Agape
Thursday, 29 February 2024
"Do not forget the merciful God!"
Do not forget the merciful God!
Our God is merciful. In the midst of our troubles, when we fail to reason with our own wisdom, let us remember that a merciful God is waiting for the voice of our prayer. Do not fail to make our needs known to that merciful God. Merciful God will have mercy on us and provide solutions for us from the issues we are going through.
"കരുണയുള്ള ദൈവത്തെ മറന്നുപോകരുതേ "
കരുണയുള്ള ദൈവത്തെ മറന്നുപോകരുതേ!
നമ്മുടെ ദൈവം കരുണയുള്ളവൻ ആണ്. നമ്മുടെ പ്രതിസന്ധികൾക്ക് നടുവിൽ നാം സ്വന്ത ബുദ്ധിയിൽ ആലോചിച്ചു പരാജയപ്പെടുമ്പോൾ നാം ഒന്നോർക്കുക കരുണയുള്ള ഒരു ദൈവം നമ്മുടെ പ്രാർത്ഥനയുടെ ശബ്ദത്തിന് വേണ്ടി കാതോർത്തിരിക്കുക ആണ്. ആ കരുണയുള്ള ദൈവത്തോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കാൻ വിട്ടുപോകരുത്. കരുണയുള്ള ദൈവം നമ്മോട് കരുണ കാണിച്ചു നാം കടന്നുപോകുന്ന വിഷയങ്ങളിൽ നിന്ന് നമ്മുക്ക് വേണ്ടി പരിഹാരം ഒരുക്കും.
Wednesday, 28 February 2024
"Jehovah's arm works mightily "
Jehovah's arm works mightily.
Jehovah's arm parted the Red Sea. He spread manna in the desert. So many miracles are described in the Old and New Testament. Even today God's arm can work mightily in our lives. If we have an ear to hear God's words and a mind to obey God's words, God's hand will work miracles in our lives even today.
"യഹോവയുടെ ഭുജം വീര്യം പ്രവർത്തിക്കുന്നു "
യഹോവയുടെ ഭുജം വീര്യം പ്രവർത്തിക്കുന്നു.
യഹോവയുടെ ഭുജം ചെങ്കടലിനെ വിഭജിച്ചു.മരുഭൂമിയിൽ മന്ന പൊഴിച്ചു.അങ്ങനെ ഒട്ടനവധി അത്ഭുതങ്ങൾ ദൈവം പഴയ പുതിയ നിയമത്തിൽ ചെയ്തത് വിവരിച്ചിരിക്കുന്നു . ഇന്നും നമ്മുടെ ജീവിത്തിൽ ദൈവത്തിന്റെ ഭുജത്തിനു വീര്യം പ്രവർത്തിക്കുവാൻ സാധിക്കും . ദൈവം പറയുന്നത് കേൾക്കുവാനുള്ള കാതും ദൈവം പറയുന്നത് അനുസരിക്കുവാനുള്ള മനസ്സും നമുക്ക് ഉണ്ടങ്കിൽ ഇന്നും ദൈവത്തിന്റെ ഭുജം നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും.
Tuesday, 27 February 2024
"Nothing happens in our life without God's knowledge "
Nothing happens in our life without God's knowledge.
The troubles that came in Joseph's life, who did no wrong, did not happen without God's knowledge. God put Joseph through severe trials in order to fulfill God's plan in Joseph's life. So, dear child of God, let us not falter in the midst of the trials that come without our knowledge, and wait for God's special plan for us to be fulfilled in our lives.
ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല "
ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.
ഒരു തെറ്റും ചെയ്യാത്ത യോസേഫിന്റെ ജീവിതത്തിൽ കടന്നു വന്ന കഷ്ടതകൾ ദൈവം അറിയാതെ അല്ല.യോസേഫിനെ കഠിന ശോധനകളിൽ കൂടി ദൈവം കടത്തിവിട്ടത് ദൈവത്തിന്റെ പദ്ധതി യോസെഫിന്റെ ജീവിതത്തിൽ നിറവേറാൻ വേണ്ടി ആയിരുന്നു.ആകയാൽ പ്രിയ ദൈവപൈതലേ ജീവിതത്തിൽ നാം അറിയാതെ വരുന്ന ശോധനകൾക്ക് നടുവിൽ നാം പതറാതെ ദൈവത്തിനു നമ്മെ കുറിചുള്ള പ്രത്യേക പദ്ധതി ജീവിതത്തിൽ നിറവേറാൻ വേണ്ടി കാത്തിരിക്കാം .
Friday, 23 February 2024
"God who wipes away the tears of the weeper"
God who wipes away the tears of the weeper.
