Agape
Friday, 24 December 2021
"Imitate God"
ദൈവത്തെ അനുകരിപ്പിൻ "
Thursday, 23 December 2021
"God's will "
"ദൈവ ഇഷ്ടം "
Wednesday, 22 December 2021
"യേശു വാതിൽക്കൽ നിന്ന് മുട്ടുന്നു "
"Jesus knocks on the door"
Tuesday, 21 December 2021
"Is there anything God cannot do?"
ദൈവത്താൽ കഴിയാത്ത കാര്യം വല്ലതും ഉണ്ടോ?
Monday, 20 December 2021
പ്രതീക്ഷിക്കുന്നതിലും അപ്പുറമായി നടത്തുന്ന ദൈവം "
"God who goes beyond expectations "
Friday, 17 December 2021
"സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്ക"
Thursday, 16 December 2021
Strive to observe love
Those who seek the Lord
Wednesday, 15 December 2021
യഹോവയെ അന്വേഷിക്കുന്നവർ"
"Blessed is the man that endureth temptation"
God's Word says, "Blessed is the man that endureth temptation; Every child of God has to go through various trials.
Then we ask if there is a need for it. God Himself called Job innocent, righteous, God-fearing, and repentant. What happened in the life of that Job was that all the children were lost, the animals were lost, and so everything was lost. When God gave Satan the opportunity to tempt Job, God knew that Job could endure. When he finally passed the test, God gave Job twice as much, except for the generation.
Dear child of God, God has given you a temptation to endure. Sometimes looking at others goes through great trials because they have so much faith in God. God knows that they will not turn away from God. God will test our attitude when trials and temptations come in life. Blessed is the name that God gives to the devotee who has endured temptation. God will not give anyone the temptation to turn away from the faith. God punishes those he loves Some of the temptations come through your shortcomings and sin. God is convinced that your faith will never change. God will give you a temptation to endure. Satan asked God for permission three times to tempt Peter, but God did not approve. The Lord knew that Peter's faith would go away. Peter, who denied the Lord three times, would not be found in the faith if he were tempted by the devil.
Dear child of God, God will not give you any trial or temptation that will cause you to lose your faith. Many of the problems you are going through now will be tested by God. Do not murmur when the test comes, God will pass you through the test so that you will be worthy. When you finally come out perfect, you will receive the crown of life that God has promised.
"പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ"
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
ദൈവവചനം ഇപ്രകാരം പറയുന്നു പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ഓരോ ദൈവ പൈതലും വിവിധ പരീക്ഷകളിൽ കൂടി കടന്നു പോകേണ്ടതാണ്.
അപ്പോൾ നാം ചോദിക്കും അതിന്റ ആവശ്യം ഉണ്ടോ എന്ന്. ദൈവം തന്നെ ഇയോബിനെ പേർ വിളിച്ചത് നിഷ്കളങ്കനും, നീതിമാനും, ദൈവഭക്തനും ദോഷം വിട്ടകലുന്നവനും എന്നായിരുന്നു. ആ ഇയോബിന്റ ജീവിതത്തിൽ വന്നു സംഭവിച്ചത് മക്കൾ മുഴുവൻ നഷ്ടപ്പെട്ടു, മൃഗസമ്പത്തു നഷ്ടപ്പെട്ടു, അങ്ങനെ സകലതും നഷ്ടപ്പെട്ടു. ദൈവം ഇയോബിനെ പരീക്ഷിക്കാൻ സാത്താന് അവസരം കൊടുത്തപ്പോൾ ദൈവത്തിനു അറിയാം ഇയോബിന് ഇത് സഹിക്കാൻ കഴിയും എന്ന്. അവസാനം താൻ പരീക്ഷ വിജയിച്ചപ്പോൾ ദൈവം ഇയോബിന് ഇരട്ടിയായി നൽകി തലമുറ ഒഴിച്ച്.
