Agape
Tuesday, 6 February 2024
"ആശയ്ക്ക് വിരോധമായി ആശയോടെ"
ആശയ്ക്ക് വിരോധമായി ആശയോടെ.
പലപ്പോഴും ദൈവസന്നിധിയിൽ നാം ആശയോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി താമസിക്കുമ്പോൾ നിരാശരായി തീരാറുണ്ട്. അബ്രഹാം തന്റെ വാഗ്ദത്തം പ്രാപിച്ചെടുക്കാൻ ആശയക്ക് വിരോധമായി ആശയോടെ കാത്തിരുന്ന് തന്റെ വാഗ്ദത്തം പ്രാപിച്ചെടുത്തു . നാമും ആശയോടെ വിശ്വസിക്കുന്ന വിഷയത്തിനു ഒരു സാധ്യതയും കാണുന്നില്ലെങ്കിലും പ്രത്യാശയോടെ ദൈവത്തിന്റെ സമയം വരെ കാത്തിരുന്നു പ്രാപിച്ചെടുക്കണം.
ദൈവത്തിന്റെ സമയം തക്കസമയം ആണ്. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക.ചിലപ്പോൾ മാനുഷികമായ സകല പ്രതീക്ഷിക്കളും നഷ്ടപ്പെട്ടു എന്നിരിക്കാം.ദൈവത്തിന് അത്ഭുതങ്ങളെ പ്രവർത്തിക്കാൻ പ്രായം ഒരു വിഷയം അല്ല, സാഹചര്യം ഒരു വിഷയം അല്ല, സമയം ഒരു വിഷയം അല്ല. ദൈവം പ്രവർത്തിക്കാൻ തുടങ്ങിയാൽ ആർക്കും തടസ്സപ്പെടുത്തുവാൻ സാധ്യമല്ല.ദൈവം പറയുന്നത് ഇപ്രകാരം ആണ് " ഞാൻ പ്രവർത്തിക്കും ആർ തടുക്കും. ദൈവത്തിന്റെ പ്രവൃത്തിയെ തടയുവാൻ ആർക്കും സാധ്യമല്ല. ദൈവം പ്രവർത്തിച്ചു തുടങ്ങണമെങ്കിൽ നമ്മിൽ വിശ്വാസം വർധിക്കണം.
അബ്രഹാം കാത്തിരുന്ന സമയം അല്ല യോസേഫ് കാത്തിരുന്നത്. മറ്റൊരു വ്യക്തിയുടെ പ്രാർത്ഥനയ്ക്ക് മറുപടി വേഗത്തിൽ ലഭിച്ചു എന്നു കരുതി നമ്മുടെ വിഷയത്തിന് വേഗത്തിൽ മറുപടി ലഭിച്ചില്ല എന്നു കരുതി നാം നിരാശരാകരുത്. ദൈവത്തിന്റെ സമയത്തിന് വേണ്ടി നമ്മൾ ആശയ്ക്ക് വിരോധമായി ആശയോട് കാത്തിരിക്കേണ്ടത് നമ്മുടെ കടമയാണ്.നാം നമ്മുടെ പ്രാർത്ഥനാ വിഷയങ്ങൾ ദൈവസന്നിധിയിൽ സമർപ്പിച്ചു ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുമ്പോൾ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ദൈവം പ്രവർത്തിക്കേണ്ടുന്ന സമയത്ത് നാം സ്വന്ത വിവേകത്തിൽ ഊന്നുമ്പോൾ ആണ് ദൈവീക പ്രവർത്തി വെളിപ്പെടുവാൻ താമസിക്കുന്നത്. ദൈവത്തിന്റെ പദ്ധതിയിൽ പെട്ട വിഷയങ്ങൾ ദൈവത്തിൽ തന്നെ ഭരമേൽപ്പിക്കുക. ദൈവം അതിനു പരിഹാരം വരുത്തും. കാലങ്ങൾ എത്ര വൈകിയാലും ദൈവം പറഞ്ഞ വാക്കു മാറുകില്ല. ആകയാൽ ദൈവത്തിൽ സകല വിഷയവും ഭരമേൽപ്പിക്കുക. ദൈവം ആണ് വാഗ്ദത്തം ചെയ്തത് എങ്കിൽ നിശ്ചയമായി ദൈവം വാഗ്ദത്തം നിറവേറ്റും.
