Agape

Saturday, 30 October 2021

"ഹൃദയം നുറുങ്ങിയ പ്രാർത്ഥന"

 ഹൃദയം നുറുങ്ങിയ പ്രാർത്ഥന


പ്രിയ ദൈവ പൈതലേ നീ ഹൃദയനുറുക്കത്തോടെ ആണോ പ്രാർത്ഥിക്കുന്നത്? എങ്കിൽ ദൈവം നിന്റെ പ്രാർത്ഥന കേൾക്കാൻ സമയമായി . ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ. യേശുക്രിസ്തു പറഞ്ഞ ഉപമയിൽ ചുങ്കകാരനും പരീശനും പ്രാർഥിക്കാൻ പോയി. ചുങ്കകാരൻ ഹൃദയ നുറുക്കത്തോടെ സ്വർഗത്തിലോട്ടു പോലും നോക്കാതെ പ്രാർത്ഥിച്ചു. പരീശൻ പ്രാർത്ഥിച്ചപ്പോൾ താൻ ചെയ്ത നന്മപ്രവർത്തികൾ, സ്വയനീതികരണം എന്നിവ ദൈവത്തോട് അറിയിച്ചു.പരീശൻ അടുത്ത് നിന്ന് പ്രാർത്ഥിച്ച ചുങ്കകാരനെ പോലും പരിഹസിച്ചു ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം ചുങ്കകാരന്റെ പ്രാർത്ഥന കേട്ടു.


പ്രിയ ദൈവ പൈതലേ നീ ഹൃദയ നുറുക്കത്തോടെ നിന്റെ ഉള്ള അവസ്ഥ ദൈവസന്നിധിയിൽ പകർന്നാൽ മതി.ദൈവം നിന്റെ പാപങ്ങൾ ക്ഷമിച്ചു പ്രാർത്ഥനയ്ക്കു ഉത്തരം അരുളും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...