പ്രിയ ദൈവ പൈതലേ നിനക്ക് സഹിക്കാവുന്ന പരീക്ഷയെ ദൈവം തന്നിട്ടുള്ളു. ചിലപ്പോൾ മറ്റുള്ളവരെ നോക്കുമ്പോൾ വലിയ പരീക്ഷകളിൽ കൂടി കടന്നു പോകുന്നു കാരണം അവർക്ക് അത്രത്തോളം ദൈവത്തിലുള്ള ആശ്രയം ഉണ്ട്. അവർ ദൈവത്തെ വിട്ട് പിന്മാറി പോകില്ല എന്നുള്ളത് ദൈവത്തിന് അറിയാം.ജീവിതത്തിൽ പരിശോധനകൾ, പരീക്ഷകൾ വരുമ്പോൾ ദൈവം നമ്മുടെ മനോഭാവം പരിശോധിക്കും. പരീക്ഷ സഹിച്ച ഭക്തന് ദൈവം നൽകുന്ന പേരാണ് ഭാഗ്യവാൻ. വിശ്വാസത്തിൽ നിന്ന് പിന്മാറി പോകുന്ന തരത്തിൽ ഉള്ള പരിശോധനയൊന്നും ദൈവം ആർക്കും നൽകുകയില്ല. ദൈവം സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു ചില പരീക്ഷകൾ നിന്റെ കുറവുകൾ, പാപം മുഖേന ആയിരിക്കും വരുന്നത്. അ സമയത്തും നിന്റെ വിശ്വാസം ദൈവത്തിൽ നിന്ന് മാറുകയില്ല എന്ന് ദൈവത്തിന് ഉത്തമ ബോധ്യം ഉണ്ട്. ദൈവം നിനക്ക് സഹിക്കാവുന്ന പരീക്ഷയെ തരുകയുള്ളു. പത്രോസിനെ പരീക്ഷിക്കാൻ സാത്താൻ മൂന്നു പ്രാവശ്യം ദൈവത്തോട് അനുവാദം ചോദിച്ചു ദൈവം സമ്മതിച്ചില്ല പത്രോസിന്റ വിശ്വാസം പോയിപോകും എന്നു കർത്താവിനു അറിയാം. മൂന്നു പ്രാവശ്യം കർത്താവിനെ തള്ളി പറഞ്ഞ പത്രോസ് പിശാചിനാൽ പരീക്ഷിക്കപെട്ടെങ്കിൽ വിശ്വാസത്തിൽ കാണുകയില്ല.
പ്രിയ ദൈവ പൈതലേ നിന്റെ വിശ്വാസം നഷ്ടപെടുന്ന തരത്തിൽ ഉള്ള പരിശോധന, പരീക്ഷ ഇവ യൊന്നും ദൈവം നിനക്ക് തരുകയില്ല. നീ ഇപ്പോൾ കടന്നു പോകുന്ന പല പ്രശ്നങ്ങളും ദൈവം നിന്നെ പരിശോധിക്കുന്നതാണ്.പരിശോധന വരുമ്പോൾ പിറുപിറുകരുത്, ദൈവം നിന്നെ കൊള്ളാകുന്നവൻ ആകുവാൻ വേണ്ടിയാണ് പരിശോധനയിൽ കൂടി കടത്തി വിടുന്നത്.അവസാനം നീ തികഞ്ഞവനായി പുറത്തു വരുമ്പോൾ, ദൈവം വാഗ്ദത്തം ചെയ്ത ജീവികിരീടം പ്രാപിക്കും.
Tuesday, 14 December 2021
"ഓട്ടം സ്ഥിരതയോടെ ഓടുക"
ഓട്ടം സ്ഥിരതയോടെ ഓടുക
ബൈബിൾ ഇപ്രകാരം പറയുന്നു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്ക് മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക
പ്രിയ ദൈവ പൈതലേ നാം ക്രിസ്തീയ ജീവിത ഓട്ടകളത്തിൽ ആണ്. നമ്മുടെ ട്രാക്ക് ആയിരിക്കില്ല അടുത്ത വ്യക്തിയുടേത്. നാം ഓട്ടം ഓടുമ്പോൾ ജീവിത പ്രശ്നങ്ങൾ നമുക്ക് ഒരു ഭാരം ആയി മാറിയാൽ ഓട്ടം സ്ഥിരതയോടു ഓടുവാൻ കഴിയില്ല. സകല ഭാരവും യേശുക്രിസ്തുവിൽ സമർപ്പിച്ചു അക്കരെ നാട് നോക്കി വേഗം ഓടുക.
