Agape

Tuesday, 14 December 2021

"ഓട്ടം സ്ഥിരതയോടെ ഓടുക"

 


ഓട്ടം സ്ഥിരതയോടെ ഓടുക


ബൈബിൾ ഇപ്രകാരം പറയുന്നു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്ക് മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക



പ്രിയ ദൈവ പൈതലേ നാം ക്രിസ്തീയ ജീവിത ഓട്ടകളത്തിൽ ആണ്. നമ്മുടെ ട്രാക്ക് ആയിരിക്കില്ല അടുത്ത വ്യക്തിയുടേത്. നാം ഓട്ടം ഓടുമ്പോൾ ജീവിത പ്രശ്നങ്ങൾ  നമുക്ക് ഒരു ഭാരം ആയി മാറിയാൽ ഓട്ടം സ്ഥിരതയോടു ഓടുവാൻ കഴിയില്ല. സകല ഭാരവും യേശുക്രിസ്തുവിൽ സമർപ്പിച്ചു അക്കരെ നാട് നോക്കി വേഗം ഓടുക.


സകല വിധ ഭാരങ്ങൾ വച്ചോണ് ഓട്ടം സ്ഥിരതയോടെ ഓടുവാൻ സാധിക്കില്ല. അടുത്തത് മുറുകെ പറ്റുന്ന പാപം അതും നാം പൂർണമായി ഉപേക്ഷിച്ചാലേ ഓട്ടം സ്ഥിരതയോടെ ഓടുവാൻ സാധിക്കുകയുള്ളു.എത്ര ശ്രമിച്ചിട്ടും വിട്ടുമാറാൻ പറ്റാത്ത പാപം ആണ് മുറുകെ പറ്റുന്ന പാപം. അതിനെ പരിശുദ്ധതമാ ശക്തിയാൽ പരിപൂർണമായി ഉപേക്ഷിക്കുവാൻ ദൈവം സഹായിക്കും . മുറുകെ പറ്റുന്ന പാപവും ഭാരവും വിട്ടു കർത്താവിനെ ലക്ഷ്യമാക്കി ഓട്ടം ഓടുക. മുറുകെ പറ്റുന്ന പാപവും സകല വിധ ഭാരവും നീ വിട്ടു ഉപേക്ഷിച്ചില്ലെങ്കിൽ നിനക്ക് ഓട്ടം ഓടി വിജയിക്കുവാൻ സാധിക്കുകയില്ല. സാക്ഷികളുടെ ഇത്ര വലിയ ഒരു സമൂഹം നമുക്ക് ചുറ്റും നിൽക്കുന്നു സകല വിധ ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് ഓട്ടം സ്ഥിരതയോടെ ഓടി പൂർത്തിയാക്കിയവർ.നാമും സകല വിധ ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ട് അവരെ പോലെ ഓട്ടം സ്ഥിരതയോടെ ഓടി പൂർത്തീകരിക്കുക.


No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...