ദൈവഹിതം എപ്രകാരം മനസിലാക്കാം?
പ്രിയ ദൈവ പൈതലേ പലവിഷയങ്ങളിലും നാം തീരുമാനം എടുക്കുന്നത് ദൈവഹിതം ആണോ എന്ന് പരിശോധിക്കാറുണ്ട്.വചനധ്യാനത്തിലൂടെ നമുക്ക് ദൈവഹിതം മനസിലാക്കാം.ദൈവഹിതം ഉള്ള വിഷയങ്ങളിൽ സമാധാനം,സ്വസ്ഥത,സന്തോഷം എന്നിവ അനുഭവപെടും.
ദൈവഹിതം ഇല്ലാത്ത വിഷയങ്ങളിൽ നിരാശ,അസ്വസ്ഥത,അസാമാധാനം,ഭയം എന്നിവ അനുഭവപെടും.
പ്രിയ ദൈവപൈതലേ ദൈവം നിന്നെ കുറിച്ച് സ്വർഗ്ഗത്തിൽ ഇരുന്നു ചിന്തിക്കുന്നത് പോലെ നീ ഭൂമിയിൽ ജീവിക്കുന്നത് കാണാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്.യേശുക്രിസ്തു തന്റെ ശിഷ്യൻമാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ സ്വർഗീയ പിതാവിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമെ എന്നായിരുന്നു.ഇതിനെ ആണ് ദൈവഹിതം എന്ന് പറയുന്നത്.
പ്രിയ ദൈവ പൈതലേ നിന്റ വിഷയങ്ങളിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറെട്ടെ.ദൈവരാജ്യം നിന്നിൽ സ്ഥാപിതം ആകട്ടെ.
No comments:
Post a Comment