സകല വിധ ഭാരങ്ങൾ വച്ചോണ് ഓട്ടം സ്ഥിരതയോടെ ഓടുവാൻ സാധിക്കില്ല. അടുത്തത് മുറുകെ പറ്റുന്ന പാപം അതും നാം പൂർണമായി ഉപേക്ഷിച്ചാലേ ഓട്ടം സ്ഥിരതയോടെ ഓടുവാൻ സാധിക്കുകയുള്ളു.എത്ര ശ്രമിച്ചിട്ടും വിട്ടുമാറാൻ പറ്റാത്ത പാപം ആണ് മുറുകെ പറ്റുന്ന പാപം. അതിനെ പരിശുദ്ധതമാ ശക്തിയാൽ പരിപൂർണമായി ഉപേക്ഷിക്കുവാൻ ദൈവം സഹായിക്കും . മുറുകെ പറ്റുന്ന പാപവും ഭാരവും വിട്ടു കർത്താവിനെ ലക്ഷ്യമാക്കി ഓട്ടം ഓടുക. മുറുകെ പറ്റുന്ന പാപവും സകല വിധ ഭാരവും നീ വിട്ടു ഉപേക്ഷിച്ചില്ലെങ്കിൽ നിനക്ക് ഓട്ടം ഓടി വിജയിക്കുവാൻ സാധിക്കുകയില്ല. സാക്ഷികളുടെ ഇത്ര വലിയ ഒരു സമൂഹം നമുക്ക് ചുറ്റും നിൽക്കുന്നു സകല വിധ ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് ഓട്ടം സ്ഥിരതയോടെ ഓടി പൂർത്തിയാക്കിയവർ.നാമും സകല വിധ ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് അവരെ പോലെ ഓട്ടം സ്ഥിരതയോടെ ഓടി പൂർത്തീകരിക്കുക.
"Run the race consistently"
Run the race consistently
The Bible says, "Let go of all our burdens and sins and run the race that is set before us."
Dear children of God, we are in the race for the Christian life. Our track may not belong to the next person. If life problems become a burden to us while we are running, we will not be able to run with consistency. Surrender all your burdens to Jesus Christ, and look quickly to the other side.
It is not possible to run a stable race with all kinds of weights. The next sin is that we can run the race steadily only if we give it up completely. God will help you to abandon it completely by the power of holiness. Run away from the sin and burden that clings to you and run toward the Lord. You will not be able to run and win unless you let go of the sin and all the burdens that cling to you. We are surrounded by such a large community of witnesses who have persevered in running the race, free from all burdens and sins.
Sunday, 12 December 2021
"Be faithful in the face of adversity"
Be faithful in the face of adversity
Dear child of God, can you remain faithful in the midst of suffering?
Let us meet such a person from the Bible. Father's favorite son. When he had gone out to feed his brothers, the brothers seized Joseph and threw him into a dungeon. Joseph was later sold to the Midianite merchants. The Midianite merchants sold Joseph into slavery to Potiphar. He was faithful in the house of Potiphar. Joseph was imprisoned for being faithful to Potiphar's house. Joseph was faithful even in prison. Joseph, who had been faithful in the face of adversity for so long, clung to his God. He clung to God even when he had to deny his God.
Dear child of God, if you cling to God in adversity, God will bless you. God will bless you just as he blessed Joseph. The Bible says, "Humble yourselves under His mighty hand so that he may raise you up in due time. If you humble yourself as Joseph did, the God who raised Joseph will raise you up." God raised Joseph from prison to be Egypt's prime minister. Joseph went through many hardships to reach that position. Dear child of God, there is a God who will honor you if you are faithful like Joseph without questioning or denying God in the sufferings you go through.
"കഷ്ടതയിലും വിശ്വസ്ഥൻ ആയിരിക്കുക"
കഷ്ടതയിലും വിശ്വസ്ഥൻ ആയിരിക്കുക
പ്രിയ ദൈവപൈതലേ കഷ്ടതയുടെ നടുവിലും വിശ്വസ്ഥൻ ആയിരിക്കുവാൻ നിനക്ക് കഴിയുന്നുണ്ടോ?
