കഷ്ടതയിലും വിശ്വസ്ഥൻ ആയിരിക്കുക
പ്രിയ ദൈവപൈതലേ കഷ്ടതയുടെ നടുവിലും വിശ്വസ്ഥൻ ആയിരിക്കുവാൻ നിനക്ക് കഴിയുന്നുണ്ടോ?
ബൈബിളിൽ നിന്ന് അങ്ങെനെ ഉള്ള ഒരു വ്യക്തിയെ പരിചയപ്പെടാം. അപ്പന്റെ ഇഷ്ടപുത്രൻ. തന്റെ സഹോദരങ്ങളുടെ ക്ഷേമം അന്വേഷിച്ചറിയാൻ ഭക്ഷണവും ആയി പോയപ്പോൾ സഹോദരന്മാർ യോസെഫിനെ പിടിച്ചു പൊട്ട കിണറ്റിൽ ഇട്ടു. പിന്നീട് യോസെഫിനെ മിദ്യാനകച്ചവടക്കാർക്ക് വിറ്റു. മിദ്യാന കച്ചവടക്കാർ പൊതിഫറിനു അടിമയായി യോസെഫിനെ വിറ്റു. പൊതിഫറിന്റെ ഭവനത്തിൽ താൻ വിശ്വസ്ഥൻ ആയിരുന്നു. പൊതിഫെറിന്റ വീട്ടിൽ വിശ്വസ്ഥൻ ആയിരുന്നത് കൊണ്ടു യോസെഫിനെ കാരാഗ്രഹത്തിൽ അടച്ചു. യോസേഫ് കാരഗ്രഹത്തിലും വിശ്വസ്ഥൻ ആയിരുന്നു. ഇത്രയും കാലഘട്ടങ്ങളായി കഷ്ടതയുടെ നടുവിലും വിശ്വസ്ഥൻ ആയിരുന്ന യോസേഫ് തന്റെ ദൈവത്തെ മുറുകെ പിടിച്ചു. തന്റെ ദൈവത്തെ തള്ളിപ്പറയേണ്ട അവസ്ഥയിലും താൻ ദൈവത്തെ മുറുകെ പിടിച്ചു.
പ്രിയ ദൈവപൈതലേ നീ കഷ്ടതയിലും ദൈവത്തോട് ചേർന്നിരിക്കുവാണോ, ദൈവം നിന്നെ അനുഗ്രഹിക്കും. യോസെഫിനെ അനുഗ്രഹിച്ചപ്പോലെ നിന്നെയും ദൈവം അനുഗ്രഹിക്കും. ബൈബിളിൽ ഇപ്രകാരം പറയുന്നു അവൻ നിങ്ങളെ തക്ക സമയത്തു ഉയിർത്തേണ്ടതിനു അവന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ.യോസഫ് ദൈവകരങ്ങളിൽ താണിരുന്നതുപോലെ നീയും താണിരുന്നാൽ യൊസഫിനെ ഉയിർത്തിയ ദൈവം നിന്നെയും ഉയിർത്തും. യോസേഫ് കാരാഗ്രഹത്തിൽ നിന്ന് ഈജിപ്തിന്റെ പ്രധാന മന്ത്രി ആയിട്ടാണ് ദൈവം ഉയിർത്തിയത്. ആ പദവിയിൽ എത്തിച്ചേരാൻ എത്രയധികം കഷ്ടതകളിൽ കൂടി യൊസഫ് കടന്നുപോയി. പ്രിയ ദൈവ പൈതലേ നീ കടന്നുപോകുന്ന കഷ്ടതകളിൽ ദൈവത്തെ ചോദ്യം ചെയ്യാതെ, തള്ളിപ്പറയാതെ യോസേഫിനെ പോലെ വിശ്വസ്ഥൻ ആയിരുന്നാൽ നിന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്.
No comments:
Post a Comment