Agape

Tuesday, 12 October 2021

ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ

 




ക്രിസ്തുവാകുന്ന

പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ


പ്രിയ ദൈവപൈതലേ നീ ക്രിസ്തുവാകുന്ന പാറമേൽ ആണോ അടിസ്ഥാനം ഇട്ടേക്കുന്നത്.

ദൈവവചനം അനുസരികുന്നവർ ക്രിസ്തുവാകുന്ന പാറമേൽ  അടിസ്ഥാനമിട്ടവർ ആകുന്നു. പാറമേൽ അടിസ്ഥാനം ഇട്ട ദൈവപൈതലിന്റെ ജീവിതം  എത്ര വലിയ പ്രതിക്കൂലങ്ങളോ,പ്രശ്നങ്ങളോ, രോഗങ്ങളോ എന്തൊക്കെ വന്നാലും പാറമേൽ അടിസ്ഥാനം ഉള്ളതാകയാൽ തകർന്നു പോകയില്ല. വന്മഴ പോലുള്ള വിഷയങ്ങൾ നിന്റെ ജീവിതത്തിനു നേരെ ആഞ്ഞടിച്ചാൽ നീ തളർന്നു പോകയില്ല. കൊടുങ്കാറ്റിനു സമാനമായ വിഷയങ്ങൾ നിന്റെ വിശ്വാസ ജീവിതത്തിനു നേരെ ആഞ്ഞടിച്ചാൽ നീ തകർന്നുപോകയില്ല. കാരണം നിന്റെ ഉള്ളിൽ ദൈവീക വചനം ഉണ്ട് നീ നിൽക്കുന്നത് ക്രിസ്തുവാകുന്ന പാറമേൽ ആണ്.

പ്രിയ ദൈവപൈതലേ നിന്റെ വിശ്വാസജീവിതത്തിനു എതിരെ എന്തൊക്കെ വൻപ്രതികൂലങ്ങൾ വന്നാലും അവ നിന്നെ തകർത്തുകളയുകില്ല. നീ ക്രിസ്തുവാകുന്ന പാറമേൽ ആണ് അടിസ്ഥാനം ഇട്ടേക്കുന്നത്.

ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ടവനെ തകർത്തുകളയുവാൻ ഒരു ശക്തിക്കും സാധ്യമല്ല.








No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...