Agape

Friday, 17 December 2021

"സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്ക"

സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്ക ദൈവവചനം ഇപ്രകാരം പറയുന്നു താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കണം എന്നി കല്പന നമുക്ക് ദൈവത്തിൽ നിന്നു ലഭിച്ചിരിക്കുന്നു. പ്രിയ ദൈവപൈതലേ ദൈവം സ്നേഹം ആയിരിക്കുന്നു. ആ സ്നേഹം നമ്മിൽ വ്യാപരികുമ്പോൾ നാം പരസ്പരം സ്നേഹിക്കും. ദൈവത്തിന്റെ സ്നേഹം നമ്മിൽ വ്യാപാരിച്ചില്ലെങ്കിൽ നമ്മുക്ക് അന്യോന്യം സ്നേഹിക്കാൻ കഴിയുകയില്ല.നാം അന്യോന്യം സ്‌നേഹിക്കുമ്പോൾ ദൈവത്ത സ്നേഹിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. കർത്താവായ യേശുക്രിസ്തുവിന്റെ ഒരു പ്രശസ്തമായ കല്പന ആണ് ശത്രുവിനെ സ്നേഹിക്ക എന്നുള്ളത്. പ്രിയ ദൈവപൈതലേ നമ്മുടെ ശത്രുക്കളെ സ്നേഹിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ ഇന്നുമുതൽ നീ നിന്റെ ശത്രുവിനെ സ്നേഹിക്ക. അന്യോന്യം സ്നേഹിക്ക എന്നുപറയുമ്പോൾ മാതാപിതാക്കൾ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, അയൽക്കാർ, ശത്രുക്കൾ എന്നിങ്ങനെ നാം സഹകരിക്കുന്നവരെ സ്നേഹിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല. ആകയാൽ സകലരോടും സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുക

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...