ടെങ്കിൽ അത്ഭുതങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കും. കർത്താവിന്റെ ശിഷ്യന്മാർ അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയ്തത് കർത്താവിലുള്ള അടിയുറച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രം ആണ്.

പ്രിയ ദൈവ പൈതലേ കടുക്മണിയോളം വിശ്വാസം എന്ന് പറയുന്നത് പരിപൂർണ വിശ്വാസത്തെയാണ്. അപ്രകാരം വിശ്വാസം നമുക്ക് ഉണ്ടെകിൽ നമുക്ക് അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയുവാൻ സാധിക്കും. കർത്താവ് പഠിപ്പിച്ചതും പരിപൂർണ വിശ്വാസത്തെ ആണ്.അല്പം പോലും ദൈവത്തിൽ അവിശ്വാസം ഇല്ലാതെ നീ കല്പിച്ചാൽ നിന്റെ ജീവിതത്തിലെ മല പോലെയുള്ള വിഷയങ്ങൾ നിന്റെ ജീവിതത്തിൽ നിന്ന് മാറിപ്പോകും. ഒരിക്കലും നടക്കില്ല എന്ന് നീ വിശ്വസിക്കുന്ന വിഷയങ്ങൾ നിന്റെ പരിപൂർണ വിശ്വാസം കൊണ്ട് നിനക്ക് നേടിയെടുക്കാം.

Friday, 15 October 2021

"Vishwasathal Njan Kandu Thudangum |Malayalam Christian Song|Anil Adoor "


 

സംരക്ഷിക്കുന്ന ദൈവം

 സംരക്ഷിക്കുന്ന ദൈവം


പ്രിയ ദൈവ പൈതലേ നിന്നെ സംരക്ഷിക്കുന്ന ഒരു ദൈവം ഉണ്ട്. നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചാൽ നിന്നെ സംരക്ഷിക്കുന്ന ഒരു ദൈവം ഉണ്ട്. ശദ്രക്ക്, മേശക്,അബേദ് നേഗോ എന്നി ബാലന്മാർ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചു.വിഗ്രഹത്തെ നമസ്കരിക്കാതിരുന്നു. ജീവൻ പോയാലും ഞങ്ങൾ പ്രമാണം വിട്ടു മാറുകയില്ല എന്ന അവരുടെ വിശ്വാസം കണ്ടിട്ടു ദൈവം ബാലന്മാർ കിടക്കുന്ന തീയിൽ ഇറങ്ങി വന്നു. തീയിൽ വീണ ബാലന്മാരെ ദൈവം സുരക്ഷിതമായി വിടുവിച്ചു.

പ്രിയ ദൈവ പൈതലേ നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചാൽ നിനക്ക് സംഭവിക്കുന്ന ആപത്തുകളിൽ നിന്ന് ദൈവം നിന്നെ വിടുവിക്കും. നീ പോലും അറിയാതെ എത്രയോ ആപത്തുകളിൽ നിന്ന് ദൈവം നിന്നെ വിടുവിച്ചിരിക്കുന്നു.ആപത്തുകൾ വരുകയില്ല എന്നല്ല അതിൽ നിന്ന് വിടുവിക്കുന്ന ഒരു ദൈവം നമുക്കുണ്ട്.


പ്രിയ ദൈവ പൈതലേ നിന്നെ സംരക്ഷിക്കുന്ന ഒരു ദൈവം ഉണ്ട്. നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചാൽ നിന്നെ സംരക്ഷിക്കുന്ന ഒരു ദൈവം ഉണ്ട്. ശദ്രക്ക്, മേശക്,അബേദ് നേഗോ എന്നി ബാലന്മാർ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചു.വിഗ്രഹത്തെ നമസ്കരിക്കാതിരുന്നു. ജീവൻ പോയാലും ഞങ്ങൾ പ്രമാണം വിട്ടു മാറുകയില്ല എന്ന അവരുടെ വിശ്വാസം കണ്ടിട്ടു ദൈവം ബാലന്മാർ കിടക്കുന്ന തീയിൽ ഇറങ്ങി വന്നു. തീയിൽ വീണ ബാലന്മാരെ ദൈവം സുരക്ഷിതമായി വിടുവിച്ചു.

