Agape
Sunday, 13 April 2025
" മടുത്തുപോകാതെ പ്രാർത്ഥിക്കുക "
മടുത്തുപോകാതെ പ്രാർത്ഥിക്കുക.
"ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?"
ലുക്കോസ് 18:7.
നമ്മുടെ പ്രാർത്ഥനയുടെ പല വിഷയങ്ങളും നാം പ്രാർത്ഥിച്ചിട്ടു മറുപടി ലഭിക്കാതെ വരുമ്പോൾ നിരാശപ്പെട്ടു പാതി വഴിയിൽ പ്രാർത്ഥന അവസാനിപ്പിക്കുന്ന അവസ്ഥ നമ്മളിൽ രൂപപ്പെടാറുണ്ട്.നമ്മുടെ പ്രാർത്ഥനയിൽ നിരുത്സാഹം വരുമ്പോൾ 25 വർഷം വാഗ്ദത്ത സന്തതിക്കായി കാത്തിരുന്ന അബ്രഹാമിനെ നാം ഓർക്കേണ്ടത് അത്യാവശ്യം ആണ്.
നമ്മുടെ രാവും പകലും ഉള്ള പ്രാർത്ഥനയുടെ നിലവിളി കേട്ട് ദൈവം ഉത്തരം അരുളാത്തത് അല്ല,ദൈവം ദീർഘക്ഷമയോടെ ഏറ്റവും അനുയോജ്യമായ സമയത്ത് അഥവാ തക്കസമയത്ത് നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി അയക്കുവാൻ വേണ്ടിയാണ് . ആ തക്കസമയം വരെ നാം പ്രാർത്ഥനയിൽ തുടരേണ്ടത് അത്യാവശ്യം ആണ് . ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി അയക്കുക തന്നെ ചെയ്യും.
നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. ദൈവത്തിന്റെ സമയം അഥവാ തക്കസമയം വരെ നാം പ്രാർത്ഥനയുടെ മറുപടിക്കായിട്ട് കാത്തിരിക്കേണ്ടതിയിട്ടുണ്ട്.പ്രാർത്ഥനയുടെ മറുപടി ദൈവം അയക്കുന്നത് വരെ മടുത്തുപോകാതെ നാം പ്രാർത്ഥനയിൽ കാത്തിരിക്കേണ്ടത് അത്യാവശ്യം ആണ്.
ദൈവത്തിന്റെ സന്നിധിയിൽ മടുത്തുപോകാതെ നീണ്ട നാളുകൾ രാവും പകലും നിലവിളിയോടെ പ്രാർത്ഥിച്ചവരുടെ വിഷയത്തിന് മുമ്പിൽ ദൈവം ഇറങ്ങി വന്നിട്ടുണ്ട്. അബ്രഹാമിന്റ പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇറങ്ങി വന്ന ദൈവം, ഹന്നായുടെ പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇറങ്ങി വന്ന ദൈവം,സെഖര്യാവിന്റെയും എലിസബേത്തിന്റെയും പ്രാർത്ഥനയ്ക്ക് മുമ്പിൽ ഇറങ്ങി വന്ന ദൈവം ഇന്നും ജീവിക്കുന്നു.നാം ക്ഷമയോടെ ദൈവസന്നിധിയിൽ കാത്തിരുന്നാൽ ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുക തന്നെ ചെയ്യും.
Subscribe to:
Post Comments (Atom)
" മടുത്തുപോകാതെ പ്രാർത്ഥിക്കുക "
മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment