Agape

Saturday, 16 October 2021

ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം

 ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം


ദൈവത്തിൽ അടിയുറച്ചു വിശ്വാസം ഉണ്ടെങ്കിൽ അത്ഭുതങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിക്കും. കർത്താവിന്റെ ശിഷ്യന്മാർ അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയ്തത് കർത്താവിലുള്ള അടിയുറച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രം ആണ്.

പ്രിയ ദൈവ പൈതലേ കടുക്മണിയോളം വിശ്വാസം എന്ന് പറയുന്നത് പരിപൂർണ വിശ്വാസത്തെയാണ്. അപ്രകാരം വിശ്വാസം നമുക്ക് ഉണ്ടെകിൽ നമുക്ക് അത്ഭുതങ്ങളും വീര്യപ്രവർത്തികളും ചെയുവാൻ സാധിക്കും. കർത്താവ് പഠിപ്പിച്ചതും പരിപൂർണ വിശ്വാസത്തെ ആണ്.അല്പം പോലും ദൈവത്തിൽ അവിശ്വാസം ഇല്ലാതെ നീ കല്പിച്ചാൽ നിന്റെ ജീവിതത്തിലെ മല പോലെയുള്ള വിഷയങ്ങൾ നിന്റെ ജീവിതത്തിൽ നിന്ന് മാറിപ്പോകും. ഒരിക്കലും നടക്കില്ല എന്ന് നീ വിശ്വസിക്കുന്ന വിഷയങ്ങൾ നിന്റെ പരിപൂർണ വിശ്വാസം കൊണ്ട് നിനക്ക് നേടിയെടുക്കാം.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...