കത്തുന്ന തീചൂളയിലും ഇറങ്ങി വരുന്ന ദൈവം
പ്രിയ ദൈവപൈതലേ, കത്തുന്ന തീചൂളയിലും നാലാമനായി നിന്റെ ദൈവം ഇറങ്ങി വരും. രാജാവിന്റെ പ്രതിമയെ നമസ്കരിക്കണം എന്നു രാജാവിന്റെ കല്പന പുറപ്പെടുവിച്ചപ്പോൾ,ശദ്രക്ക്, മേശക്ക്, അബേദ് നേഗോ എന്നി മൂന്നു ബാലന്മാർ രാജാവിന്റെ പ്രതിമയെ നമസ്കരിക്കില്ല എന്നു ഉറച്ച തീരുമാനം എടുത്തു. രാജാവിന്റെ കല്പന ബാലന്മാർ അനുസരിക്കാത്തതിനാൽ തീയുടെ ശക്തി ഏഴു മടങ്ങു വർധിപ്പിച്ചു. മൂന്നു ബാലന്മാർ എടുത്ത ഒരു തീരുമാനം ഉണ്ട് ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ പ്രതിമയെ നമസ്കരിക്കയില്ല. മൂന്നു ബാലന്മാരുടെ ദൈവത്തിൽ ഉള്ള വിശ്വാസം ഉറച്ചതായിരുന്നു. രാജാവ് കോപാകുലനായി ബാലന്മാരെ തീചൂളയിൽ തള്ളിയിടുവാൻ കല്പിച്ചു. ബാലന്മാരെ തീയിൽ ഇടുവാൻ കൊണ്ടുപോയ സൈനീകർ തീയുടെ ശക്തി നിമിത്തം തൽക്ഷണം മരിച്ചു.
മൂന്നു ബാലൻമാരുടെ വിശ്വാസം കണ്ട ദൈവം നാലാമനായി ഇറങ്ങി വന്നു. തന്റെ മക്കളെ രക്ഷിച്ചു.
പ്രിയ ദൈവപൈതലേ വിശ്വാസം നിമിത്തം നീ ദൈവത്തെ മുറുകെപിടിച്ചാൽ നിന്റെ ആപത്തുവേളകളിൽ ദൈവം നാലാമനായി ഇറങ്ങി വരും. ദൈവീക കല്പനകളിൽ നീ വിശ്വസിച്ചു അനുസരിച്ചാൽ നിന്നെ സഹായിപ്പാൻ ദൈവം ഇറങ്ങി വരും.
No comments:
Post a Comment