Agape

Sunday, 5 December 2021

"ദൈവത്തിൽ ആശ്രയിക്കുന്ന ബുദ്ധിമാനായ മനുഷ്യൻ"

 ദൈവത്തിൽ ആശ്രയിക്കുന്ന ബുദ്ധിമാനായ മനുഷ്യൻ

ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനായ മനുഷ്യൻ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെ ആകുന്നു. ദൈവത്തെ അന്വേഷിക്കുന്ന  ബുദ്ധിമാനായ മനുഷ്യന്റെ മറ്റൊരു പേരാണ് ദൈവത്തിൽ ആശ്രയിക്കുന്നവൻ.

ദൈവത്തിൽ ആശ്രയിക്കുന്നവനെ പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന പേരാണ് സീയോൻ പർവതം. പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്ന പേരാണ് പാറമേൽ അടിസ്ഥാനം ഇട്ട് വീട് പണിത ബുദ്ധിയുള്ള മനുഷ്യൻ. ഇത് രണ്ടും ഉപമകൾ ആണ്.പുതിയ നിയമത്തിൽ ഇപ്രകാരം പറയുന്നു വന്മഴ ചൊരിഞ്ഞു, കാറ്റ് അടിച്ചു ആ വീടിന്മേൽ അലച്ചു,ആ വീട് പാറമേൽ അടിസ്ഥാനം ഉള്ളതാകയാൽ വീണുപോയില്ല.

പ്രിയ ദൈവപൈതലേ നീ ക്രിസ്തുവാകുന്ന പാറമേൽ ആണ് അടിസ്ഥാനം ഇട്ടേക്കുന്നത് എങ്കിൽ നീ ബുദ്ധിയുള്ള മനുഷ്യൻ ആണ്. നീ ദൈവചനം അനുസരിക്കുന്നവനാണെകിൽ നിന്റെ ജീവിതം ആകുന്ന പടകിനു നേരെ എന്തെല്ലാം കാറ്റുകൾ ആഞ്ഞടിച്ചാലും നീ വീണുപോകയില്ല കാരണം നിന്റെ ആശ്രയം യേശുക്രിസ്തുവിൽ ആകുന്നു.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...