ബൈബിളിൽ നിന്ന് അങ്ങെനെ ഉള്ള ഒരു വ്യക്തിയെ പരിചയപ്പെടാം. അപ്പന്റെ ഇഷ്ടപുത്രൻ. തന്റെ സഹോദരങ്ങളുടെ ക്ഷേമം അന്വേഷിച്ചറിയാൻ ഭക്ഷണവും ആയി പോയപ്പോൾ സഹോദരന്മാർ യോസെഫിനെ പിടിച്ചു പൊട്ട കിണറ്റിൽ ഇട്ടു. പിന്നീട് യോസെഫിനെ മിദ്യാനകച്ചവടക്കാർക്ക് വിറ്റു. മിദ്യാന കച്ചവടക്കാർ പൊതിഫറിനു അടിമയായി യോസെഫിനെ വിറ്റു. പൊതിഫറിന്റെ ഭവനത്തിൽ താൻ വിശ്വസ്ഥൻ ആയിരുന്നു. പൊതിഫെറിന്റ വീട്ടിൽ വിശ്വസ്ഥൻ ആയിരുന്നത് കൊണ്ടു യോസെഫിനെ കാരാഗ്രഹത്തിൽ അടച്ചു. യോസേഫ് കാരഗ്രഹത്തിലും വിശ്വസ്ഥൻ ആയിരുന്നു. ഇത്രയും കാലഘട്ടങ്ങളായി കഷ്ടതയുടെ നടുവിലും വിശ്വസ്ഥൻ ആയിരുന്ന യോസേഫ് തന്റെ ദൈവത്തെ മുറുകെ പിടിച്ചു. തന്റെ ദൈവത്തെ തള്ളിപ്പറയേണ്ട അവസ്ഥയിലും താൻ ദൈവത്തെ മുറുകെ പിടിച്ചു.
പ്രിയ ദൈവപൈതലേ നീ കഷ്ടതയിലും ദൈവത്തോട് ചേർന്നിരിക്കുവാണോ, ദൈവം നിന്നെ അനുഗ്രഹിക്കും. യോസെഫിനെ അനുഗ്രഹിച്ചപ്പോലെ നിന്നെയും ദൈവം അനുഗ്രഹിക്കും. ബൈബിളിൽ ഇപ്രകാരം പറയുന്നു അവൻ നിങ്ങളെ തക്ക സമയത്തു ഉയിർത്തേണ്ടതിനു അവന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ.യോസഫ് ദൈവകരങ്ങളിൽ താണിരുന്നതുപോലെ നീയും താണിരുന്നാൽ യൊസഫിനെ ഉയിർത്തിയ ദൈവം നിന്നെയും ഉയിർത്തും. യോസേഫ് കാരാഗ്രഹത്തിൽ നിന്ന് ഈജിപ്തിന്റെ പ്രധാന മന്ത്രി ആയിട്ടാണ് ദൈവം ഉയിർത്തിയത്. ആ പദവിയിൽ എത്തിച്ചേരാൻ എത്രയധികം കഷ്ടതകളിൽ കൂടി യൊസഫ് കടന്നുപോയി. പ്രിയ ദൈവ പൈതലേ നീ കടന്നുപോകുന്ന കഷ്ടതകളിൽ ദൈവത്തെ ചോദ്യം ചെയ്യാതെ, തള്ളിപ്പറയാതെ യോസേഫിനെ പോലെ വിശ്വസ്ഥൻ ആയിരുന്നാൽ നിന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്.
Saturday, 11 December 2021
"God coming down from the burning fiery furnace"
God coming down from the burning fiery furnace
Dear child of God, your God will come down fourth in the burning fiery furnace. When the king commanded that the image of the king should be worshiped, the three boys Shadrach, Meshach, and Abednego decided firmly that they would not worship the image of the king. The power of the fire was increased sevenfold, because the children did not obey the king's command. There is a decision made by the three boys that we will not worship the image of the king whether our God saves us or not. The three boys' faith in God was firm. The king became angry and ordered the boys to be thrown into the furnace. The soldiers who took the boys to the fire died instantly due to the force of the fire.
God saw the faith of the three boys and came down in the fourth. He saved his children.
Dear child of God, if you hold fast to God by faith, God will come down fourth in your time of trouble. If you believe and obey God's commands, God will come down to help you.
