സകല വാതിലുകളും അടയുമ്പോൾ നിനക്ക് വേണ്ടി സ്വർഗ്ഗം തുറക്കുന്ന വാതിൽ
പ്രിയ ദൈവപൈതലേ നിന്റെ വഴികളെല്ലാം ശത്രു അടച്ചിടുമ്പോൾ നിനക്കു വേണ്ടി ഇറങ്ങി വരുന്ന സ്വർഗ്ഗീയ സൈന്യം.എലിശ പ്രവാചകനെ അരാം സൈന്യം വളഞ്ഞപ്പോൾ തന്റെ ശിഷ്യൻ ആകെ വിരണ്ടു പോയി. ശിഷ്യന്റെ ഭീതി കണ്ട എലിശ പ്രവാചകൻ ശിഷ്യന്റെ കണ്ണ് തുറക്കുവാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം കണ്ണുതുറന്നപ്പോൾ ദൈവത്തിന്റെ സൈന്യം അവർക്കു ചുറ്റും വലയം ചെയ്തിരിക്കുന്നത് കണ്ടു.
പ്രിയ ദൈവപൈതലേ സകല വാതിലുകളും അടയുമ്പോൾ നിനക്കായി ദൈവം ഒരു വാതിൽ തുറന്നിട്ടേക്കും. അത് ആർക്കും അടക്കാൻ സാധ്യമല്ല.ദൈവം ഒരു വാതിൽ തുറന്നാൽ ആ വാതിൽ സ്ഥിരം ആയിരിക്കും.
പ്രിയ ദൈവപൈതലേ നിന്റെ മാനുഷിക ചിന്ത കൊണ്ടു സകല വാതിലും അടഞ്ഞു എന്ന് ചിന്തിക്കുമ്പോൾ. ദൈവം നിനക്കായി തുറന്ന വാതിൽ കാണുവാൻ നിന്റെ ഹൃദയകണ്ണ് തുറക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുക. എല്ലാ വാതിലും അടച്ചു നിന്നെ തകർച്ചയിലേക്ക് നയിക്കുന്ന ദൈവം ആല്ല നീ സേവിക്കുന്നത്. നീ സേവിക്കുന്ന ദൈവം ഉന്നതമായ പാതകൾ നിനക്ക് വേണ്ടി തുറന്നു തരുന്നവൻ ആണ്. പ്രത്യക്ഷമായി ദൈവീക പാതകൾ നിനക്ക് കാണുവാൻ നിനക്ക് സാധിക്കാത്തത് ഹൃദയകണ്ണ് തുറക്കാത്തത് മൂലം ആണ്. ആകയാൽ ഹൃദയ കണ്ണ് തുറന്നു പ്രത്യാശയോടെ നോക്കിയാൽ ദൈവം നിനക്കായി കരുതിയ പ്രാർത്ഥനയുടെ മറുപടി എത്ര ശ്രേഷ്ടം എന്ന് മനസിലാക്കാൻ സാധിക്കും.
No comments:
Post a Comment