Agape

Wednesday, 20 October 2021

"തളരുന്നവനെ താങ്ങുന്ന ദൈവം"

 തളരുന്നവനെ താങ്ങുന്ന ദൈവം


പ്രിയ ദൈവ പൈതലേ ഈ മരുഭൂപ്രയാണത്തിൽ നീ പലവിധമാം ശോധനകളാൽ വലഞ്ഞിരിക്കുവാണെങ്കിൽ നിന്നെ താങ്ങുന്ന ഒരു ദൈവം നിനക്കുണ്ട്. നിന്റെ ബലഹീനതകളിൽ ബലമേകി നിന്നെ ദൈവം വഴി നടത്തും. ദാവീദ് പലവിധമാം ശോധനകളിൽ കൂടി പോയപ്പോൾ തളർന്നുപോയിട്ടുണ്ട്. ദാവീദ് ബലമില്ലാതാവോളം കരഞ്ഞിട്ടുണ്ട്. ഫെലിസ്ത്യരുടെ മുമ്പിൽ നിന്ന് രക്ഷപ്പെടേണ്ടതിനു മാനസിക വിഭ്രാന്തി അഭിനയിച്ചു തനിക്കു രക്ഷപ്പെടേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെ നിരവധി പ്രതിക്കൂലങ്ങളിൽ കൂടി ദാവീദ് കടന്നു പോയപ്പോൾ തന്നെ താങ്ങിയത് നല്ല ഇടയനായ ദൈവം ആണ്.

പ്രിയ ദൈവപൈതലേ നീ തളർന്നാൽ നിന്നെ ബലപെടുത്തുന്ന ഒരു ദൈവം ഉണ്ട്. അ ദൈവം നിന്നെ സംരക്ഷിച്ചു കൊള്ളും. നീ ആ ദൈവത്തെ മുറുകെപിടിച്ചാൽ നീ തളർന്നു പോകയില്ല.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...