Agape

Saturday, 31 May 2025

" ദൈവത്തിൽ ആശ്രയിക്കുന്നവർ "

ദൈവത്തിൽ ആശ്രയിക്കുന്നവർ. "യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു".(സങ്കീർത്തനങ്ങൾ 125:1). സങ്കീർത്തനക്കാരൻ യഹോവയിൽ ആശ്രയിക്കുന്നവരെ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതത്തോടാണ് ഉപമിച്ചിരിക്കുന്നത്. ഒന്നാമതായി യഹോവയിൽ ആശ്രയിക്കുന്നവർ ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും കുലുങ്ങുകയില്ല.യഹോവയിൽ ആശ്രയിക്കുന്നവരെ കുലുക്കുവാൻ ഏതൊക്കെ ശക്തികൾ ശ്രമിച്ചാലും അവർ കുലുങ്ങുകയില്ല. കാരണം അവർ ആശ്രയിക്കുന്നത് സർവ്വ ശക്തനായ ദൈവത്തിൽ ആണ്. ജീവിതത്തിൽ പല വിധത്തിൽ ഉള്ള പ്രശ്നങ്ങൾ വന്നാലും യഹോവയിൽ ആശ്രയിക്കുന്നവർ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെ ഉറച്ചു നിൽക്കും. യഹോവയിൽ ആശ്രയിക്കുന്നവരെ മത്തായി സുവിശേഷത്തിൽ ഉപമിക്കുന്നത് പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യനാകുന്നു എന്നാണ്. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേൽ അലച്ചു ;അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. പ്രിയരേ,നിങ്ങളുടെ ആശ്രയം യഹോവയിൽ തന്നെ ആയിരിക്കട്ടെ. ദൈവത്തിന്റെ വചനം അനുസരിച്ചു ജീവിക്കുന്ന വ്യക്തി ആകുന്നു താങ്കൾ എങ്കിൽ താങ്കളെ ഈ ലോകത്തിലെ ഒരു ശക്തികൾക്കും ഇളക്കുവാൻ സാധ്യമല്ല.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...