"കത്തുന്ന തീചൂളയിലും ഇറങ്ങി വരുന്ന ദൈവം"
കത്തുന്ന തീചൂളയിലും ഇറങ്ങി വരുന്ന ദൈവം
പ്രിയ ദൈവപൈതലേ, കത്തുന്ന തീചൂളയിലും നാലാമനായി നിന്റെ ദൈവം ഇറങ്ങി വരും. രാജാവിന്റെ പ്രതിമയെ നമസ്കരിക്കണം എന്നു രാജാവിന്റെ കല്പന പുറപ്പെടുവിച്ചപ്പോൾ,ശദ്രക്ക്, മേശക്ക്, അബേദ് നേഗോ എന്നി മൂന്നു ബാലന്മാർ രാജാവിന്റെ പ്രതിമയെ നമസ്കരിക്കില്ല എന്നു ഉറച്ച തീരുമാനം എടുത്തു. രാജാവിന്റെ കല്പന ബാലന്മാർ അനുസരിക്കാത്തതിനാൽ തീയുടെ ശക്തി ഏഴു മടങ്ങു വർധിപ്പിച്ചു. മൂന്നു ബാലന്മാർ എടുത്ത ഒരു തീരുമാനം ഉണ്ട് ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ പ്രതിമയെ നമസ്കരിക്കയില്ല. മൂന്നു ബാലന്മാരുടെ ദൈവത്തിൽ ഉള്ള വിശ്വാസം ഉറച്ചതായിരുന്നു. രാജാവ് കോപാകുലനായി ബാലന്മാരെ തീചൂളയിൽ തള്ളിയിടുവാൻ കല്പിച്ചു. ബാലന്മാരെ തീയിൽ ഇടുവാൻ കൊണ്ടുപോയ സൈനീകർ തീയുടെ ശക്തി നിമിത്തം തൽക്ഷണം മരിച്ചു.
മൂന്നു ബാലൻമാരുടെ വിശ്വാസം കണ്ട ദൈവം നാലാമനായി ഇറങ്ങി വന്നു. തന്റെ മക്കളെ രക്ഷിച്ചു.
പ്രിയ ദൈവപൈതലേ വിശ്വാസം നിമിത്തം നീ ദൈവത്തെ മുറുകെപിടിച്ചാൽ നിന്റെ ആപത്തുവേളകളിൽ ദൈവം നാലാമനായി ഇറങ്ങി വരും. ദൈവീക കല്പനകളിൽ നീ വിശ്വസിച്ചു അനുസരിച്ചാൽ നിന്നെ സഹായിപ്പാൻ ദൈവം ഇറങ്ങി വരും.
Friday, 10 December 2021
"God comforts the weeping"
God comforts the weeping
When the prophet Nathan came and reminded David of his sin, God forgave him when he repented and confessed.
If you confess with tears that your sins are forgiven before God, God will forgive you. You serve a God who is compassionate. God will forgive us no matter how great our sin. This is what Jesus Christ said to the woman who was guilty of adultery. When they all tried to stone the woman, Jesus said to them in general, "Let those who are without sin among you stone this woman." When they returned one by one, Jesus said, "I do not condemn you either. Do not sin anymore.
Dear child of God, no matter how great a sin you commit in your life, God will forgive you if you confess with tears. God wants you not to sin after that.
Wednesday, 8 December 2021
മാറായെ മധുരം ആക്കുന്ന ദൈവം
മാറായെ മധുരം ആക്കുന്ന ദൈവം
കയ്പിനെ മധുരം ആക്കുന്ന ദൈവം. പ്രിയ ദൈവ പൈതലേ നീ മറ്റുള്ളവർക്ക് കയ്പ് ആണോ എങ്കിൽ നിന്നെ മധുരം ആക്കാൻ ദൈവത്തിനു കഴിയും.
പൗലോസ് ദൈവസഭയ്ക്ക് ഒരു കയ്പായിരുന്നു. ദൈവസഭയെ നിരന്തരം ഉപദ്രവിച്ചു പോന്നു. ദമസ്‌കൊസിൽ വച്ചു ദൈവം പൗലോസിനോട് സംസാരിച്ചപ്പോൾ കയ്പായിരുന്ന പൗലോസ് മധുരം ആയി മാറി. പിന്നീടങ്ങോട്ടു ദൈവസഭ സ്ഥാപിക്കുന്നതിൽ മുൻപന്തിയിൽ എത്തി.