God answered the prayer of Hannah who prayed in front of God by giving Samuel the boy. Prophet Samuel later became a well-known prophet in Israel. God will answer the issues that we pray with tears today. Dear child of God, don't be disappointed thinking that your prayers are not answered. God has prepared for you the best.
"If God rises up and works for us, who can stop him?"
If God rises up and works for us, who can stop him?
Dear child of God, if God gets up and starts working for us, who can stop him? God's works are hidden from our eyes. God will stand up and work for us in God's time. May our faith in God increase. The times we spend in God's presence are not wasted. Put your hope in God.
"ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിച്ചാൽ ആർക്കു തടയുവാൻ കഴിയും."
ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിച്ചാൽ ആർക്കു തടയുവാൻ കഴിയും.
പ്രിയ ദൈവപൈതലേ ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിപ്പാൻ തുടങ്ങിയാൽ ആർക്കു തടയുവാൻ സാധിക്കും . ദൈവത്തിന്റെ പ്രവർത്തികൾ നമ്മുടെ കണ്ണിൻ മുമ്പിൽ മറഞ്ഞിരിക്കുവാണ്. ദൈവത്തിന്റെ സമയത്ത് ദൈവം നമുക്ക് വേണ്ടി എഴുന്നേറ്റു പ്രവർത്തിക്കും.നമ്മുടെ ദൈവത്തിൽ ഉള്ള വിശ്വാസം വർധിക്കട്ടെ. ദൈവസന്നിധിയിൽ നാം ചിലവഴിക്കുന്ന സമയങ്ങൾ നഷ്ടമല്ല. അകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക.
Thursday, 22 February 2024
"കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം."
കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം.
ദൈവസന്നിധിയിൽ നിറകണ്ണോടെ പ്രാർത്ഥിച്ച ഹന്നയുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം അരുളിയത് ശമുവേൽ ബാലനെ നൽകിയാണ്.പിൽക്കാലത്തു യിസ്രയേലിലെ പേരുകേട്ട പ്രവാചകനായി മാറി ശമുവേൽ പ്രവാചകൻ. ഇന്നു നാം ആവശ്യബോധത്തോടെ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് ദൈവം മറുപടി നല്കും.പ്രിയ ദൈവപൈതലേ നിങ്ങളുടെ പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുന്നില്ല എന്നു കരുതി നിരാശപ്പെട്ടുപോകരുത്. ദൈവം ശ്രേഷ്ഠമായതു നിങ്ങൾക്ക് വേണ്ടി ഒരുക്കി വച്ചിട്ടുണ്ട്.
Tuesday, 20 February 2024
"പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവം."
പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവം.
പെറ്റമ്മ തന്റെ കുഞ്ഞിനെ മറന്നാലും സൃഷ്ടിതാവായ ദൈവം തന്റെ കുഞ്ഞിനെ മറക്കുകില്ല. ഈ ഭൂമിയിൽ ഉള്ള ഏറ്റവും വലിയ സ്നേഹ ബന്ധമാണ് പെറ്റമ്മയും കുഞ്ഞും തമ്മിൽ ഉള്ളത്. പെറ്റമ്മ മറന്നാലും ദൈവത്തിനു നമ്മെ മറക്കുവാൻ സാധിക്കയില്ല. ദൈവത്തിന്റെ സ്നേഹം അനന്തമാണ്. ദൈവത്തിന്റെ സ്നേഹമല്ലേ നമ്മെ ഇതുവരെ ഭൂമിയിൽ നിലനിർത്തിയത്.നാം പാപം ചെയ്തു ദൈവത്തിൽ നിന്ന് അകന്നപ്പോഴും ദൈവം നമ്മെ അകറ്റി നിർത്തിയില്ല. ദൈവം നമ്മുടെ മടങ്ങിവരവിനായി കാത്തിരിക്കുക ആയിരുന്നു.
Monday, 19 February 2024
"ദൈവത്തിന്റെ പദ്ധതി "
ദൈവത്തിന്റെ പദ്ധതി.
ദൈവത്തിന്റെ നമ്മോടുള്ള പദ്ധതി നമുക്ക് ഗ്രഹിക്കുവാൻ സാധ്യമല്ല. യോസെഫിനെ മിസ്രയിമിലെ രണ്ടാമൻ ആക്കാൻ ദൈവം ഏതെല്ലാം വഴികളിൽ കൂടി യോസെഫിനെ നടത്തി. ദൈവത്തിന്റെ പദ്ധതി നിറവേറും വരെ നമുക്ക് എല്ലായ്പോഴും ദൈവത്തിന്റെ പദ്ധതി ഇഷ്ടപെട്ടന്നു വരികയില്ല. പക്ഷെ ദൈവത്തിന്റെ പദ്ധതി നമ്മിൽ നിറവേറി കഴിയുമ്പോൾ നമുക്ക് അതിന്റ മഹത്വം മനസിലാക്കാൻ സാധിക്കും.
