സൗമ്യത
ഭൂമിയിലെ ഏറ്റവും സൗമ്യനായ വ്യക്തി ആയി ദൈവം ചൂണ്ടി കാണിച്ചിരിക്കുന്നത് മോശെയാണ്. എപ്രകാരം ആണ് മോശെ ദൈവത്തിന്റെ മുമ്പിൽ ഏറ്റവും താഴ്മയുള്ള മനുഷ്യൻ ആയി മാറിയത്. മോശയുടെ ജീവിതം പഠിക്കുമ്പോൾ ചെറുപ്രായത്തിൽ ക്ഷിപ്രകോപിയായി മിസ്രയമിനെ ഒറ്റ അടിക്കു അടിച്ചു കൊന്നത് നാം കാണുന്നുണ്ട്. ആ മോശെയെ ദൈവം അതിന്റ ശിക്ഷയായി നാല്പത് സംവത്സരം മരുഭൂമിയിൽ പാർപ്പിച്ചു. മിസ്രയീമിലെ ഫറോവൊന്റെ പുത്രിയുടെ മകൻ എന്നു വിളിച്ചിരുന്ന മോശെ മരുഭൂമിയിലെ തന്റെ ആടിനെ മെയ്ക്കുന്ന ജോലിയിൽ കൂടി സൗമ്യത പഠിച്ചെടുത്തു. പിന്നീട് ഈ സൗമ്യത യിസ്രായേൽ മക്കളെ മിസ്രയിമിലെ അടിമതത്തിൽ നിന്നും വിടുവിക്കും എന്നു അബ്രഹാമിനോട് ദൈവം പറഞ്ഞ വാഗ്ദ്തം നിറവേറ്റാൻ മോശെയെ ദൈവം തിരഞ്ഞെടുത്തു. സൗമ്യനായ മോശെ നാല്പത് ലക്ഷം യിസ്രായേൽ മക്കളെ മിസ്രയേമിൽ നിന്ന് പുറപ്പെടുവിക്കുവാൻ ദൈവം തിരഞ്ഞെടുക്കുന്നു. സൗമ്യനായ മോശെ ദൈവത്തോട് ആലോചന ഓരോ ഘട്ടത്തിലും ചോദിക്കും. ദൈവം പറയുന്നത് അനുസരിക്കും.
പ്രിയ ദൈവപൈതലേ മോശയുടെ സൗമ്യതയെ പറ്റി ദൈവം സാക്ഷ്യം പറയുന്നു. യേശുക്രിസ്തു ഇപ്രകാരം പറയുന്നു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിക്കുവിൻ. എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു.മോശയെ സൗമ്യതയുള്ളവൻ ആക്കിയതുപോലെ ദൈവത്തിന്റെ നുകം നാം വഹിച്ചാൽ സൗമ്യത ഉള്ളവർ ആയി തീരും
No comments:
Post a Comment