പ്രതിസന്ധികളിൽ തളരാതെ
യോസഫ് തന്റെ സഹോദരന്മാർ നിമിത്തം പൊട്ടകുഴിയിൽ വീണിട്ടും തളർന്നില്ല. പൊട്ടകുഴിയിൽ നിന്ന് യോസെഫിനെ മിദ്യാന കച്ചവടക്കാർക്ക് വിൽക്കപ്പെട്ടിട്ടും യോസേഫ് തളർന്നില്ല.മിദ്യാന കച്ചവടക്കാർ പൊത്തിഫറിന് യോസഫിനെ അടിമ ആയി വിറ്റിട്ടും തളർന്നില്ല. ചെയ്യാത്ത കുറ്റത്തിന് ജയിൽവാസം അനുഭവിച്ചിട്ടും യോസേഫ് തളർന്നില്ല. യോസേഫിനു ഒരു സ്വപ്നം ദൈവം അവനെ കാണിച്ചികൊടുത്തിരുന്നു. ആ സ്വപ്‍നം ഒരു ദിവസം നിറവേറും എന്ന് യോസേഫിനു അറിയാമായിരുന്നു.
പ്രിയ ദൈവപൈതലേ നിനക്ക് ഒരു വാഗ്ദത്തം ഉണ്ടെങ്കിൽ യോസേഫിനെ പോലെ വിവിധ പരിശോധനകളിൽ കൂടി കടന്നു പോകേണ്ടതായി വരും. അപ്പോഴെല്ലാം നിന്റെ വാഗ്ദത്തം നിന്നെ ബലപെടുത്തും.അവസാനം യോസഫ് കണ്ട സ്വപ്നം സാക്ഷത്കരിച്ചു.
പ്രിയ ദൈവപൈതലേ നിന്റെ യഥാർത്ഥ വാഗ്ദത്തം സ്വർഗം ആണ്.അവിടെ എത്തുവോളം വിവിധ പരീക്ഷകളിൽ കൂടി കടന്നു പോകേണ്ടതായിട്ടുണ്ട്.ദൈവം നിന്നെ മാനിക്കുന്ന ആ സുദിനം ആഗതം ആകാറായി.
No comments:
Post a Comment