പ്രിയ ദൈവ പൈതലേ നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചാൽ നിനക്ക് സംഭവിക്കുന്ന ആപത്തുകളിൽ നിന്ന് ദൈവം നിന്നെ വിടുവിക്കും. നീ പോലും അറിയാതെ എത്രയോ ആപത്തുകളിൽ നിന്ന് ദൈവം നിന്നെ വിടുവിച്ചിരിക്കുന്നു.ആപത്തുകൾ വരുകയില്ല എന്നല്ല അതിൽ നിന്ന് വിടുവിക്കുന്ന ഒരു ദൈവം നമുക്കുണ്ട്.

God protects

 God protects


 Dear God child, there is a God who protects you.  If you firmly believe in God, there is a God who will protect you.  The boys Shadrach, Meshach, and Abednego firmly believed in God and did not worship idols.  Seeing their faith that even if life were gone we would not depart from the law, God came down to the fire where the boys lay.  God rescued the boys who fell into the fire.

 Dear child of God, if you firmly believe in God, God will deliver you from the dangers that befall you.  God has saved you from many dangers without you even knowing it. Dangers will not come, we have a God who saves from it.

Thursday, 14 October 2021

God cares

 God cares


 Elijah arrives when the widow and son of Zarephath are dying of their last meal due to famine.  They decided to give Elijah the last meal.  God saw their good minds.  Later the flour in their pot did not decrease, nor did the oil in the jar.

 Dear child of God, God sends His angel when you think that everything has sunk.  Dear child of God, God will work miracles only if you trust in Him.  God, who knows your condition better than you, will send his angel and deliver you.  God sends Elijah to Zaraphath, knowing that the widow and son of Zaraphath will have no more food for tomorrow.  Then they are blessed because of Elijah.

 Dear child of God, you have a God who knows your every need well.  Hope in that God will keep you.

കരുതുന്ന ദൈവം

 കരുതുന്ന ദൈവം


സാരെഫത്തിലെ വിധവയും മകനും ക്ഷാമം നിമിത്തം അവരുടെ അവസാനത്തെ ഭക്ഷണവും കഴിച്ചു മരിക്കാൻ ഇരിക്കുമ്പോൾ ആണ് ഏലിയാവ് അവിടെ എത്തുന്നത്. അവസാനത്തെ ഭക്ഷണം അവർ ഏലിയാവിനും കൂടെ കൊടുക്കാൻ തീരുമാനിച്ചു. അവരുടെ നല്ല മനസിനെ ദൈവം കണ്ടു. പിന്നീട് അവരുടെ കലത്തിലെ മാവ് കുറഞ്ഞില്ല, ഭരണിയിലെ എണ്ണയും കുറഞ്ഞില്ല.

പ്രിയ ദൈവപൈതലേ നീ സകലതും അസ്തമിച്ചു എന്ന് വിചാരിക്കുമ്പോഴാണ് ദൈവം തന്റെ ദൂതനെ അയക്കുന്നത്. പ്രിയ ദൈവ പൈതലേ നീ ദൈവത്തിൽ ആശ്രയിച്ചാൽ മാത്രം മതി ദൈവം അത്ഭുതം പ്രവർത്തിക്കും. നിന്റ അവസ്ഥ നിന്നെക്കാൾ നന്നായി അറിയുന്ന ദൈവം തന്റെ ദൂതനെ അയച്ചു നിന്നെ വിടുവിക്കും. സാരഫാത്തിലെ വിധവയ്കും മകനും ഇനി നാളത്തേക്ക് ഭക്ഷണം ഇല്ല എന്നറിഞ്ഞ ദൈവം ഏലിയാവിനെ സാരഫാത്തിലേക്കു അയക്കുന്നു. പിന്നീട് ഏലിയാവ് നിമിത്തം അവർ അനുഗ്രഹിക്കപ്പെടുന്നു.

പ്രിയ ദൈവപൈതലേ നിന്റെ ഓരോ ആവശ്യങ്ങളും നന്നായി അറിയുന്ന ഒരു ദൈവം നിനക്കുണ്ട്. ആ ദൈവത്തിൽ പ്രത്യാശ വയ്ക്കുക ആ ദൈവം നിന്നെ പുലർത്തും.

