Agape

Tuesday, 6 February 2024

"കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും."

കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. ഒരു കർഷകൻ കൃഷിസ്ഥലം ഒരുക്കി വിത്ത് വിതച്ച് അനുകൂലമായ കാലാവസ്ഥയിൽ വിത്ത് മുളച്ചു വരുന്നു. പിന്നീട് അത് വളർന്നു ഫലം കായ്ക്കുന്നു. ഫലം കായ്ക്കുന്ന ദിവസം സന്തോഷത്തിന്റെ ദിവസം ആണ്. കർഷകൻ അനുഭവിച്ച കഷ്ടപ്പാടിന്റെ വേദന മറക്കുന്ന ദിവസം ആണ്.കൃഷിയുടെ വിളവ് എടുക്കുന്നത് വരെ കർഷകൻ വല്ലാതെ അധ്വാനിക്കുന്നു.ഒരു വിത ഉണ്ടെങ്കിൽ ഒരു കൊയ്ത്തും ഉണ്ട്. ഇന്ന് ദൈവദാസന്മാർ ദൈവവചനം ആകുന്ന വിത്തുകൾ വിതയ്ക്കുമ്പോൾ പലപ്പോഴും ഉപദ്രവും പരിഹാസവും നിന്ദയും അനുഭവിക്കേണ്ടി വരുന്നുണ്ട് .കണ്ണുനീരോടെ വിതയ്ക്കുന്ന വചനം ഒരു നാളിൽ ഫലമായി മാറും എന്നുള്ള പ്രത്യാശയോടെ അവർ വചനം വിതയ്ക്കുന്നു . എവിടെ ദൈവത്തിന്റെ വചനം യഥാർത്ഥമായി വിതയ്ക്കുന്നുവോ അവിടെ പ്രതിക്കൂലവും ഉണ്ടാകും.പക്ഷേ പ്രതിക്കൂലത്തെ മറികടന്നു അവിടെ ഫലം കായ്ക്കുന്ന ദിവസങ്ങൾ ആണ് നാം പിന്നീട് കാണുന്നത്. ഒരു കാലത്തു വിതച്ച വചനം പിന്നീട് വളർന്നു ഫലം കായ്ക്കും. ദൈവവചനം ആകുന്ന വിത്ത് വിതച്ചപ്പോൾ ഉപദ്രവിച്ച വ്യക്തിയായിരിക്കും ചിലപ്പോൾ നാളത്തെ ഫലം.ദൈവവചനം ശക്തമായി എവിടെയൊക്കെ വിതച്ചിട്ടുണ്ടോ അവിടെയെല്ലാം പിൽകാലത്തു ആത്മാക്കളുടെ വലിയ കൊയ്ത്തു നടന്നിട്ടുണ്ട്. ഇന്ന് വിത്ത് വിതച്ചപ്പോൾ കണ്ണുനീർ ആണെങ്കിൽ കലക്രമേണ വിത്ത് വളർന്നു ഫലം കായ്ക്കുമ്പോൾ നാം സന്തോഷിക്കും. ദൈവവചനം വിതയ്ക്കുമ്പോൾ ദൈവത്തിന്റെ ആത്മാവ് ദൈവവചനം കേൾക്കുന്ന വ്യക്തിയുടെ ഉള്ളിൽ പരിവർത്തിക്കാൻ തുടങ്ങും. പിന്നീട് അത് മനസാന്തരത്തിലേക്കും നയിക്കും. മാനസാന്തരം പിന്നെത്തേതിൽ ദൈവ കല്പനകൾ അനുസരിക്കാൻ കാരണം ആയി തീരുന്നു. പിന്നെതേതിൽ സ്വർഗ്ഗം സന്തോഷിക്കുവാൻ ഇടയായി തീരും. കർത്താവിന്റെ നാളിൽ ദൂതന്മാർ കറ്റകൾ കൊയ്യുന്ന ദിവസം ഉണ്ട്. അന്ന് വിത്ത് വിതച്ചവർക്ക് മഹാ സന്തോഷം അനുഭവിക്കുവാനും ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കുവാനും ഇടയായി തീരും.ഇന്ന് വിതക്കുന്നത് കണ്ണുനീരോടാണെങ്കിൽ അന്ന് കർത്താവിന്റെ നാളിൽ സന്തോഷിക്കുവാൻ ഇടയായി തീരും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...