കരുതുന്ന ദൈവം
സാരെഫത്തിലെ വിധവയും മകനും ക്ഷാമം നിമിത്തം അവരുടെ അവസാനത്തെ ഭക്ഷണവും കഴിച്ചു മരിക്കാൻ ഇരിക്കുമ്പോൾ ആണ് ഏലിയാവ് അവിടെ എത്തുന്നത്. അവസാനത്തെ ഭക്ഷണം അവർ ഏലിയാവിനും കൂടെ കൊടുക്കാൻ തീരുമാനിച്ചു. അവരുടെ നല്ല മനസിനെ ദൈവം കണ്ടു. പിന്നീട് അവരുടെ കലത്തിലെ മാവ് കുറഞ്ഞില്ല, ഭരണിയിലെ എണ്ണയും കുറഞ്ഞില്ല.
പ്രിയ ദൈവപൈതലേ നീ സകലതും അസ്തമിച്ചു എന്ന് വിചാരിക്കുമ്പോഴാണ് ദൈവം തന്റെ ദൂതനെ അയക്കുന്നത്. പ്രിയ ദൈവ പൈതലേ നീ ദൈവത്തിൽ ആശ്രയിച്ചാൽ മാത്രം മതി ദൈവം അത്ഭുതം പ്രവർത്തിക്കും. നിന്റ അവസ്ഥ നിന്നെക്കാൾ നന്നായി അറിയുന്ന ദൈവം തന്റെ ദൂതനെ അയച്ചു നിന്നെ വിടുവിക്കും. സാരഫാത്തിലെ വിധവയ്കും മകനും ഇനി നാളത്തേക്ക് ഭക്ഷണം ഇല്ല എന്നറിഞ്ഞ ദൈവം ഏലിയാവിനെ സാരഫാത്തിലേക്കു അയക്കുന്നു. പിന്നീട് ഏലിയാവ് നിമിത്തം അവർ അനുഗ്രഹിക്കപ്പെടുന്നു.
പ്രിയ ദൈവപൈതലേ നിന്റെ ഓരോ ആവശ്യങ്ങളും നന്നായി അറിയുന്ന ഒരു ദൈവം നിനക്കുണ്ട്. ആ ദൈവത്തിൽ പ്രത്യാശ വയ്ക്കുക ആ ദൈവം നിന്നെ പുലർത്തും.
No comments:
Post a Comment