Friday, 16 February 2024
"ഇനി നീ പാപം ചെയ്യരുത് "
ഇനി നീ പാപം ചെയ്യരുത്.
പാപിനിയായ സ്ത്രീയോട് യേശുക്രിസ്തു പറഞ്ഞ വാചകം ആണ് ഇനി നീ പാപം ചെയ്യരുത്. കഴിഞ്ഞ നിമിഷം വരെ പാപിനിയായ സ്ത്രീ ചെയ്ത പാപങ്ങൾ കർത്താവ് ക്ഷമിച്ചു.ഈ നിമിഷം മുതൽ പുതിയ സൃഷ്ടിയായി ജീവിക്കുവാൻ ആണ് യേശുക്രിസ്തു പാപിനിയായ സ്ത്രീയോട് പറഞ്ഞത്. നമ്മുടെ ജീവിതത്തിലും നമ്മെ വിടാതെ പിന്തുടരുന്ന പാപങ്ങൾ ഉണ്ട്. അവ ഉപേക്ഷിച്ചു ഇന്നുമുതൽ പുതിയ വ്യക്തിയായി ജീവിക്കുവാൻ ആണ് ദൈവം നമ്മോടും കല്പിക്കുന്നത്.
Thursday, 15 February 2024
"എപ്പോഴും സന്തോഷിക്കുക "
എപ്പോഴും സന്തോഷിക്കുക.
ആനന്ദത്തിന്റെ നടുവിൽ മാത്രമല്ല കഷ്ടതയുടെ നടുവിലും നമുക്ക് സന്തോഷിക്കുവാൻ കഴിയണം. നാം ദുഃഖിച്ചു കഴിയാനുള്ളവർ അല്ല. നമ്മൾ ദൈവത്തിന്റെ പ്രിയ മക്കൾ ആണ്.പൗലോസ് അപ്പോസ്തലൻ തന്റെ ജീവിത്തിൽ വന്ന കഷ്ടതകൾക്ക് നടുവിൽ ഒരിക്കലും ദുഃഖിച്ചു കണ്ടില്ല പകരം മറ്റുള്ളവരെ പ്രചോദിപ്പിക്കുക ആയിരുന്നു ചെയ്തത്.ഈ ലോക യാത്രയിൽ കഷ്ടതയോ സന്തോഷമോ എന്തും ക്രിസ്തീയ ജീവിതത്തിൽ വരാം അതിന്റെ നടുവിൽ എപ്പോഴും സന്തോഷിക്കുവാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.
Wednesday, 14 February 2024
"ചെങ്കടലിൽ പാത തുറന്ന ദൈവം "
ചെങ്കടലിൽ പാത തുറന്ന ദൈവം.
യിസ്രായേൽ മക്കൾ ചെങ്കടൽ കരയിൽ വച്ചു ഫറവോനെയും സൈന്യത്തെയും കണ്ട് ഭയപെട്ടപ്പോൾ ദൈവം ചെങ്കടൽ പിളർന്നു അവർക്ക് വഴി തുറന്നു കൊടുത്തു.ഇന്ന് നാമും നമ്മുടെ ജീവിതത്തിനു മുമ്പിലുള്ള ചെങ്കടൽ സമാനമായ വിഷയങ്ങൾക്കും നമ്മെ വിടാതെ പിന്തുടരുന്ന അന്ധകാര ശക്തികളെയും കണ്ടു ഭയപ്പെടാതെ ദൈവത്തിൽ ആശ്രയിക്കുക. ദൈവം നമുക്ക് മുമ്പിലും പിൻപിലും ഉള്ള പ്രതിക്കൂലങ്ങളെ തരണം ചെയ്യുവാൻ സഹായിക്കും.ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും.
Tuesday, 13 February 2024
കണ്ണുനീരിനു മറുപടിയുണ്ട്"
കണ്ണുനീരിനു മറുപടിയുണ്ട്.
ദൈവസന്നിധിയിൽ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന ദൈവഹിതപ്രകാരമുള്ള വിഷയങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി ഉണ്ട്.സങ്കീർത്തനക്കാരൻ പറയുന്നത് തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഹൃദയത്തെ ദൈവമേ നീ നിരസിക്കയില്ല എന്നാണ്. നമ്മുടെ ഹൃദയം തകർന്നും നുറുങ്ങിയും ഇരിക്കുമ്പോൾ കണ്ണുനീർ ജലധാരയായി ഒഴുകും.നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ അറിയുന്ന ദൈവം നിശ്ചയമായും ദൈവഹിത പ്രകാരമുള്ള പ്രാർത്ഥനകൾക്ക് മറുപടി തരും.
Monday, 12 February 2024
"ദൈവം അനുകൂലമായിട്ടുള്ളപ്പോൾ നാം പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടുന്നത് എന്തിന്."
ദൈവം അനുകൂലമായിട്ടുള്ളപ്പോൾ നാം പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടുന്നത് എന്തിന്.
ദൈവം നമുക്ക് അനുകൂലമായിട്ടാണെങ്കിൽ നാം പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടേണ്ട ആവശ്യമില്ല. പ്രതികൂലത്തിന്റ നടുവിലും ദൈവം നമ്മെ ഉള്ളം കരത്തിൽ വഹിക്കും. ദൈവം കൂടെയുള്ളപ്പോൾ ഏതു പ്രതികൂലത്തിന്റ നടുവിലും നാം സുരക്ഷിതരാണ്. മൂന്നു ബാലന്മാരെ അഗ്നിക്കുണ്ടത്തിൽ രാജാവ് ഇട്ടപ്പോൾ സുരക്ഷിതരായി അഗ്നിക്കുണ്ടതിനു വെളിയിൽ വന്നതുപോലെ എത്ര വലിയ പ്രതികൂലത്തിന്റെ നടുവിൽ നിന്നും ദൈവം നമ്മെ കാത്തു പരിപാലിക്കും.
Saturday, 10 February 2024
"ഇന്ന് നാം മരിച്ചാൽ നിത്യത എവിടെ"
ഇന്ന് നാം മരിച്ചാൽ നിത്യത എവിടെ.
നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം പരമ പ്രധാനമായും ചിന്തിക്കേണ്ട ഒരു കാര്യമാണ് നിത്യത. നമ്മുടെ ഈ ഭൂമിയിലെ ആയുസ്സ് 80 അല്ലെങ്കിൽ കൂടിപ്പോയാൽ 100 വയസ്സ് മാത്രം ആണ്. പക്ഷെ മരണത്തിനപ്പുറം അനന്തമായ യുഗങ്ങൾ നമുക്ക് മരണാനന്തര ജീവിതം ഉണ്ട്. ദൈവീക കല്പനകൾ പ്രമാണിച്ചു വിശുദ്ധിയോടെ ജീവിക്കുന്നവർ നിത്യ സന്തോഷം അല്ലെങ്കിൽ സ്വർഗ്ഗത്തിന് അവകാശികൾ ആയി തീരും അല്ലാത്തവർ നിത്യ നരകത്തിനു അവകാശികൾ ആയി തീരും.
Thursday, 8 February 2024
"The god who carries the soul in his hand."
The god who carries the soul in his hand.
So many dangers and misfortunes have left us. Because God has carried us in his arms, we live safely. We remain alive because God's mercy is with us. We are safe when God carries us in His arms. Why should we fear, why should we be burdened, when God carries us in his arms. God, who knows our condition, will carry us in His arms until the end.
"ഉള്ളം കരത്തിൽ വഹിക്കുന്ന ദൈവം."
ഉള്ളം കരത്തിൽ വഹിക്കുന്ന ദൈവം.
എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മെ വിട്ടകന്നു പോയി. ദൈവം നമ്മെ ഉള്ളം കരത്തിൽ വഹിച്ചത് കൊണ്ട് നാമിന്നും സുരക്ഷിതമായി ജീവിക്കുന്നു. ദൈവത്തിന്റെ കരുണ നമ്മോട് കൂടെയിരുന്നത് കൊണ്ട് നാം ജീവനോടെ ശേഷിക്കുന്നു. ദൈവം നമ്മെ ഉള്ളം കരത്തിൽ വഹിക്കുമ്പോൾ നാം സുരക്ഷിതരാണ്. ദൈവം നമ്മെ കരങ്ങളിൽ വഹിക്കുമ്പോൾ നാം എന്തിനു ഭയപ്പെടണം;നാം എന്തിനു ഭാരപ്പെടണം. നമ്മുടെ അവസ്ഥ അറിയുന്ന ദൈവം അന്ത്യത്തോളം നമ്മെ കരങ്ങളിൽ വഹിക്കും.
Wednesday, 7 February 2024
"Not giving up in the face of adversity."
Not giving up in the face of adversity.
Those who live according to God's word and those who don't live, may face challenges in life. The Lord taught that those who obey the word of God are like a wise man who built his house on the rock. If adversities such as heavy rain and wind come against the faith life of the child of God who obeys the word of God, the child of God who obeys the word of God will stand firm without getting tired.
"പ്രതിക്കൂലത്തിന്റെ നടുവിലും തളരാതെ . "
പ്രതിക്കൂലത്തിന്റെ നടുവിലും തളരാതെ.
