വിശ്വാസ ജീവിതം
പ്രിയ ദൈവപൈതലേ കർത്താവായ യേശുക്രിസ്തു ഭൂമിയിൽ മനുഷ്യനായി പിറന്നു നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു അടക്കപ്പെട്ട് ഉയിർത്തെഴുനേറ്റു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുമ്പോൾ വിശ്വാസ ജീവിതം ആരംഭിക്കുന്നു. ജാതിയനായ അബ്രഹാം ദൈവം വിളിച്ചു വേർതിരിച്ചപ്പോൾ ദൈവത്തെ പരിപൂർണമായി വിശ്വസിച്ചപ്പോൾ വിശ്വാസികളുടെ പിതാവ് ആയിതീർന്നു.
പ്രിയ ദൈവപൈതലേ തിരുവചനടിസ്ഥാനത്തിൽ നാം യഥാർത്ഥമായി ദൈവത്തെ വിശ്വസിക്കുമ്പോൾ നമ്മുടെ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നു. യേശുക്രിസ്തുവിൽ യഹൂദൻ ഇല്ല, യവനൻ ഇല്ല, ജാതിയില്ല. യേശുക്രിസ്തുവിൽ സകല ജാതികളും ഒന്ന്. പൂർവപിതാവായ അബ്രഹാം പോലും ജാതിയൻ ആയിരുന്നു.
പ്രിയ ദൈവപൈതലേ കർത്താവ് നിന്നെ തെരെഞ്ഞെടുത്തു കഴിയുമ്പോൾ നീ യേശുക്രിസ്തുവിൽ പുതിയ സൃഷ്ടി ആകുന്നു. നിന്റെ വിശ്വാസജീവിതയാത്രയിൽ കർത്താവ് നിന്റെ കൂടെ ഉണ്ട്. പ്രതിക്കൂലങ്ങൾ വന്നാൽ അതിനെ തരണം ചെയ്യാൻ യേശുക്രിസ്തു നിന്നെ സഹായിക്കും. നിന്റെ വിശ്വാസപ്പോർക്കളത്തിലെ ഓട്ടം സ്ഥിരതയോടെ ഓടുക. നിന്റെ ട്രാക്കിൽ നോക്കി ഓടുക. മറ്റുള്ളവർ എങ്ങനെയും ഓടികൊള്ളട്ടെ. നീ വിശ്വാസപ്പോർകളത്തിൽ കർത്താവിനെ പിൻപറ്റി ഓടിയാൽ ട്രാക്കിന്റ അവസാനം നിന്റെ ദൈവം നിന്നെയും കാത്തിരിപ്പുണ്ട്. വിശ്വാസപോർക്കളത്തിൽ നിന്നെ താങ്ങുവാൻ ദൈവത്തിന്റെ കരങ്ങൾ ഉണ്ട്. നീ ഓട്ടം ഓടി ജയിക്കുമ്പോൾ നിന്നെ കാത്ത് യേശുനാഥനും,പിതാവാം ദൈവം,പരിശുദ്ധത്മാവ്,കോടികണക്കിന് ദൂതൻമാർ, പൂർവപിതാക്കന്മാർ, അപ്പോസ്തലന്മാർ, ക്രിസ്തുവിൽ മരിച്ചുയിർത്തവർ അങ്ങനെ എണ്ണികൂടാത്ത ഒരു സംഘം നിന്റെ സ്വീകരിപ്പാൻ സ്വർഗ്ഗരാജ്യത്തിൽ ഉണ്ട്. ആ പ്രത്യാശ നിന്റെ വിശ്വാസജീവിതത്തിൽ നിലനിൽക്കട്ടെ.
No comments:
Post a Comment