Agape

Tuesday, 5 October 2021

ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കൊള്ളുവിൻ

 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കൊള്ളുവിൻ


പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച ശേഷം നീ യേശുക്രിസ്തു നിമിത്തം ഏറ്റ കഷ്ടതകൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചു കോൾവിൻ.കാരണം നീ സഹിച്ച വേദനകൾ നിന്റേതു മാത്രം ആയിരുന്നില്ല നിന്റെ നാഥന്റെ കൂടെ ആയിരുന്നു. ആ പ്രത്യാശയുടെ പൊൻപുലരിയിൽ നിന്റെ നാഥനും ആയി സന്തോഷിക്കുന്ന നാളുകൾ അടുത്തു. ഇവിടെത്തെ കഷ്ടം നിന്നെ ഭാരപ്പെടുത്തിയിരുന്നെങ്കിൽ, നിത്യതേജസിൻ ഘനം നീ ഓർക്കുമ്പോൾ, ഇവിടത്തെ നൊടിനേരത്തേക്കുള്ള കഷ്ടങ്ങൾ സാരമില്ല എന്ന് നിനക്കു എണ്ണാം.സൃഷ്ടിതാവിന്റെ കൂടെയുള്ള സൃഷ്ടിയുടെ ജീവിതം ഹാ എത്ര സുന്ദരം. പ്രിയ ദൈവ പൈതലേ യേശുക്രിസ്തുമൂലം ഉള്ള കഷ്ടതകൾക്കു നി പങ്കുള്ളവരാകുന്തോറും നിത്യ സന്തോഷത്തിനും നിത്യ സമാധാനത്തിനും നിത്യനന്ദത്തിനും നിനക്കുള്ള പങ്ക് മറന്നു പോകുന്നത് ആണ്. ഇവിടത്തെ കഷ്ടങ്ങൾ 70 വർഷം അല്ലെങ്കിൽ 80 വർഷം മാത്രം. സ്വർഗത്തിൽ അനന്തയുഗം വാഴാൻ വിളിച്ച നിന്റെ ഇഹാലോകത്തിലെ കഷ്ടങ്ങൾ വെറും നൊടി നേരത്തേക്കുള്ളത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...