Tuesday, 12 October 2021

An intelligent man who laid his foundation on a rock

 An intelligent man who laid his foundation on a rock


 Dear child of God, are you laying the foundation on the rock where you are Christ?

 Those who obey the Word of God are based on the rock which is Christ.  The life of the child of God who is based on the rock will not be ruined because it is based on the rock, no matter how great adversity, problems or diseases may come.  You will not be discouraged if issues like heavy rains hit your life.  You will not be crushed if stormy issues hit your faith life.  Because you have the word of God within you. You stand on the rock which is Christ.

 Dear child of God, no matter what great adversities may come against your life of faith, they will not destroy you.  You lay the foundation on the rock where you are Christ.

 No power can crush anyone who lays his foundation on the rock which is Christ.

ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ

 




ക്രിസ്തുവാകുന്ന

പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ


പ്രിയ ദൈവപൈതലേ നീ ക്രിസ്തുവാകുന്ന പാറമേൽ ആണോ അടിസ്ഥാനം ഇട്ടേക്കുന്നത്.

ദൈവവചനം അനുസരികുന്നവർ ക്രിസ്തുവാകുന്ന പാറമേൽ  അടിസ്ഥാനമിട്ടവർ ആകുന്നു. പാറമേൽ അടിസ്ഥാനം ഇട്ട ദൈവപൈതലിന്റെ ജീവിതം  എത്ര വലിയ പ്രതിക്കൂലങ്ങളോ,പ്രശ്നങ്ങളോ, രോഗങ്ങളോ എന്തൊക്കെ വന്നാലും പാറമേൽ അടിസ്ഥാനം ഉള്ളതാകയാൽ തകർന്നു പോകയില്ല. വന്മഴ പോലുള്ള വിഷയങ്ങൾ നിന്റെ ജീവിതത്തിനു നേരെ ആഞ്ഞടിച്ചാൽ നീ തളർന്നു പോകയില്ല. കൊടുങ്കാറ്റിനു സമാനമായ വിഷയങ്ങൾ നിന്റെ വിശ്വാസ ജീവിതത്തിനു നേരെ ആഞ്ഞടിച്ചാൽ നീ തകർന്നുപോകയില്ല. കാരണം നിന്റെ ഉള്ളിൽ ദൈവീക വചനം ഉണ്ട് നീ നിൽക്കുന്നത് ക്രിസ്തുവാകുന്ന പാറമേൽ ആണ്.

പ്രിയ ദൈവപൈതലേ നിന്റെ വിശ്വാസജീവിതത്തിനു എതിരെ എന്തൊക്കെ വൻപ്രതികൂലങ്ങൾ വന്നാലും അവ നിന്നെ തകർത്തുകളയുകില്ല. നീ ക്രിസ്തുവാകുന്ന പാറമേൽ ആണ് അടിസ്ഥാനം ഇട്ടേക്കുന്നത്.

ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ടവനെ തകർത്തുകളയുവാൻ ഒരു ശക്തിക്കും സാധ്യമല്ല.








Monday, 11 October 2021

പ്രതിസന്ധികളിൽ തളരാതെ

 പ്രതിസന്ധികളിൽ തളരാതെ


യോസഫ് തന്റെ സഹോദരന്മാർ നിമിത്തം പൊട്ടകുഴിയിൽ വീണിട്ടും തളർന്നില്ല. പൊട്ടകുഴിയിൽ നിന്ന് യോസെഫിനെ മിദ്യാന കച്ചവടക്കാർക്ക് വിൽക്കപ്പെട്ടിട്ടും യോസേഫ് തളർന്നില്ല.മിദ്യാന കച്ചവടക്കാർ പൊത്തിഫറിന് യോസഫിനെ അടിമ ആയി വിറ്റിട്ടും തളർന്നില്ല. ചെയ്യാത്ത കുറ്റത്തിന് ജയിൽവാസം അനുഭവിച്ചിട്ടും യോസേഫ് തളർന്നില്ല. യോസേഫിനു  ഒരു സ്വപ്നം ദൈവം അവനെ കാണിച്ചികൊടുത്തിരുന്നു. ആ സ്വപ്‍നം ഒരു ദിവസം നിറവേറും എന്ന് യോസേഫിനു അറിയാമായിരുന്നു.