പ്രിയ ദൈവപൈതലേ ദൈവ സന്നിധിയിൽ കയ്പായിരുന്ന നമ്മളെ മധുരം ആക്കിയ ദൈവത്തിനു നന്ദി അർപ്പിക്കുക.ദൈവം വ്യക്തിപരമായി ഇടപെട്ടാൽ ഏതു കയ്പ്പിനെയും മധുരം ആക്കുവാൻ ദൈവത്തിനു സാധിക്കും.
The test of faith is precious
The test of faith is precious
Dear child of God, the test of your faith is precious. In the Old Testament Job was a man who passed the test of faith.
The test of faith that God gives in a person's life is whether that person will deny God when adverse circumstances arise
The purpose of testing God's child is to see if the person loves God more than anything on earth.
Dear child of God, Job came out like gold in the test of faith. The apostle Paul led many to God in the test of their faith.
Dear child of God, do you stand firm in your faith in God when suffering, loss, sickness and sorrow come into your life, or do you murmur like the children of Israel murmured? God does nothing wrong. Everything trades for good.
Sunday, 5 December 2021
"ദൈവത്തിൽ ആശ്രയിക്കുന്ന ബുദ്ധിമാനായ മനുഷ്യൻ"
ദൈവത്തിൽ ആശ്രയിക്കുന്ന ബുദ്ധിമാനായ മനുഷ്യൻ
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനായ മനുഷ്യൻ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെ ആകുന്നു. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനായ മനുഷ്യന്റെ മറ്റൊരു പേരാണ് ദൈവത്തിൽ ആശ്രയിക്കുന്നവൻ.
ദൈവത്തിൽ ആശ്രയിക്കുന്നവനെ പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന പേരാണ് സീയോൻ പർവതം. പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്ന പേരാണ് പാറമേൽ അടിസ്ഥാനം ഇട്ട് വീട് പണിത ബുദ്ധിയുള്ള മനുഷ്യൻ. ഇത് രണ്ടും ഉപമകൾ ആണ്.പുതിയ നിയമത്തിൽ ഇപ്രകാരം പറയുന്നു വന്മഴ ചൊരിഞ്ഞു, കാറ്റ് അടിച്ചു ആ വീടിന്മേൽ അലച്ചു,ആ വീട് പാറമേൽ അടിസ്ഥാനം ഉള്ളതാകയാൽ വീണുപോയില്ല.
പ്രിയ ദൈവപൈതലേ നീ ക്രിസ്തുവാകുന്ന പാറമേൽ ആണ് അടിസ്ഥാനം ഇട്ടേക്കുന്നത് എങ്കിൽ നീ ബുദ്ധിയുള്ള മനുഷ്യൻ ആണ്. നീ ദൈവചനം അനുസരിക്കുന്നവനാണെകിൽ നിന്റെ ജീവിതം ആകുന്ന പടകിനു നേരെ എന്തെല്ലാം കാറ്റുകൾ ആഞ്ഞടിച്ചാലും നീ വീണുപോകയില്ല കാരണം നിന്റെ ആശ്രയം യേശുക്രിസ്തുവിൽ ആകുന്നു.
Saturday, 4 December 2021
"യേശുക്രിസ്തുവിന്റെ വീണ്ടും വരവ് പഴയ നിയമത്തിൽ"
യേശുക്രിസ്തുവിന്റെ വീണ്ടും വരവ് പഴയ നിയമത്തിൽ
യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ലക്ഷണങ്ങൾ ഹഗ്ഗായി 2:6 ഇൽ ഇപ്രകാരം പറയുന്നു. ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയേയും ഇളക്കും. ഞാൻ സകല ജാതികളെയും ഇളക്കും. സകല ജാതികളുടെയും മനോഹര വസ്തു വരികയും ചെയ്യും.
പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ട് ദൈവം ആകാശത്തെ ഇളക്കും. ബോംബ് സ്ഫോടനങ്ങങ്ങളാൽ ദൈവം ആകാശത്തെ ഇളക്കി. ലോകമഹായുദ്ധങ്ങൾ നടന്നപ്പോൾ ഈ പ്രവചനം നിറവേറി. ഭൂമിയെ ഭൂകമ്പങ്ങൾ അഗ്നിപർവത സ്ഫോടനങ്ങൾ എന്നിവയാൽ ഭൂമിയെ ഇളക്കി. സുനാമി ആഞടിച്ചപ്പോൾ കടലിനെ ദൈവം ഇളക്കി. ചുഴലികാറ്റ്, പ്രളയം, എന്നിവയാൽ കരയെ ദൈവം ഇളക്കി. മഹാമാരി, യുദ്ധങ്ങൾ, വന്നപ്പോൾ ലോകമെമ്പാടും ഉള്ള സകല ജാതികളെയും ദൈവം ഇളക്കി.
