Agape

Sunday, 25 May 2025

"കഷ്ടത്തിൽ ശരണമായ ദൈവം "

കഷ്ടത്തിൽ ശരണമായ ദൈവം. "യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു."(നഹും 1:7). നമ്മുടെ നല്ല ദിവസങ്ങളിൽ അനേകർ നമ്മുടെ ചുറ്റിലും ഉണ്ടാകും. പക്ഷെ നമ്മുടെ കഷ്ടദിവസത്തിൽ അധികം ആരും തന്നെ നമ്മുടെ കൂടെ ഉണ്ടാകുകയില്ല എന്നത് വാസ്തവമാണ്.നമ്മുടെ കഷ്ടദിവസത്തിൽ നമ്മുടെ കൂടെ ഉള്ളവർ പോലും നമ്മെ വിട്ടു മാറിപ്പോകും.ഏതു കഷ്ടദിവസത്തിലും ദൈവം നമുക്ക് ശരണം ആയി നമ്മോടു കൂടെ തന്നെ ഉണ്ടാകും. നമ്മുടെ ആശ്രയമാകുന്ന കരങ്ങൾ നമ്മുടെ കഷ്ടദിവസത്തിൽ നമ്മെ വിട്ടു മാറിപോകുമ്പോൾ മാറാത്ത ദൈവം നമ്മുടെ ശരണം ആയി നമ്മോട് കൂടെ ഉണ്ടാകും. ദൈവഭക്തൻമാർ തങ്ങളുടെ കഷ്ടതയിൽ ദൈവസന്നിധിയിൽ ശരണം പ്രാപിച്ചു തങ്ങളുടെ കഷ്ടതകളെ മറന്നു ദൈവത്തിൽ ആനന്ദിച്ചു. പ്രിയരേ, നിങ്ങളുടെ കഷ്ടത ഏതും ആയികൊള്ളട്ടെ, നിങ്ങൾക്ക് ശരണമായി ദൈവം നിങ്ങളോടു കൂടെയുണ്ട്. കഷ്ടത ജീവിതത്തിൽ വന്നുപോയി എന്നു വിചാരിച്ചു നിരാശപ്പെടരുത്. ദൈവത്തിൽ പ്രത്യാശ വയ്ക്കുക.ദൈവം നിങ്ങൾക്ക് ആശ്വാസമായി നിങ്ങളോടു കൂടെ തന്നെയുണ്ട്.നിങ്ങളുടെ കഷ്ടതയെ മാറ്റുവാൻ കഴിവുള്ള ദൈവത്തിൽ ആണ് നിങ്ങൾ ആശ്രയിക്കുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...