Agape

Thursday, 2 December 2021

കണ്ണുനീർ തുരുത്തിയിൽ ആക്കുന്ന ദൈവം

 കണ്ണുനീർ തുരുത്തിയിൽ ആക്കുന്ന ദൈവം

പ്രിയ ദൈവപൈതലേ, ബൈബിളിലെ പല വ്യക്തികളും തകർന്നും നുറുങ്ങിയും ഉള്ള ഹൃദയത്തോടെ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്. ഹന്ന കരഞ്ഞു പ്രാർത്ഥിച്ചു, ദാവീദ് വൈകുന്നേരത്തും, കാലത്തും, ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും. ദൈവം ദാവീദിന്റ പ്രാർത്ഥന കേൾക്കും.ദാവീദിന്റെ ദിനചര്യ ആയിരുന്നു മൂന്നു നേരം സങ്കടം ബോധിപ്പിച്ചു കരയുക എന്നുള്ളത്. തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തെ ദൈവം നിരസിക്കില്ല. ലാസർ മരിച്ചു മൂന്നാമത്തെ ദിവസം യേശുക്രിസ്തു ബേഥാന്യയിൽ ലാസറിന്റ കല്ലറക്ക് മുമ്പിൽ കണ്ണുനീർ വാർത്തു. അതിനു ശേഷം യേശു ലാസറിനെ ഉയിർപ്പിച്ചു.

പ്രിയ ദൈവപൈതലേ നിന്റെ വിഷയങ്ങൾ എന്തു തന്നെ ആയികൊള്ളട്ടെ ഹൃദയഭാരത്തോടെ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം നിന്റെ കണ്ണുനീരിനെ മറികടന്നു പോകയില്ല.കണ്ണുനീർ തുരുത്തിയിൽ ആക്കുന്ന ദൈവം

പ്രിയ ദൈവപൈതലേ, ബൈബിളിലെ പല വ്യക്തികളും തകർന്നും നുറുങ്ങിയും ഉള്ള ഹൃദയത്തോടെ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്. ഹന്ന കരഞ്ഞു പ്രാർത്ഥിച്ചു, ദാവീദ് വൈകുന്നേരത്തും, കാലത്തും, ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും. ദൈവം ദാവീദിന്റ പ്രാർത്ഥന കേൾക്കും.ദാവീദിന്റെയും ദാനിയേലിന്റെയും ദിനചര്യ ആയിരുന്നു മൂന്നു നേരം സങ്കടം ബോധിപ്പിച്ചു കരയുക എന്നുള്ളത്. തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തെ ദൈവം നിരസിക്കില്ല. ലാസർ മരിച്ചു മൂന്നാമത്തെ ദിവസം യേശുക്രിസ്തു ബേഥാന്യയിൽ ലാസറിന്റ കല്ലറക്ക് മുമ്പിൽ കണ്ണുനീർ വാർത്തു. അതിനു ശേഷം യേശു ലാസറിനെ ഉയിർപ്പിച്ചു.

പ്രിയ ദൈവപൈതലേ നിന്റെ വിഷയങ്ങൾ എന്തു തന്നെ ആയികൊള്ളട്ടെ ഹൃദയഭാരത്തോടെ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ ദൈവം നിന്റെ കണ്ണുനീരിനെ മറികടന്നു പോകയില്ല.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...