പ്രിയ ദൈവപൈതലേ നിനക്ക് ഒരു വാഗ്ദത്തം ഉണ്ടെങ്കിൽ യോസേഫിനെ പോലെ വിവിധ പരിശോധനകളിൽ കൂടി കടന്നു പോകേണ്ടതായി വരും. അപ്പോഴെല്ലാം നിന്റെ വാഗ്ദത്തം നിന്നെ ബലപെടുത്തും.അവസാനം യോസഫ് കണ്ട സ്വപ്നം സാക്ഷത്കരിച്ചു.

പ്രിയ ദൈവപൈതലേ നിന്റെ യഥാർത്ഥ വാഗ്ദത്തം സ്വർഗം ആണ്.അവിടെ എത്തുവോളം വിവിധ പരീക്ഷകളിൽ കൂടി കടന്നു പോകേണ്ടതായിട്ടുണ്ട്.ദൈവം നിന്നെ മാനിക്കുന്ന ആ സുദിനം ആഗതം ആകാറായി.

Do not be discouraged by crises

 Do not be discouraged by crises


 Joseph did not tire out, though he fell into a pit because of his brothers.  Although Joseph was sold from the pit to the Midianite merchants, Joseph did not give up.  Despite being imprisoned for a crime he did not commit, Joseph did not give up.  God had shown Joseph a dream.  Joseph knew that his dream would come true one day.

 Dear child of God, if you have a promise, you will have to go through various trials like Joseph.  Then your promise will strengthen you. Finally, Joseph's dream came true.

 Dear child of God, your real promise is heaven. Until you get there, you will have to go through various trials.

Friday, 8 October 2021

മടുത്തുപോകാതെ പ്രാർത്ഥിക്കുക

 മടുത്തുപോകാതെ പ്രാർത്ഥിക്കുക


മടുത്തുപോകാതെ പ്രാർത്ഥിക്കുക എന്ന് പറയുമ്പോൾ തുടർമാനം ഒരു വിഷയത്തിന് വേണ്ടി പ്രാർത്ഥിക്കുക എന്നതാണ്. പ്രത്യാശയോടെ മടുപ്പില്ലാതെ തുടർമാനം പ്രാർത്ഥിക്കുക എന്നതാണ് കർത്താവ് ആഗ്രഹിക്കുന്നത്. ചില വിഷയങ്ങൾ നാം ആഗ്രഹിക്കുന്നതിനു മുമ്പേ ലഭിക്കും. ചില വിഷയങ്ങൾ നാം ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കുന്നില്ല. കാരണം ദൈവീക സമയം ആയിട്ടില്ല എന്നതാണ്. ഒരു പ്രാർത്ഥനയുടെ മറുപടിക്കു ദൈവം ഒരു സമയം വച്ചിട്ടുണ്ട്. ആ സമയം വരെ നാം മടുപ്പില്ലാതെ പ്രത്യാശയോടെ പ്രാർത്ഥിക്കണം എന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. അബ്രഹാം ഒരു വാഗ്ദത്ത സന്തതികു വേണ്ടി 25 വർഷം കാത്തിരുന്നു. പ്രിയ ദൈവപൈതലേ പലപ്പോഴും താമസിച്ചു ലഭിക്കുന്ന മറുപടികൾ ഏറ്റവും ശ്രേഷ്ടം ആണ്.

Pray without tiring

 Pray without tiring


 When we say pray without getting tired, the sequel is to pray for a subject.  The Lord wants us to pray incessantly with hope.  Some topics are available before we even want them.  Some subjects do not get when we want them.  Because it is not God's time.  God has set a time for the answer of a prayer.  Until then, the Lord wants us to pray tirelessly and with hope.  Abraham waited 25 years for a promised seed.  Dear child of God, the answers that are often delayed are the greatest.

Thursday, 7 October 2021

Blessed hope

 Blessed hope


 For a believer who dies today in heaven with Jesus Christ.  On earth as a living disciple of Christ.

 Both are lucky prospects.


 The fact is that the apostles today do not suffer the persecution suffered by the early apostles.  On the day when the reward is divided, you will receive the recompense worthy of your sufferings for Christ.


 Dear child of God, if you are the heir to the kingdom of heaven, you can count the sufferings of this world as insignificant.

 If it is the secret coming of Christ before your death, what a joy that glorious day you will be transformed with Christ. There will be no sorrow, no weeping, no despair, no sickness.

ഭാഗ്യകരമായ പ്രത്യാശ

 ഭാഗ്യകരമായ പ്രത്യാശ


ഒരു ക്രിസ്തു വിശ്വസിയെ സംബന്ധിച്ചിടത്തോളം ഇന്ന് മരിച്ചാൽ യേശുക്രിസ്തുവിനോട് കൂടെ സ്വർഗ്ഗത്തിൽ. ജീവനോടിരുന്നാൽ ക്രിസ്തുവിന്റെ ശിഷ്യനായി ഭൂമിയിൽ.

രണ്ടും ഭാഗ്യകരമായ പ്രത്യാശ.


ആദിമ അപ്പോസ്ഥലന്മാർ സഹിച്ച പീഡനങ്ങൾ ഇന്നത്തെ അപ്പോസ്ഥലന്മാർ അനുഭവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പ്രതിഫലം വിഭജിക്കുന്ന നാളിൽ നീ ക്രിസ്തുവിന് വേണ്ടി കൊണ്ട വേദനകൾക്കു തക്കതായ പ്രതിഫലം ലഭിക്കും.


പ്രിയ ദൈവപൈതലേ നീ സ്വർഗ്ഗരാജ്യത്തിന് അവകാശി ആണെങ്കിൽ ഇഹലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്ന് എണ്ണാം.

നിന്റെ മരണത്തിനു മുൻപ് ക്രിസ്തുവിന്റെ രഹസ്യവരവ് ആണെങ്കിൽ നീ ക്രിസ്തുവിനോട് കൂടെ രൂപാന്തര പെടുന്ന ആ മഹൽ ദിനം എത്ര ആനന്ദം.ദുഃഖം അവിടെ ഇല്ല,കരച്ചിൽ അവിടെ ഇല്ല, നിരാശ അവിടെ ഇല്ല,രോഗം അവിടെ ഇല്ല.ഭാഗ്യകരമായ ആ മഹൽ ദിനത്തിനായി ഒരുങ്ങാം.

Wednesday, 6 October 2021

God who goes to the one who cries

 God who goes to the one who cries

  When he knew that Jesus was coming that way, he cried with a loud voice.  God heard Bertimaeus' cry and came to him and healed him.  Dear child of God, if you pray to Jesus Christ with all your heart, God will answer and bless you.  Your prayers will be based on your sense of urgency.  The answer to your prayers will depend on the intensity of your prayers.  If you open your heart and cry out, you have a God who comes to you and answers your prayers.

നിലവിളിക്കുന്നവന്റെ അടുക്കൽ ചെല്ലുന്ന ദൈവം

 നിലവിളിക്കുന്നവന്റെ അടുക്കൽ ചെല്ലുന്ന ദൈവം


 യേശു ആ വഴിയായി വരുന്നു എന്നറിഞ്ഞ ബെർത്തിമായി ഏറ്റവും ഉച്ചത്തിൽ നിലവിളിച്ചു. ബെർത്തിമായിയുടെ നിലവിളി കേട്ട ദൈവം അവിടെ അവന്റെ അടുക്കൽ ചെന്ന് അവനെ സൗഖ്യമാക്കി. പ്രിയ ദൈവപൈതലേ നീ ആവശ്യബോധത്തോടെ യേശുക്രിസ്തുവിനോട് പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം അരുളി നിന്നെ അനുഗ്രഹിക്കും. നിന്റെ അവശ്യബോധം അനുസരിച്ചിരിക്കും നിന്റെ പ്രാർത്ഥന. നിന്റെ പ്രാർത്ഥനയുടെ തീവ്രത അനുസരിച്ചിരിക്കും നിന്റെ പ്രാർത്ഥനയുടെ മറുപടി. നീ ഹൃദയം തുറന്നു നിലവിളിച്ചാൽ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ അരികെ വന്നു മറുപടി തരുന്ന ഒരു ദൈവം നിനക്ക് ഉണ്ട്.

