Agape

Tuesday, 27 May 2025

"ദൈവത്തിൽ ആനന്ദിക്കുക "

ദൈവത്തിൽ ആനന്ദിക്കുക. "എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും".(ഹബക്കൂക് 3:18) അത്തിവൃക്ഷം തളിർക്കയില്ല. മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല.ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും.നിലങ്ങൾ ആഹാരം വിളയിക്കയില്ല.ആട്ടിൻ കൂട്ടം തൊഴുത്തിൽ നിന്നു നശിച്ചുപോകും.ഗോശാലകളിൽ കന്നുകാലി കൂടി ഉണ്ടായിരിക്കയില്ല എന്നു പറയുമ്പോൾ മൊത്തത്തിൽ ക്ഷാമത്തിന്റെ അവസ്ഥയാണ് നാം കാണുന്നത്. ഈ അവസ്ഥയിൽ ആണ് ലേഖകൻ പറയുന്നത് എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും. ആകെ നിരാശയുടെയും ക്ഷാമത്തിന്റെയും അവസ്ഥയാണ് മുന്നിൽ. പക്ഷെ ലേഖകൻ അതോർത്തു ദുഃഖിച്ചിരിക്കുക അല്ല. തന്റെ ദൈവത്തിൽ ആനന്ദിക്കുക ആണ് ചെയ്യുന്നത്.സന്തോഷിക്കുവാൻ ഒരു വഴിയും മുമ്പിൽ ഇല്ല. ജീവിക്കുവാൻ ഒരു നിവർത്തിയും മുന്നിൽ കാണുന്നില്ല. ആകെ ക്ഷാമത്തിന്റെയും നിരാശയുടെയും അവസ്ഥകൾ മാത്രം അലയടിക്കുന്നു.എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും. തനിക്കു വലുത് ഈ ഭൂമിയിലെ നന്മകൾ അല്ല. പകരം തനിക്കു ഈ നന്മകൾ തന്ന തന്റെ ദൈവം ആണ് തനിക്കു വലുത്. ആ ദൈവത്തെ ഇനിയും താൻ സ്തുതിക്കും.ആ ദൈവത്തിൽ താൻ ആശ്രയിക്കുന്നതാണ് നാം കണ്ടത്. പ്രിയരേ, ജീവിതത്തിൽ ഉള്ള നന്മകൾ ഒക്കെ നഷ്ടമായി പോയി എന്നു തോന്നാം. ഒരു തരത്തിലും മുന്നോട്ട് പോകുവാൻ കഴിയുന്നില്ലല്ലോ എന്നു ചിന്തിച്ചിരിക്കുക ആയിരിക്കും താങ്കൾ. താങ്കൾക്ക് ഇതുവരെ നന്മകളും അനുഗ്രഹങ്ങളും തന്ന ദൈവത്തിനു ഇനിയും താങ്കളെ അനുഗ്രഹിക്കുവാൻ സാധിക്കും.ആയതിനാൽ നന്മയെ അല്ല നന്മ തന്ന ദൈവത്തിൽ ആശ്രയിക്കുക.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...