ഉള്ളം കരത്തിൽ വഹിക്കുന്ന ദൈവം.
എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മെ വിട്ടകന്നു പോയി. ദൈവം നമ്മെ ഉള്ളം കരത്തിൽ വഹിച്ചത് കൊണ്ട് നാമിന്നും സുരക്ഷിതമായി ജീവിക്കുന്നു. ദൈവത്തിന്റെ കരുണ നമ്മോട് കൂടെയിരുന്നത് കൊണ്ട് നാം ജീവനോടെ ശേഷിക്കുന്നു. ദൈവം നമ്മെ ഉള്ളം കരത്തിൽ വഹിക്കുമ്പോൾ നാം സുരക്ഷിതരാണ്. ദൈവം നമ്മെ കരങ്ങളിൽ വഹിക്കുമ്പോൾ നാം എന്തിനു ഭയപ്പെടണം;നാം എന്തിനു ഭാരപ്പെടണം. നമ്മുടെ അവസ്ഥ അറിയുന്ന ദൈവം അന്ത്യത്തോളം നമ്മെ കരങ്ങളിൽ വഹിക്കും.
No comments:
Post a Comment