Agape

Wednesday, 6 October 2021

നിലവിളിക്കുന്നവന്റെ അടുക്കൽ ചെല്ലുന്ന ദൈവം

 നിലവിളിക്കുന്നവന്റെ അടുക്കൽ ചെല്ലുന്ന ദൈവം


 യേശു ആ വഴിയായി വരുന്നു എന്നറിഞ്ഞ ബെർത്തിമായി ഏറ്റവും ഉച്ചത്തിൽ നിലവിളിച്ചു. ബെർത്തിമായിയുടെ നിലവിളി കേട്ട ദൈവം അവിടെ അവന്റെ അടുക്കൽ ചെന്ന് അവനെ സൗഖ്യമാക്കി. പ്രിയ ദൈവപൈതലേ നീ ആവശ്യബോധത്തോടെ യേശുക്രിസ്തുവിനോട് പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം അരുളി നിന്നെ അനുഗ്രഹിക്കും. നിന്റെ അവശ്യബോധം അനുസരിച്ചിരിക്കും നിന്റെ പ്രാർത്ഥന. നിന്റെ പ്രാർത്ഥനയുടെ തീവ്രത അനുസരിച്ചിരിക്കും നിന്റെ പ്രാർത്ഥനയുടെ മറുപടി. നീ ഹൃദയം തുറന്നു നിലവിളിച്ചാൽ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ അരികെ വന്നു മറുപടി തരുന്ന ഒരു ദൈവം നിനക്ക് ഉണ്ട്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...