Agape

Thursday, 15 May 2025

"തേടി വരുന്ന ദൈവം "

തേടി വരുന്ന ദൈവം. "നിനക്കു സൗഖ്യമാക്കുവാൻ മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു.(യോഹന്നാൻ 5:6)" യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടായിരുന്നു. അതിന്നു അഞ്ചു മണ്ഡപം ഉണ്ടായിരുന്നു.അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു കിടന്നിരുന്നു.അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൗഖ്യം വരും. എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു.രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.യേശു അവനോടു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു.ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. യേശുക്രിസ്തു മൂപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നിരുന്ന രോഗിയെ തേടി വന്നു സൗഖ്യമാക്കി.സഹായിപ്പാൻ ആരുമില്ലാതിരുന്ന മനുഷ്യനെ തേടി ദൈവം കടന്നു വന്നു.നിങ്ങളുടെ അവസ്ഥ ആരും അറിയുന്നില്ലല്ലോ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. നിങ്ങളുടെ ആശ അറ്റുപോയിരിക്കാം.നിങ്ങൾക്ക് സൗഖ്യം തരുവാൻ ലോക രക്ഷിതാവ് നിങ്ങളെ തേടി നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളുടെ വിഷയത്തിന് പരിഹാരം വരുത്തും. പ്രിയരേ, നിങ്ങളെ സഹായിപ്പാൻ ആരുമില്ലായിരിക്കാം. നിങ്ങളെ തേടി യേശു നാഥൻ നിങ്ങളുടെ അരികിൽ വരും. നിങ്ങളുടെ വിഷയം എന്തുമാകട്ടെ കർത്താവ് നിങ്ങളെ തേടി വരും. നിങ്ങളുടെ വിഷയം എത്ര പഴക്കം ചെന്നതായാലും കർത്താവ് നിങ്ങളുടെ വിഷയത്തിന്മേൽ പരിഹാരം വരുത്തും.നിങ്ങളുടെ ഇന്നത്തെ നിരാശകൾ പ്രത്യാശകൾ ആക്കി ദൈവം മാറ്റും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...