Tuesday, 5 October 2021

Rejoice as you share in the sufferings of Christ

 Rejoice as you share in the sufferings of Christ


 Beloved child of God, when you have accepted Jesus Christ as your Savior, rejoice as much as you share in the great suffering that has befallen you, for the sufferings you endured were not yours alone, but were with your Lord.  The days are near when you will rejoice as your Lord in the golden dawn of that hope.  If the suffering here weighed heavily on you, when you remember the weight of eternal glory, you would think that the sufferings here for a moment are insignificant. How beautiful is the life of creation with the Creator.  Dear child of God, the more you share in the sufferings caused by Jesus Christ, the more you forget your role in eternal happiness, eternal peace and eternal bliss.  The suffering here is only for 70 years or 80 years.  The sufferings of this world, which are called to reign in eternity in heaven, are just a moment away.

ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കൊള്ളുവിൻ

 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കൊള്ളുവിൻ


പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച ശേഷം നീ യേശുക്രിസ്തു നിമിത്തം ഏറ്റ കഷ്ടതകൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കോൾവിൻ.കാരണം നീ സഹിച്ച വേദനകൾ നിന്റേതു മാത്രം ആയിരുന്നില്ല നിന്റെ നാഥന്റെ കൂടെ ആയിരുന്നു. ആ പ്രത്യാശയുടെ പൊൻപുലരിയിൽ നിന്റെ നാഥനും ആയി സന്തോഷിക്കുന്ന നാളുകൾ അടുത്തു. ഇവിടെത്തെ കഷ്ടം നിന്നെ ഭാരപ്പെടുത്തിയിരുന്നെങ്കിൽ, നിത്യതേജസിൻ ഘനം നീ ഓർക്കുമ്പോൾ, ഇവിടത്തെ നൊടിനേരത്തേക്കുള്ള കഷ്ടങ്ങൾ സാരമില്ല എന്ന് നിനക്കു എണ്ണാം.സൃഷ്ടിതാവിന്റെ കൂടെയുള്ള സൃഷ്ടിയുടെ ജീവിതം ഹാ എത്ര സുന്ദരം. പ്രിയ ദൈവ പൈതലേ യേശുക്രിസ്തുമൂലം ഉള്ള കഷ്ടതകൾക്കു നി പങ്കുള്ളവരാകുന്തോറും നിത്യ സന്തോഷത്തിനും നിത്യ സമാധാനത്തിനും നിത്യനന്ദത്തിനും നിനക്കുള്ള പങ്ക് മറന്നു പോകുന്നത് ആണ്. ഇവിടത്തെ കഷ്ടങ്ങൾ 70 വർഷം അല്ലെങ്കിൽ 80 വർഷം മാത്രം. സ്വർഗത്തിൽ അനന്തയുഗം വാഴാൻ വിളിച്ച നിന്റെ ഇഹാലോകത്തിലെ കഷ്ടങ്ങൾ വെറും നൊടി നേരത്തേക്കുള്ളത്.

Monday, 4 October 2021

നാഥാ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല

 നാഥാ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല 


പ്രിയ ദൈവപൈതലേ നീ കഴിഞ്ഞകാലങ്ങളിൽ  അധ്വാനിച്ചിട്ടും ഒന്നും നിനക്ക് കിട്ടിയില്ലേ. നീ നന്നായി അധ്വാനിച്ചു എന്നിട്ടും പറയത്തക്കത്തായിട്ട് ഒന്നും നീ നേടിയില്ല. കാരണം ഇത്രയും നാൾ നീ നിന്റെ സ്വന്ത ഇഷ്ടപ്രകാരം അധ്വാനിക്കുക ആയിരുന്നു. അതിനാൽ നിനക്ക് ആഗ്രഹിക്കുന്ന നന്മ പ്രാപിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞകാലങ്ങളിൽ നീ ദൈവത്തിന്റെ ഇഷ്ടം നോക്കിയിരുന്നില്ല. ശിമോൻ അധ്വാനിച്ചു ക്ഷീണിച്ചു.ഒന്നും കിട്ടാതെ വല കഴുകുമ്പോൾ, കർത്താവ് പറഞ്ഞ വാക്കിന് വല വീശിയപ്പോൾ.പെരുത്ത മീൻകൂട്ടം വലയിൽ അകപ്പെടുവാൻ ഇടയായി.

