പ്രാർത്ഥനയുടെ ശക്തി
പത്രോസിനെ കാരാഗ്രഹത്തിൽ അടച്ചപ്പോൾ സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു വന്നു. കാരാഗ്രഹത്തിൽ ദൂതൻ ഇറങ്ങിവന്നു.പത്രോസിനെ സ്വതന്ത്രനാക്കി. ചുറ്റും കാവലിന് പടയാളികൾ ഉണ്ടായിട്ടും പടയാളികൾ പോലും അറിയാതെ ആയിരുന്നു ദൂതൻ ഇറങ്ങി വന്നത്.
പ്രിയ ദൈവപൈതലേ നിനക്ക് വിരോധമായി ശത്രു നിന്നെ ബന്ധിച്ചാൽ നിന്നെ സ്വതന്ത്രൻ ആക്കാൻ ഇറങ്ങിവരുന്ന ദൂതൻ ഉണ്ട്. നിന്റെ നന്മയെ തടഞ്ഞാൽ ദൂതൻ ഇറങ്ങി വന്നു മടക്കി തരും. പ്രിയ ദൈവപൈതലേ നീ ശക്തമായി പ്രാർത്ഥിച്ചാൽ നിനക്ക് വിരോധമായി ശത്രു ഒരുക്കുന്ന കെണികളിൽ നിന്ന് ദൈവം തന്റെ ദൂതനെ അയച്ചു വിടുവിക്കും.നിനക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ദൈവത്തിന്റെ ദൂതൻ നിനക്ക് വേണ്ടി ഇറങ്ങി വരും അതാണ് പത്രോസിന്റെ ജീവിതത്തിൽ കണ്ടത്. അതിനു പ്രാർത്ഥന അനിവാര്യം ആണ്.
No comments:
Post a Comment