Agape

Sunday, 31 October 2021

"ആഴിയിൽ പാത ഒരുക്കുന്ന ദൈവം"

 ആഴിയിൽ പാത ഒരുക്കുന്ന ദൈവം


യിസ്രായേൽ മക്കൾ മിസ്രയിം വിട്ടു ചെങ്കടൽ തീരത്തു വന്നപ്പോൾ,യിസ്രായേൽ മക്കളെ വീണ്ടും  പിടിച്ചോണ് പോകുവാൻ ഫറവോൻ 

വന്നപ്പോൾ. ദൈവം ആഴിയിൽ യിസ്രായേൽ മക്കൾക്ക് വേണ്ടി വഴി തുറന്നു.


പ്രിയ ദൈവപൈതലേ നിനക്ക് എതിരായി ശത്രു എഴുന്നേറ്റാൽ ദൈവം നിനക്ക് വേണ്ടി വഴി തുറക്കും. എങ്ങനെ അപ്പുറം കടക്കും? എങ്ങനെ ഈ പ്രശ്‌നത്തെ അതി ജീവിക്കും എന്നു നീ വിചാരിക്കുമ്പോൾ. ദൈവം നിനക്ക് വേണ്ടി തന്റെ ദൂതനെ അയച്ചു നീ പോലും പ്രതീക്ഷിക്കാത്ത മാർഗങ്ങളിൽ വഴി തുറക്കും.

ആകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ഏതു പ്രതികൂലത്തിന്റ നടുവിലും നിന്നെ നടത്തുന്ന ഒരു ദൈവം നിനക്ക് ഉണ്ട്. ചെങ്കടലിൽ പാതയൊരുക്കിയവൻ, യോർദാൻ വിഭാഗിച്ചവൻ, യെരിഹോ കോട്ട തകർത്തവൻ ആണ് നിന്റെ ദൈവം. ആ ദൈവത്തിന്റെ കരം ഇന്നും പ്രവർത്തിക്കും . നീ ദൈവത്തിൽ പ്രത്യാശ വച്ചാൽ  നിന്റെ തടസങ്ങൾ എന്നു വിചാരിക്കുന്ന വിഷയങ്ങളിൽ തന്നെ ദൈവത്തിന് വഴി തുറക്കാൻ സാധിക്കും. പരിപൂർണ ആശ്രയം ദൈവത്തിൽ വയ്ക്കുക ദൈവം നിന്നെ അന്ത്യത്തോളം നടത്തിക്കോളും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...