പ്രിയ ദൈവപൈതലേ മനോഹര വസ്തു വരും എന്നുള്ളതിനുള്ള തെളിവാണ് മുകളിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ. മനോഹര വസ്തു ആയ കർത്താവ് വരാറായി.അതിന്റെ ലക്ഷണങ്ങൾ ആണ് ഹഗ്ഗായി പ്രവാചകൻ പ്രവചിച്ചിരിക്കുന്നത്.
Friday, 3 December 2021
"സൗമ്യത "
സൗമ്യത
ഭൂമിയിലെ ഏറ്റവും സൗമ്യനായ വ്യക്തി ആയി ദൈവം ചൂണ്ടി കാണിച്ചിരിക്കുന്നത് മോശെയാണ്. എപ്രകാരം ആണ് മോശെ ദൈവത്തിന്റെ മുമ്പിൽ ഏറ്റവും താഴ്മയുള്ള മനുഷ്യൻ ആയി മാറിയത്. മോശയുടെ ജീവിതം പഠിക്കുമ്പോൾ ചെറുപ്രായത്തിൽ ക്ഷിപ്രകോപിയായി മിസ്രയമിനെ ഒറ്റ അടിക്കു അടിച്ചു കൊന്നത് നാം കാണുന്നുണ്ട്. ആ മോശെയെ ദൈവം അതിന്റ ശിക്ഷയായി നാല്പത് സംവത്സരം മരുഭൂമിയിൽ പാർപ്പിച്ചു. മിസ്രയീമിലെ ഫറോവൊന്റെ പുത്രിയുടെ മകൻ എന്നു വിളിച്ചിരുന്ന മോശെ മരുഭൂമിയിലെ തന്റെ ആടിനെ മെയ്ക്കുന്ന ജോലിയിൽ കൂടി സൗമ്യത പഠിച്ചെടുത്തു. പിന്നീട് ഈ സൗമ്യത യിസ്രായേൽ മക്കളെ മിസ്രയിമിലെ അടിമതത്തിൽ നിന്നും വിടുവിക്കും എന്നു അബ്രഹാമിനോട് ദൈവം പറഞ്ഞ വാഗ്ദ്തം നിറവേറ്റാൻ മോശെയെ ദൈവം തിരഞ്ഞെടുത്തു. സൗമ്യനായ മോശെ നാല്പത് ലക്ഷം യിസ്രായേൽ മക്കളെ മിസ്രയേമിൽ നിന്ന് പുറപ്പെടുവിക്കുവാൻ ദൈവം തിരഞ്ഞെടുക്കുന്നു. സൗമ്യനായ മോശെ ദൈവത്തോട് ആലോചന ഓരോ ഘട്ടത്തിലും ചോദിക്കും. ദൈവം പറയുന്നത് അനുസരിക്കും.
പ്രിയ ദൈവപൈതലേ മോശയുടെ സൗമ്യതയെ പറ്റി ദൈവം സാക്ഷ്യം പറയുന്നു. യേശുക്രിസ്തു ഇപ്രകാരം പറയുന്നു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ. എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു.മോശയെ സൗമ്യതയുള്ളവൻ ആക്കിയതുപോലെ ദൈവത്തിന്റെ നുകം നാം വഹിച്ചാൽ സൗമ്യത ഉള്ളവർ ആയി തീരും
Thursday, 2 December 2021
കണ്ണുനീർ തുരുത്തിയിൽ ആക്കുന്ന ദൈവം
കണ്ണുനീർ തുരുത്തിയിൽ ആക്കുന്ന ദൈവം
പ്രിയ ദൈവപൈതലേ, ബൈബിളിലെ പല വ്യക്തികളും തകർന്നും നുറുങ്ങിയും ഉള്ള ഹൃദയത്തോടെ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്. ഹന്ന കരഞ്ഞു പ്രാർത്ഥിച്ചു, ദാവീദ് വൈകുന്നേരത്തും, കാലത്തും, ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും. ദൈവം ദാവീദിന്റ പ്രാർത്ഥന കേൾക്കും.ദാവീദിന്റെ ദിനചര്യ ആയിരുന്നു മൂന്നു നേരം സങ്കടം ബോധിപ്പിച്ചു കരയുക എന്നുള്ളത്. തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തെ ദൈവം നിരസിക്കില്ല. ലാസർ മരിച്ചു മൂന്നാമത്തെ ദിവസം യേശുക്രിസ്തു ബേഥാന്യയിൽ ലാസറിന്റ കല്ലറക്ക് മുമ്പിൽ കണ്ണുനീർ വാർത്തു. അതിനു ശേഷം യേശു ലാസറിനെ ഉയിർപ്പിച്ചു.
