എന്തുകൊണ്ട് ദൈവപൈതലിനെ രോഗങ്ങളിൽ കൂടി കടത്തി വിടുന്നു?
രണ്ടു തരത്തിൽ ആണ് ദൈവപൈതൽ രോഗങ്ങളിൽ കൂടി കടന്നു പോകുന്നത്.ഒന്നാമത്തേത് പാപം നിമിത്തം. രണ്ടാമത്തേത് ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനു. രണ്ടു മാർഗങ്ങളിൽ കൂടി രോഗം വെളിപ്പെടുന്നത് ദൈവത്തോട് അടുക്കാൻ ആണ്. ദൈവം സ്നേഹിക്കുന്ന മകനെ ശിക്ഷിക്കുന്നു. പ്രിയ ദൈവ പൈതലേ നീ ഏതെങ്കിലും രോഗത്താൽ ഭാരപ്പെടുക ആണെങ്കിൽ നിന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റുപറയുക. ദൈവം നിന്നെ സൗഖ്യം ആക്കും. ദൈവപ്രവർത്തി നിന്നിൽ വെളിപ്പെടാൻ ആണെങ്കിൽ പൗലോസിനെ പോലെ ജഡത്തിൽ കഷ്ടം അനുഭവിക്കുമ്പോൾ ദൈവത്തിന്റെ കൃപ രോഗത്തെ അതിജീവിക്കാൻ സഹായിക്കും .പൗലോസ് അപ്പോസ്തലൻ തന്റെ ജഡത്തിലുള്ള രോഗവും വഹിച്ചാണ് മൂന്ന് സുവിശേഷ യാത്രകൾ നടത്തിയത്. അവിടെയെല്ലാം ദൈവത്തിന്റെ കൃപ ആണ് പൗലോസിനെ താങ്ങിയത്.സാക്ഷാൽ യേശുക്രിസ്തുവിനെ പോലും പ്രവാചകൻമാർ പ്രവചിച്ച് പറഞ്ഞത് രോഗം ശീലിച്ചവൻ എന്നായിരുന്നു.
പ്രിയ ദൈവപൈതലേ നിന്റെ രോഗം എന്തായാലും അത് നിന്നെ ദൈവത്തോട് അടുപ്പിക്കാൻ ആണ്. നിരാശപെടേണ്ട.ഹിസ്കിയാവ് രാജാവ് രോഗം ബാധിച്ചു മരിച്ചു പോകും എന്നു ദൈവം അരുളിച്ചെയ്തിട്ടും രാജാവിന്റെ അനുതാപത്തോടെയുള്ള പ്രാർത്ഥനയുടെ മുമ്പിൽ ദൈവം ആയുസ് നീട്ടിനൽകി. അപ്രകാരം കരുണയുള്ള ദൈവത്തെ ആണ് നാം സേവിക്കുന്നത്.
No comments:
Post a Comment