Agape

Wednesday, 15 December 2021

യഹോവയെ അന്വേഷിക്കുന്നവർ"

യഹോവയെ അന്വേഷിക്കുന്നവർ സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കും,എങ്കിലും യഹോവയെ കാത്തിരിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവു വരികയില്ല. കാട്ടിലെ സകല മൃഗങ്ങളുടെയും രാജാവായ സിംഹത്തിന്റെ കുട്ടികൾ ആയ ബാലസിംഹങ്ങൾക്കു ഇര കിട്ടാതെ വിശന്നിരുന്നാലും, ദൈവത്തെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവു വരികയില്ല.പ്രിയ ദൈവപൈതലേ നീ വിശ്വസ്ഥതയോടെ ദൈവത്തെ സേവിച്ചാൽ,നിനക്ക് വേണ്ടുന്നതെല്ലാം ദൈവം തരും. നിനക്ക് ഒരു നന്മയ്ക്കും മുടക്കം വരികയില്ല, കാരണം നീ രാജാധിരാജന്റെ മകനും മകളും ആണ് . അപ്രകാരം ഉള്ള നിനക്ക് എന്തിന്റെയെങ്കിലും കുറവ് ദൈവം വരുത്തുമോ?.ഒരിക്കലും ഇല്ല. നിനക്ക് അന്നന്നു വേണ്ടുന്നതെല്ലാം നൽകി ദൈവം നിന്നെ വഴി നടത്തും. യിസ്രായേൽ മക്കൾ മരുഭൂമിയിൽ 40 വർഷം ആയിരുന്നപ്പോൾ,ഒന്നിനും പ്രതീക്ഷ ഇല്ലാത്ത മരുഭൂമിയിൽ സ്വർഗ്ഗീയ ഭോജനം ആയ മന്നയും നൽകി ദൈവം അനുഗ്രഹിച്ചു.പ്രിയ ദൈവപൈതലേ നീ ഇപ്പോൾ മരുഭൂമിയുടെ അവസ്ഥയിൽ ആയാലും ദൈവം നിന്നെ പോറ്റിപുലർത്തും. ഒരു പ്രതീക്ഷയ്ക്കും വകയില്ലെങ്കിലും ദൈവം നിനക്ക് ഏറ്റവും ശ്രേഷ്ഠമായത് നൽകും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...