ദൈവവചനം അനുസരിച്ചു ജീവിക്കുന്നവർക്കും ജീവിക്കാത്തവർക്കും ജീവിതത്തിൽ പ്രതിക്കൂലങ്ങൾ കടന്നു വരാം. ദൈവവചനം അനുസരിക്കുന്നവർ പാറമേൽ വീട് പണിത ബുദ്ധിയുള്ള മനുഷ്യനോട് തുല്യൻ എന്നാണ് കർത്താവ് പഠിപ്പിച്ചത്. വന്മഴയും കാറ്റും പോലുള്ള പ്രതിക്കൂലങ്ങൾ ജീവിതമാകുന്ന പടകിൽ ആഞ്ഞടിച്ചാൽ ദൈവവചനം അനുസരിക്കുന്ന ദൈവപൈതൽ തളരാതെ ഉറച്ചു നിൽക്കും.
Tuesday, 6 February 2024
"Even when hope is lost, God begins to work."
Even when hope is lost, God begins to work.
When Abraham and Sarah's hopes were dashed, God blessed them with Isaac. When we pray for some issues and think that we will not get an answer from God, when our hopes are lost, God will work for us. Abraham's God is our God too. Let the faith that Abraham's God is my God rule us without being disappointed that we are not getting the issues even after praying for a long time.
"ആശയ്ക്ക് വിരോധമായി ആശയോടെ"
ആശയ്ക്ക് വിരോധമായി ആശയോടെ.
പലപ്പോഴും ദൈവസന്നിധിയിൽ നാം ആശയോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി താമസിക്കുമ്പോൾ നിരാശരായി തീരാറുണ്ട്. അബ്രഹാം തന്റെ വാഗ്ദത്തം പ്രാപിച്ചെടുക്കാൻ ആശയക്ക് വിരോധമായി ആശയോടെ കാത്തിരുന്ന് തന്റെ വാഗ്ദത്തം പ്രാപിച്ചെടുത്തു . നാമും ആശയോടെ വിശ്വസിക്കുന്ന വിഷയത്തിനു ഒരു സാധ്യതയും കാണുന്നില്ലെങ്കിലും പ്രത്യാശയോടെ ദൈവത്തിന്റെ സമയം വരെ കാത്തിരുന്നു പ്രാപിച്ചെടുക്കണം.
ദൈവത്തിന്റെ സമയം തക്കസമയം ആണ്. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക.ചിലപ്പോൾ മാനുഷികമായ സകല പ്രതീക്ഷിക്കളും നഷ്ടപ്പെട്ടു എന്നിരിക്കാം.ദൈവത്തിന് അത്ഭുതങ്ങളെ പ്രവർത്തിക്കാൻ പ്രായം ഒരു വിഷയം അല്ല, സാഹചര്യം ഒരു വിഷയം അല്ല, സമയം ഒരു വിഷയം അല്ല. ദൈവം പ്രവർത്തിക്കാൻ തുടങ്ങിയാൽ ആർക്കും തടസ്സപ്പെടുത്തുവാൻ സാധ്യമല്ല.ദൈവം പറയുന്നത് ഇപ്രകാരം ആണ് " ഞാൻ പ്രവർത്തിക്കും ആർ തടുക്കും. ദൈവത്തിന്റെ പ്രവൃത്തിയെ തടയുവാൻ ആർക്കും സാധ്യമല്ല. ദൈവം പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ നമ്മിൽ വിശ്വാസം വർധിക്കണം.
അബ്രഹാം കാത്തിരുന്ന സമയം അല്ല യോസേഫ് കാത്തിരുന്നത്. മറ്റൊരു വ്യക്തിയുടെ പ്രാർത്ഥനയ്ക്ക് മറുപടി വേഗത്തിൽ ലഭിച്ചു എന്നു കരുതി നമ്മുടെ വിഷയത്തിന് വേഗത്തിൽ മറുപടി ലഭിച്ചില്ല എന്നു കരുതി നാം നിരാശരാകരുത്. ദൈവത്തിന്റെ സമയത്തിന് വേണ്ടി നമ്മൾ ആശയ്ക്ക് വിരോധമായി ആശയോട് കാത്തിരിക്കേണ്ടത് നമ്മുടെ കടമയാണ്.നാം നമ്മുടെ പ്രാർത്ഥനാ വിഷയങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ചു ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുമ്പോൾ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ദൈവം പ്രവർത്തിക്കേണ്ടുന്ന സമയത്ത് നാം സ്വന്ത വിവേകത്തിൽ ഊന്നുമ്പോൾ ആണ് ദൈവീക പ്രവർത്തി വെളിപ്പെടുവാൻ താമസിക്കുന്നത്. ദൈവത്തിന്റെ പദ്ധതിയിൽ പെട്ട വിഷയങ്ങൾ ദൈവത്തിൽ തന്നെ ഭരമേൽപ്പിക്കുക. ദൈവം അതിനു പരിഹാരം വരുത്തും. കാലങ്ങൾ എത്ര വൈകിയാലും ദൈവം പറഞ്ഞ വാക്കു മാറുകില്ല. ആകയാൽ ദൈവത്തിൽ സകല വിഷയവും ഭരമേൽപ്പിക്കുക. ദൈവം ആണ് വാഗ്ദത്തം ചെയ്തത് എങ്കിൽ നിശ്ചയമായി ദൈവം വാഗ്ദത്തം നിറവേറ്റും.