പ്രിയ ദൈവപൈതലേ നിന്റെ വിഷയങ്ങൾ എന്തു തന്നെ ആയികൊള്ളട്ടെ ഹൃദയഭാരത്തോടെ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം നിന്റെ കണ്ണുനീരിനെ മറികടന്നു പോകയില്ല.കണ്ണുനീർ തുരുത്തിയിൽ ആക്കുന്ന ദൈവം
പ്രിയ ദൈവപൈതലേ, ബൈബിളിലെ പല വ്യക്തികളും തകർന്നും നുറുങ്ങിയും ഉള്ള ഹൃദയത്തോടെ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്. ഹന്ന കരഞ്ഞു പ്രാർത്ഥിച്ചു, ദാവീദ് വൈകുന്നേരത്തും, കാലത്തും, ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും. ദൈവം ദാവീദിന്റ പ്രാർത്ഥന കേൾക്കും.ദാവീദിന്റെയും ദാനിയേലിന്റെയും ദിനചര്യ ആയിരുന്നു മൂന്നു നേരം സങ്കടം ബോധിപ്പിച്ചു കരയുക എന്നുള്ളത്. തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തെ ദൈവം നിരസിക്കില്ല. ലാസർ മരിച്ചു മൂന്നാമത്തെ ദിവസം യേശുക്രിസ്തു ബേഥാന്യയിൽ ലാസറിന്റ കല്ലറക്ക് മുമ്പിൽ കണ്ണുനീർ വാർത്തു. അതിനു ശേഷം യേശു ലാസറിനെ ഉയിർപ്പിച്ചു.
പ്രിയ ദൈവപൈതലേ നിന്റെ വിഷയങ്ങൾ എന്തു തന്നെ ആയികൊള്ളട്ടെ ഹൃദയഭാരത്തോടെ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം നിന്റെ കണ്ണുനീരിനെ മറികടന്നു പോകയില്ല.
Wednesday, 1 December 2021
യഹോവ യീരെ"
യഹോവ യീരെ
പ്രിയ ദൈവപൈതലെ നിനക്ക് ആവശ്യം ആയിട്ടുള്ളത് കരുതുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവത്തിന്റെ മറ്റൊരു നാമം ആണ് യഹോവ യീരെ അല്ലെങ്കിൽ യഹോവ കരുതികൊള്ളും. അബ്രഹാം തന്റെ മകനായ യിസഹാക്കിനെ യാഗം ആക്കുവാൻ ദൈവം പറഞ്ഞത് അനുസരിച്ചു മോറിയ മലയിലേക്ക് യാത്ര പുറപ്പെട്ടു.അബ്രഹാം മോറിയാ മലയിൽ എത്തി തന്റെ മകനെ യാഗം ആക്കുവാൻ ഉള്ള ക്രമീകരണം ഒരുക്കി യാഗം കഴിക്കുവാൻ തീരുമാനിച്ചപ്പോൾ. ദൈവം തന്റെ മകനായ യിസഹാക്കിന് പകരമായി ഒരു ആട്ടിൻകുട്ടിയെ കരുതിവച്ചിരുന്നു.
പ്രിയ ദൈവപൈതലേ നിനക്ക് വേണ്ടി കരുതുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവം നിനക്ക് ആവശ്യമുള്ളത് കരുതി വച്ചിട്ടുണ്ട്
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...