സൗമ്യതയും താഴ്മയും
ഒരു ദൈവ പൈതലിന്റെ രണ്ടു സ്വഭാവഗുണങ്ങൾ ആണ് സൗമ്യതയും താഴ്മയും. സൗമ്യതയുള്ളവർ ഭൂമിയെ കൈവശം ആക്കുമ്പോൾ. താഴ്മയുള്ളവനെ ദൈവം സ്നേഹിക്കുന്നു. ദൈവം ഇഷ്ടപെടുന്ന രണ്ടു സ്വഭാവ സവിശേഷതകൾ ആണ് സൗമ്യതയും താഴ്മയും. കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.
പ്രിയ ദൈവ പൈതലേ ദൈവം നിന്നെകുറിച്ച് ആഗ്രഹിക്കുന്നത് നീ സൗമ്യതയും താഴ്മയും ഉള്ളവൻ ആയിരിക്കുക എന്നാണ്. നിന്റെ ഹൃദയത്തിൽ താഴ്മയും സൗമ്യതയും ഉണ്ടായിരിക്കട്ടെ. പുറമെ സൗമ്യതയും താഴ്മയും കാണിച്ചിട്ട് ഹൃദയം കൊണ്ട് ഈ സ്വഭാവ സവിശേഷതകൾ ഇല്ലെങ്കിൽ എന്ത് ഫലം.ആകയാൽ ദൈവം ആഗ്രഹിക്കുന്നത് നിന്റെ പുറമെയുള്ള താഴ്മയും സൗമ്യതയും അല്ല ഹൃദയം കൊണ്ട് ദൈവത്തോടുള്ള താഴ്മയും സൗമ്യതയും ആണ്.
No comments:
Post a Comment