പ്രിയ ദൈവപൈതലേ, കഴിഞ കാലങ്ങളിൽ നീ അധ്വാനിച്ചത് വെറുതെ ആയെങ്കിൽ, ദൈവത്തോട് ആലോചന ചോദിച്ചു. നീ വല ഇറക്ക് നീ പ്രതീക്ഷിക്കുന്നതിലും അപ്പുറം, നിന്നെ അത്ഭുതപെടുത്തുന്ന തരത്തിൽ, ദൈവം നന്മ തന്നു നിന്നെ അനുഗ്രഹിക്കും.

Lord,worked all night but we got nothing

 Lord,worked all night but we got nothing


 Dear child of God, even though you have worked hard in the past, you have not got anything.  You worked hard, but you did not achieve anything worthwhile.  Because for so long you have been working your own way.  So you could not get the good you wanted.  You have not looked to the will of God in the past.  And Simon was weary, and working hard, and washing his nets: and when the net was told the word that the Lord had spoken, a great multitude of fishes were caught in the net.

 Dear child of God, if you have worked in vain in the past, ask God for advice.  God will bless you with goodness, in a way that will amaze you beyond what you expect.

Sunday, 3 October 2021

The door that opens heaven for you when all the doors are closed

 The door that opens heaven for you when all the doors are closed


 Dear child of God, the heavenly army is coming down for you when the enemy closes all your ways.  Seeing the fear of the disciple, the prophet Elisha prayed to God to open the disciple's eyes.  When God opened his eyes, he saw God's army encircling them.

 Dear child of God, may God open a door for you when all the doors are closed.  No one can close it. If God opens a door, that door will be permanent.

 Dear child of God, when you think that all the doors are closed by your human thoughts.  Pray to God to open your heart and eyes to see the door that God has opened for you.  You do not serve God who closes every door and leads you to destruction.  The God you serve is the one who opens up high paths for you.  It is because the heart does not open its eyes that you are not able to see the divine paths clearly.  So if you open your heart and eyes and look with hope, you will understand how great is the answer to the prayer that God has in store for you.

സകല വാതിലുകളും അടയുമ്പോൾ നിനക്ക് വേണ്ടി സ്വർഗ്ഗം തുറക്കുന്ന വാതിൽ

 സകല വാതിലുകളും അടയുമ്പോൾ നിനക്ക് വേണ്ടി സ്വർഗ്ഗം തുറക്കുന്ന വാതിൽ


പ്രിയ ദൈവപൈതലേ നിന്റെ വഴികളെല്ലാം ശത്രു അടച്ചിടുമ്പോൾ നിനക്കു വേണ്ടി ഇറങ്ങി വരുന്ന സ്വർഗ്ഗീയ സൈന്യം.എലിശ പ്രവാചകനെ അരാം സൈന്യം വളഞ്ഞപ്പോൾ തന്റെ ശിഷ്യൻ ആകെ വിരണ്ടു പോയി. ശിഷ്യന്റെ ഭീതി കണ്ട എലിശ പ്രവാചകൻ ശിഷ്യന്റെ കണ്ണ് തുറക്കുവാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം കണ്ണുതുറന്നപ്പോൾ ദൈവത്തിന്റെ സൈന്യം അവർക്കു ചുറ്റും വലയം ചെയ്തിരിക്കുന്നത് കണ്ടു.

പ്രിയ ദൈവപൈതലേ സകല വാതിലുകളും അടയുമ്പോൾ നിനക്കായി ദൈവം ഒരു വാതിൽ തുറന്നിട്ടേക്കും. അത്‌ ആർക്കും അടക്കാൻ സാധ്യമല്ല.ദൈവം ഒരു വാതിൽ തുറന്നാൽ ആ വാതിൽ സ്ഥിരം ആയിരിക്കും.

