പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത് എന്തുകൊണ്ട്?
രണ്ടു കാരണങ്ങളാൽ ആണ് പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത്. ഒന്നാമത്തേത് ദൈവഹിതം അല്ലാത്ത പ്രാർത്ഥന വിഷയങ്ങൾക്കു ദൈവസന്നിധിയിൽ നിന്ന് മറുപടി ലഭികയില്ല.
രണ്ടാമത്തേത് ദൈവത്തിന്റെ സമയം നാം പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ ആയിട്ടില്ല. അബ്രഹാം പ്രാർത്ഥനയുടെ മറുപടിക്കു വേണ്ടി 25 വർഷം കാത്തിരിക്കേണ്ടി വന്നു. യോസേഫ് 13 വർഷം വാഗ്ദത്തതിന് വേണ്ടി കാത്തിരുന്നു.നിന്റെ പ്രാർത്ഥനയുടെ മറുപടിക്കു തടസമായി എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും നീ പ്രാർത്ഥിച്ചാൽ മതി. പാർസി പ്രഭു തടഞ്ഞുവച്ചാൽപോലും ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു മറുപടി തക്കസമയത്തു തരും. ഡാനിയേൽ പ്രാർത്ഥിച്ചപ്പോൾ പ്രാർത്ഥനയ്ക് ഉത്തരം അരുളി. പക്ഷെ തന്റെ കൈയിൽ ലഭിപ്പാൻ പാർസി പ്രഭു അഥവാ സാത്താൻ എതിർത്തു നിന്നു. ദൈവത്തിന്റെ സമയത്തെ ഇന്നുവരെ ചോദ്യം ചെയ്യാൻ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. ദൈവത്തിന്റെ സമയം പ്രാർത്ഥനയ്ക്കുള്ള മറുപടിയുമായി ദൈവീക ദൂതന്മാർ ഇറങ്ങി വരും. തടസ്സം നിൽക്കുന്ന ശക്തികളെ വെട്ടിമാറ്റി ദൈവത്തിന്റെ സമയത്തു തന്നെ വിടുതൽ അയക്കും. ചില പ്രാർത്ഥന വിഷയങ്ങൾക്കു മറുപടി താമസിക്കുന്നു എന്ന് തോന്നുന്നത് നമ്മൾ ആഗ്രഹിച്ച സമയത്ത് ലഭിക്കാത്തത് കൊണ്ടാണ്. നമ്മുടെ സമയം അല്ല ദൈവത്തിന്റെ സമയം.
No comments:
Post a Comment