വാഗ്ദത്തം നമ്മുടെ ജീവിതത്തിൽ പ്രാപിച്ചെടുക്കുന്നതിനു നമ്മുടെ ജീവിതത്തിൽ വേണ്ടുന്ന ആദ്യപടി ദീർഘ ക്ഷമ ആണ്. ദീർഘക്ഷമ ഉണ്ടെങ്കിൽ നാം നിരാശപെട്ടുപോകയില്ല. ഇന്നല്ലെങ്കിൽ നാളെ ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും എന്നുള്ള പ്രത്യാശ നമ്മെ ഭരിക്കും. പ്രത്യാശ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. പ്രത്യാശയോടെ ദൈവസന്നിധിയിൽ കാത്തിരുന്നാൽ ഇന്നെല്ലങ്കിൽ നാളെ ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും എന്നുള്ള വിശ്വാസം നമ്മുടെ ഉള്ളിൽ വളർന്നു വരും. വിശ്വാസം ഒരിക്കലും നടക്കില്ല എന്നു മാനുഷികമായി ചിന്തിക്കുന്ന വിഷയം നേടിയെടുക്കുവാൻ നമ്മെ ദൈവം സഹായിക്കും.
ഒരിക്കലും നടക്കുകയില്ല എന്നു നാം മാനുഷികമായി ചിന്തിക്കുന്ന വിഷയങ്ങൾ നേടിയെടുക്കുവാൻ ഒന്നാമതായി വേണ്ടത് വിശ്വാസം ആണ്. രണ്ടാമതായി വേണ്ടത് ദീർഘക്ഷമ ആണ്. മൂന്നാമതായി വേണ്ടത് പ്രത്യാശ ആണ്. ഈ മൂന്നു വിധ കാര്യങ്ങൾ അടിസ്ഥാനപരമായി നമ്മിൽ ഉണ്ടെങ്കിൽ ദൈവത്തിന്റെ വാഗ്ദത്തം പ്രാപിച്ചെടുക്കുവാൻ നമുക്ക് സാധിക്കും.ദൈവം ആണ് നമ്മോട് വാഗ്ദത്തം പറഞ്ഞതെങ്കിൽ ദൈവം അതു നിറവേറ്റുക തന്നെ ചെയ്യും. അതിന് നമുക്ക് വിശ്വാസവും ദീർഘക്ഷമയും പ്രത്യാശയും അനിവാര്യം ആണ്. യോസെഫിന്റ ജീവിതത്തിൽ വിശ്വാസവും പ്രത്യാശയും ദീർഘക്ഷമയും ഉണ്ടായിരുന്നു. അതിനാൽ തന്റെ വാഗ്ദത്തം ദൈവത്തിൽ നിന്ന് പ്രാപിച്ചെടുക്കാൻ യോസെഫിനു സാധിച്ചു.ദൈവസന്നിധിയിൽ ദീർഘക്ഷമയോടെ കാത്തിരുന്നാൽ ദൈവീക വാഗ്ദത്തങ്ങൾ പ്രാപിച്ചെടുക്കാൻ നമുക്ക് സാധിക്കും. എത്ര മല പോലെയുള്ള പ്രതികൂലം ജീവിതത്തിൽ ഉണ്ടെങ്കിൽ പോലും ദൈവത്തിലുള്ള വിശ്വാസം ആ മലകളെ നീക്കി ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവൃത്തിക്കും. പ്രത്യാശ നിരാശയെ അകറ്റി ദൈവത്തിൽ നിന്നു വാഗ്ദത്തം പ്രാപിക്കുവാൻ ദൈവം നമ്മെ സഹായിക്കും.
"കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും."
കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.