പ്രിയ ദൈവപൈതലേ നിന്റെ മാനുഷിക ചിന്ത കൊണ്ടു സകല വാതിലും അടഞ്ഞു എന്ന് ചിന്തിക്കുമ്പോൾ. ദൈവം നിനക്കായി തുറന്ന വാതിൽ കാണുവാൻ നിന്റെ ഹൃദയകണ്ണ് തുറക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുക. എല്ലാ വാതിലും അടച്ചു നിന്നെ തകർച്ചയിലേക്ക് നയിക്കുന്ന ദൈവം ആല്ല നീ സേവിക്കുന്നത്. നീ സേവിക്കുന്ന ദൈവം ഉന്നതമായ പാതകൾ നിനക്ക് വേണ്ടി തുറന്നു തരുന്നവൻ ആണ്. പ്രത്യക്ഷമായി ദൈവീക പാതകൾ നിനക്ക് കാണുവാൻ നിനക്ക് സാധിക്കാത്തത് ഹൃദയകണ്ണ് തുറക്കാത്തത് മൂലം ആണ്. ആകയാൽ ഹൃദയ കണ്ണ് തുറന്നു പ്രത്യാശയോടെ  നോക്കിയാൽ ദൈവം നിനക്കായി കരുതിയ പ്രാർത്ഥനയുടെ മറുപടി എത്ര ശ്രേഷ്ടം എന്ന് മനസിലാക്കാൻ സാധിക്കും.

Friday, 1 October 2021

പാപങ്ങളെ ക്ഷമികുന്ന ദൈവം

 

പാപങ്ങളെ ക്ഷമികുന്ന ദൈവം

ദാവീദിന്റെ ജീവിതത്തിൽ ഒരു പാപം കടന്നു വന്നപ്പോൾ. ദാവീദ് കണ്ണുനീരോടെ ദൈവത്തോട് ഏറ്റു പറഞ്ഞു  ദൈവം ക്ഷമിക്കുകയും ചെയ്തു. പ്രിയ ദൈവ പൈതലേ നീ ചെയ്ത എത്ര വലിയ പാപം ആണെങ്കിലും കണ്ണുനീരോടെ ഏറ്റു പറഞ്ഞാൽ ദൈവം ക്ഷമിക്കും. പിന്നീട് നീ പാപം ചെയ്യരുത്.
പാപം വീണ്ടും ചെയ്ത് ദൈവത്തിന്റെ ക്ഷമയെ നീ ചോദ്യം ചെയ്യരുത്. അത് നിന്റെ നിത്യതയെ വരെ ബാധിക്കും.
നീതിമാനായ ദൈവം നിന്റെ പാപങ്ങളെ ക്ഷമിക്കും. പരിശുദ്ധത്മാവ് നിന്റെ പാപങ്ങളെ ഓർമപ്പെടുത്തുമ്പോൾ ഏറ്റുപറയുക. പരിശുദ്ധത്മാവ് നിന്നെ ഓർമപ്പെടുത്തിയിട്ടും നീ വീണ്ടും പാപം ചെയ്തോണിരുന്നാൽ ദൈവം തന്റെ വാളിന് മൂർച്ച കൂട്ടുന്നു.
പ്രിയ ദൈവപൈതലെ നിന്റെ പാപങ്ങൾ എത്ര വലുതായത് ആണെങ്കിലും ദൈവം ക്ഷമിക്കും. പക്ഷെ നീ ആ പാപം വിട്ടുപേക്ഷിക്കണം. അങ്ങനെയെങ്കിൽ ദൈവം നിന്നോട് ക്ഷമിക്കും. ദൈവം നിന്നിൽ പ്രസാദിക്കും.സ്വർഗം സന്തോഷിക്കും.

God forgives sins

 God forgives sins


 When a sin came into David's life.  David confessed to God with tears and God forgave him.  Dear child of God, no matter how great a sin you have committed, God will forgive you if you confess with tears.  Then do not sin.

 Do not repeat sin and question God's forgiveness.  It will affect your eternity.

‌ The righteous God will forgive your sins.  Confess when the Holy Spirit reminds you of your sins.  If the Holy Spirit reminds you and you sin again, God will sharpen his sword.

 Dear child of God, God will forgive your sins no matter how great they are.  But you must forsake that sin.  Then God will forgive you.  God will be pleased with you. Heaven will rejoice.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...