നാഥാ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല
പ്രിയ ദൈവപൈതലേ നീ കഴിഞ്ഞകാലങ്ങളിൽ അധ്വാനിച്ചിട്ടും ഒന്നും നിനക്ക് കിട്ടിയില്ലേ. നീ നന്നായി അധ്വാനിച്ചു എന്നിട്ടും പറയത്തക്കത്തായിട്ട് ഒന്നും നീ നേടിയില്ല. കാരണം ഇത്രയും നാൾ നീ നിന്റെ സ്വന്ത ഇഷ്ടപ്രകാരം അധ്വാനിക്കുക ആയിരുന്നു. അതിനാൽ നിനക്ക് ആഗ്രഹിക്കുന്ന നന്മ പ്രാപിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞകാലങ്ങളിൽ നീ ദൈവത്തിന്റെ ഇഷ്ടം നോക്കിയിരുന്നില്ല. ശിമോൻ അധ്വാനിച്ചു ക്ഷീണിച്ചു.ഒന്നും കിട്ടാതെ വല കഴുകുമ്പോൾ, കർത്താവ് പറഞ്ഞ വാക്കിന് വല വീശിയപ്പോൾ.പെരുത്ത മീൻകൂട്ടം വലയിൽ അകപ്പെടുവാൻ ഇടയായി.
പ്രിയ ദൈവപൈതലേ, കഴിഞ കാലങ്ങളിൽ നീ അധ്വാനിച്ചത് വെറുതെ ആയെങ്കിൽ, ദൈവത്തോട് ആലോചന ചോദിച്ചു. നീ വല ഇറക്ക് നീ പ്രതീക്ഷിക്കുന്നതിലും അപ്പുറം, നിന്നെ അത്ഭുതപെടുത്തുന്ന തരത്തിൽ, ദൈവം നന്മ തന്നു നിന്നെ അനുഗ്രഹിക്കും.
No comments:
Post a Comment