വാഗ്ദത്തം നമ്മുടെ ജീവിതത്തിൽ പ്രാപിച്ചെടുക്കുന്നതിനു നമ്മുടെ ജീവിതത്തിൽ വേണ്ടുന്ന ആദ്യപടി ദീർഘ ക്ഷമ ആണ്. ദീർഘക്ഷമ ഉണ്ടെങ്കിൽ നാം നിരാശപെട്ടുപോകയില്ല. ഇന്നല്ലെങ്കിൽ നാളെ ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും എന്നുള്ള പ്രത്യാശ നമ്മെ ഭരിക്കും. പ്രത്യാശ ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും. പ്രത്യാശയോടെ ദൈവസന്നിധിയിൽ കാത്തിരുന്നാൽ ഇന്നെല്ലങ്കിൽ നാളെ ദൈവം എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും എന്നുള്ള വിശ്വാസം നമ്മുടെ ഉള്ളിൽ വളർന്നു വരും. വിശ്വാസം ഒരിക്കലും നടക്കില്ല എന്നു മാനുഷികമായി ചിന്തിക്കുന്ന വിഷയം നേടിയെടുക്കുവാൻ നമ്മെ ദൈവം സഹായിക്കും.
ഒരിക്കലും നടക്കുകയില്ല എന്നു നാം മാനുഷികമായി ചിന്തിക്കുന്ന വിഷയങ്ങൾ നേടിയെടുക്കുവാൻ ഒന്നാമതായി വേണ്ടത് വിശ്വാസം ആണ്. രണ്ടാമതായി വേണ്ടത് ദീർഘക്ഷമ ആണ്. മൂന്നാമതായി വേണ്ടത് പ്രത്യാശ ആണ്. ഈ മൂന്നു വിധ കാര്യങ്ങൾ അടിസ്ഥാനപരമായി നമ്മിൽ ഉണ്ടെങ്കിൽ ദൈവത്തിന്റെ വാഗ്ദത്തം പ്രാപിച്ചെടുക്കുവാൻ നമുക്ക് സാധിക്കും.ദൈവം ആണ് നമ്മോട് വാഗ്ദത്തം പറഞ്ഞതെങ്കിൽ ദൈവം അതു നിറവേറ്റുക തന്നെ ചെയ്യും. അതിന് നമുക്ക് വിശ്വാസവും ദീർഘക്ഷമയും പ്രത്യാശയും അനിവാര്യം ആണ്. യോസെഫിന്റ ജീവിതത്തിൽ വിശ്വാസവും പ്രത്യാശയും ദീർഘക്ഷമയും ഉണ്ടായിരുന്നു. അതിനാൽ തന്റെ വാഗ്ദത്തം ദൈവത്തിൽ നിന്ന് പ്രാപിച്ചെടുക്കാൻ യോസെഫിനു സാധിച്ചു.ദൈവസന്നിധിയിൽ ദീർഘക്ഷമയോടെ കാത്തിരുന്നാൽ ദൈവീക വാഗ്ദത്തങ്ങൾ പ്രാപിച്ചെടുക്കാൻ നമുക്ക് സാധിക്കും. എത്ര മല പോലെയുള്ള പ്രതികൂലം ജീവിതത്തിൽ ഉണ്ടെങ്കിൽ പോലും ദൈവത്തിലുള്ള വിശ്വാസം ആ മലകളെ നീക്കി ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവൃത്തിക്കും. പ്രത്യാശ നിരാശയെ അകറ്റി ദൈവത്തിൽ നിന്നു വാഗ്ദത്തം പ്രാപിക്കുവാൻ ദൈവം നമ്മെ സഹായിക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment