ദൈവസ്നേഹം
മനുഷ്യൻ പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നു പോയിട്ടും, സർവ്വശ്കതനായ ദൈവം മനുഷ്യരുപത്തിൽ ഭൂമിയിൽ ഉരുവായി.മനുഷ്യൻ കടന്നുപോകുന്ന അവസ്ഥകൾ മനസിലാക്കി അവരുടെ പാപത്തെ ക്ഷമിക്കാൻ സൃഷ്ടിതാവ് സൃഷ്ടിയുടെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങി ക്രൂശിൽ പരമയാഗം ആയി മാറിയതിനെയാണ് ദൈവസ്നേഹം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്നും ആ ദൈവം നിന്നെ മാടി വിളിക്കുന്നു നിത്യജീവങ്കലേക്കു. നീ ഓരോ പാപങ്ങൾ ചെയുമ്പോൾ യേശുക്രിസ്തു നിനക്ക് വേണ്ടി ഏറ്റു വാങ്ങിയ വേദനകൾ കർത്താവ് വീണ്ടും ഓർക്കുന്നു. പ്രിയ ദൈവപൈതലേ നിന്നെ എന്നേക്കും ആയി സ്വർഗീയ രാജ്യത്തിന് അവകാശിയാക്കാൻ,സ്വർഗം വെടിഞ്ഞു ഈ ഭൂമിയിൽ വന്നു സാധാരണകാരിൽ സാധാരണകാരനായി ജീവിച്ച യേശുക്രിസ്തു . സമൂഹം വെറുത്തവരെ ചേർത്ത് നിർത്തി അവരുടെ വേദനകൾ ഏറ്റുവാങ്ങിയത് ദൈവത്തിനു തന്റെ മക്കൾ എല്ലാം തുല്യരാണ് എന്നു കാണിക്കാൻ വേണ്ടിയായിരുന്നു. നീയും ഞാനും ചെയ്ത പാപങ്ങൾ ക്ഷമിക്കാൻ സൃഷ്ടിതാവ് ഒരു വാക്ക് പോലും പറയാതെ മർദ്ദനങ്ങൾ ഏറ്റുവാങ്ങി. എന്നിട്ടും അവസാനം യേശുനാഥൻ പിതാവിനോട് പറഞ്ഞത് ഇപ്രകാരം ആയിരുന്നു തന്റെ മക്കൾ തന്നോട് ചെയുന്നത് എന്താണ് എന്ന് ഇവർ അറിയായ്ക കൊണ്ടാണ് എന്നാണ് . യേശുക്രിസ്തു പ്രാണൻ വെടിയുമ്പോഴും തന്റെ മക്കളുടെ പാപക്ഷമയും അവരോടു മറുത്തൊന്നും പിതാവം ദൈവം ചെയ്യല്ലേ എന്നുകൂടിയായിരുന്നു അവസാനത്തെ അപേക്ഷ.
പ്രിയ ദൈവപൈതലേ നിനക്ക് വേണ്ടി യേശുനാഥൻ ഏറ്റ പങ്കപാടുകൾ എന്നെയും നിന്നെയും നരകത്തിൽ നിന്ന് വീണ്ടെടുക്കാൻ ആണ്. അതെ ദൈവം ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു. നീ ദൈവം പറഞ്ഞത് അനുസരിച്ചു കാണാൻ ദൈവം ആഗ്രഹിക്കുന്നു. നിന്നെ ചേർപ്പാൻ ഒരുനാൾ ദൈവം രാജാവായി വരും. അന്ന് ദൈവത്തോട് കൂടെ നാം വാഴും. ഇതാണ് ഓരോ ദൈവപൈതലിന്റെയും ഭാഗ്യകരമായ പ്രത്യാശ. ഈ ഭാഗ്യകരമായ പ്രത്യാശ ഓർക്കുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ ക്ഷണികം ആണ്. അനന്തമായ യുഗം നാം ദൈവത്തോട് കൂടെ ചിലവഴിക്കുമ്പോൾ മനുഷ്യയുസ്സ് നോടിനേരത്തേക്കുള്ളത് മാത്രം ആണ്. ഈ ഭാഗ്യകരമായ പ്രത്യാശയ്ക്കു വേണ്ടിയാണ് ദൈവം കാൽവരിയിൽ തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
No comments:
Post a Comment