ഒരു കർഷകൻ കൃഷിസ്ഥലം ഒരുക്കി വിത്ത് വിതച്ച് അനുകൂലമായ കാലാവസ്ഥയിൽ വിത്ത് മുളച്ചു വരുന്നു. പിന്നീട് അത് വളർന്നു ഫലം കായ്ക്കുന്നു. ഫലം കായ്ക്കുന്ന ദിവസം സന്തോഷത്തിന്റെ ദിവസം ആണ്. കർഷകൻ അനുഭവിച്ച കഷ്ടപ്പാടിന്റെ വേദന മറക്കുന്ന ദിവസം ആണ്.കൃഷിയുടെ വിളവ് എടുക്കുന്നത് വരെ കർഷകൻ വല്ലാതെ അധ്വാനിക്കുന്നു.ഒരു വിത ഉണ്ടെങ്കിൽ ഒരു കൊയ്ത്തും ഉണ്ട്.
ഇന്ന് ദൈവദാസന്മാർ ദൈവവചനം ആകുന്ന വിത്തുകൾ വിതയ്ക്കുമ്പോൾ പലപ്പോഴും ഉപദ്രവും പരിഹാസവും നിന്ദയും അനുഭവിക്കേണ്ടി വരുന്നുണ്ട് .കണ്ണുനീരോടെ വിതയ്ക്കുന്ന വചനം ഒരു നാളിൽ ഫലമായി മാറും എന്നുള്ള പ്രത്യാശയോടെ അവർ വചനം വിതയ്ക്കുന്നു . എവിടെ ദൈവത്തിന്റെ വചനം യഥാർത്ഥമായി വിതയ്ക്കുന്നുവോ അവിടെ പ്രതിക്കൂലവും ഉണ്ടാകും.പക്ഷേ പ്രതിക്കൂലത്തെ മറികടന്നു അവിടെ ഫലം കായ്ക്കുന്ന ദിവസങ്ങൾ ആണ് നാം പിന്നീട് കാണുന്നത്.
ഒരു കാലത്തു വിതച്ച വചനം പിന്നീട് വളർന്നു ഫലം കായ്ക്കും. ദൈവവചനം ആകുന്ന വിത്ത് വിതച്ചപ്പോൾ ഉപദ്രവിച്ച വ്യക്തിയായിരിക്കും ചിലപ്പോൾ നാളത്തെ ഫലം.ദൈവവചനം ശക്തമായി എവിടെയൊക്കെ വിതച്ചിട്ടുണ്ടോ അവിടെയെല്ലാം പിൽകാലത്തു ആത്മാക്കളുടെ വലിയ കൊയ്ത്തു നടന്നിട്ടുണ്ട്.
ഇന്ന് വിത്ത് വിതച്ചപ്പോൾ കണ്ണുനീർ ആണെങ്കിൽ കലക്രമേണ വിത്ത് വളർന്നു ഫലം കായ്ക്കുമ്പോൾ നാം സന്തോഷിക്കും. ദൈവവചനം വിതയ്ക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് ദൈവവചനം കേൾക്കുന്ന വ്യക്തിയുടെ ഉള്ളിൽ പരിവർത്തിക്കാൻ തുടങ്ങും. പിന്നീട് അത് മനസാന്തരത്തിലേക്കും നയിക്കും. മാനസാന്തരം പിന്നെത്തേതിൽ ദൈവ കല്പനകൾ അനുസരിക്കാൻ കാരണം ആയി തീരുന്നു. പിന്നെതേതിൽ സ്വർഗ്ഗം സന്തോഷിക്കുവാൻ ഇടയായി തീരും.
കർത്താവിന്റെ നാളിൽ ദൂതന്മാർ കറ്റകൾ കൊയ്യുന്ന ദിവസം ഉണ്ട്. അന്ന് വിത്ത് വിതച്ചവർക്ക് മഹാ സന്തോഷം അനുഭവിക്കുവാനും ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കുവാനും ഇടയായി തീരും.ഇന്ന് വിതക്കുന്നത് കണ്ണുനീരോടാണെങ്കിൽ അന്ന് കർത്താവിന്റെ നാളിൽ സന്തോഷിക്കുവാൻ ഇടയായി തീരും.
"പ്രതീക്ഷകൾ അസ്‌തമിച്ചാലും ദൈവം പ്രവർത്തിച്ചു തുടങ്ങും."
പ്രതീക്ഷകൾ അസ്‌തമിച്ചാലും ദൈവം പ്രവർത്തിച്ചു തുടങ്ങും.
