ക്രിസ്തീയ ജീവിതവും ജഡംകൊണ്ടുള്ള പോരാട്ടവും
ഒരു ദൈവപൈതലിന് ഏറ്റവും കൂടുതൽ പോരാട്ടം അനുഭവിക്കുന്നത് ജഡത്തിൽ ആണ്. സാത്താൻ ഏറ്റവും കൂടുതൽ ദൈവപൈതലിനെ പരീക്ഷിക്കാൻ തീരുമാനിക്കുന്നതും ജഡത്തിൽ ആണ് .കാരണം മറ്റൊന്നുമല്ല ജഡിക ശരീരം മണ്ണിൽ നിന്ന് എടുത്തിട്ടുള്ളത് കൊണ്ടാണ്. ദൈവം വീണ്ടെടുപ്പു വിലയായി കാൽവറിയിൽ യാഗമായി തീർന്നത് പാപത്തിന് മോചനം ആയി.എങ്കിലും വീണ്ടും പാപം ചെയുവാൻ പിശാച് അലറുന്ന സിംഹം എന്നപോലെ ഓരോ ദൈവപൈതലിന്റെയും പിറകെ ചുറ്റി നടക്കുന്നു.
പ്രിയ ദൈവപൈതലേ നിന്റെ നിത്യജീവൻ നഷ്ടമാക്കാൻ ഏദൻ തോട്ടത്തിൽ പിശാച് എടുത്ത തന്ത്രം ഇന്നും നിന്റെ അടുക്കൽ പരീക്ഷിക്കുന്നു. അതിനെ ജയിപ്പാൻ സർവായുധവർഗം ധരിച്ചു കൊള്ളുവിൻ. ഒരു ദൈവപൈതൽ ആത്മീക പോർക്കളത്തിൽ ആണ് . ദൈവത്തിന്റെ സർവായുധ വർഗ്ഗമോ രക്ഷയിൻ ശിരസ്ത്രം, ദൈവവചനം ആകുന്ന വാൾ, അരയ്ക്കു സത്യം, നീതി കവചം, സുവിശേഷം ആകുന്ന ചെരുപ്പ്, വിശ്വാസം എന്ന പരിച. ആത്മീക പോർക്കളത്തിൽ നാം ധരിക്കേണ്ട പടച്ചട്ടകൾ ആണ് മുകളിൽ പറഞ്ഞേക്കുന്നത് . പ്രിയ ദൈവപൈതലേ ആത്മാവ് കൊണ്ട് ആരംഭിച്ചു ജഡത്തിൽ അവസാനിച്ചാൽ എന്ത് ഫലം. ദൈവം ആഗ്രഹിക്കുന്നത് നീ ആത്മാവിൽ നിത്യജീവങ്കലേക്കു എത്തുവാൻ ആണ്. അതിനു ദൈവത്തിന്റെ സർവയുധ വർഗ്ഗം ധരിപ്പാൻ ആണ് പൗലോസ് അപ്പോസ്തലൻ പ്രബോധിപ്പിക്കുന്നത്.
No comments:
Post a Comment