അബ്രഹാമിന്റെയും സാറയുടെയും പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ ദൈവം യിസഹാക്കിനെ നൽകി അനുഗ്രഹിച്ചു. ചില വിഷയങ്ങൾക്ക് വേണ്ടി നാം പ്രാർത്ഥിച്ച് ഇനി മറുപടി ദൈവത്തിൽ നിന്ന് ലഭിക്കുക ഇല്ല എന്നു നാം കരുതി പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും . അബ്രഹാമിന്റെ ദൈവം നമ്മുടെയും ദൈവം ആണ്.നീണ്ട നാളുകൾ ആയുള്ള വിഷയങ്ങൾ പ്രാർത്ഥിച്ചിട്ടും പ്രാർത്ഥിച്ചിട്ടും ലഭിക്കുന്നില്ലല്ലോ എന്നോർത്ത് നിരാശരായി തീരാതെ അബ്രഹാമിന്റെ ദൈവം എന്റെയും ദൈവമാണ് എന്നുള്ള വിശ്വാസം നമ്മെ ഭരിക്കട്ടെ .
Monday, 5 February 2024
"When supporting hands are with us Why do we bother?"
When supporting hands are with us
Why do we bother?
Thus says the psalmist, God upholds all who fall. Sometimes in life we may get tired but God is with us who sustains us. God has saved his devotees from such great hardships. The God who delivered Joseph, the God who delivered Daniel, will deliver us.
"We have a God to rely on when life's burdens are heavy."
We have a God to rely on when life's burdens are heavy.
The Lord said, Come unto me, all ye that labor and are heavy laden, and I will comfort you. God wants us to bring the burdens of our lives before the Lord in prayer and find relief.
"God who comforts you when you are down."
God who comforts you when you are down.
When the prophet Elijah was in despair, the angel of God came and comforted Elijah and convinced him about the life ahead. Often we also get frustrated in front of many things. God's presence that gave courage to Elijah has also strengthened us so far. God's presence will continue to strengthen us.
Saturday, 3 February 2024
"നിരാശപെടുമ്പോൾ ആശ്വസിപ്പിക്കുന്ന ദൈവം."
നിരാശപെടുമ്പോൾ ആശ്വസിപ്പിക്കുന്ന ദൈവം.
ഏലിയാ പ്രവാചകൻ നിരാശനായി ഇരിക്കുമ്പോൾ ദൈവത്തിന്റെ ദൂതൻ വന്നു ഏലിയാവിനെ ആശ്വസിപ്പിച്ചു മുന്നോട്ടുള്ള ജീവിതത്തെ പറ്റി ബോധ്യപ്പെടുത്തുന്നു. പലപ്പോഴും നാമും പലവിഷയങ്ങളുടെയും മുമ്പിൽ നിരാശരായി തീരാറുണ്ട്. അപ്പോഴെല്ലാം ഏലിയാവിനെ ധൈര്യപെടുത്തിയ ദൈവ സാന്നിധ്യം നമ്മെയും ബലപെടുത്തിയുണ്ട് ഇനിയും മുന്നോട്ടും ബലപെടുത്തും.
Friday, 2 February 2024
"ജീവിതഭാരങ്ങൾ ഏറുമ്പോൾ ആശ്രയിപ്പാൻ ഒരു ദൈവം നമുക്ക് ഉണ്ട് "
ജീവിതഭാരങ്ങൾ ഏറുമ്പോൾ ആശ്രയിപ്പാൻ ഒരു ദൈവം നമുക്ക് ഉണ്ട്.
അധ്വാനിക്കുന്നോരും ഭാരം വഹിക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് കർത്താവ് അരുളിച്ചെയ്തത് നമ്മുടെ ജീവിതഭാരങ്ങൾ നാം തന്നെ വഹിക്കാനല്ല. നമ്മുടെ ജീവിത ഭാരങ്ങൾ പ്രാർത്ഥനയോടെ കർത്താവിന്റെ സന്നിധിയിൽ ഇറക്കി വച്ച് ആശ്വാസം പ്രാപിക്കാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.
Thursday, 1 February 2024
"യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നുവെങ്കിൽ."
യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നുവെങ്കിൽ.
യഹോവ നമ്മുടെ പക്ഷത്തു ഇല്ലായിരുന്നു എങ്കിൽ നാമിന്നു ഭൂമിയിൽ ശേഷിക്കുമോ. എത്രയോ ആപത്ത് , അനർഥങ്ങൾ, രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നു. ദൈവം അതിൽ നിന്നെല്ലാം നമ്മെ വിടുവിച്ചു. ദൈവം നമ്മുടെ അകൃത്യങ്ങളും പാപങ്ങളും ഓർമ വച്ചാൽ നമ്മുക്ക് ഇപ്രകാരം ഒരു ജീവിതം നയിക്കുവാൻ സാധിക്കുമോ. സ്നേഹവാനായ ദൈവത്തിന്റെ കരുണയും സ്നേഹവും നമ്മോടു കൂടെ ഉള്ളത് കൊണ്ട് ദൈവീക സമാധാനത്തിൽ നാമിന്നു ജീവിക്കുന്നു.
Subscribe to:
Posts (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...