Agape

Monday, 20 December 2021

പ്രതീക്ഷിക്കുന്നതിലും അപ്പുറമായി നടത്തുന്ന ദൈവം "

പ്രതീക്ഷിക്കുന്നതിലും അപ്പുറമായി നടത്തുന്ന ദൈവം പലപ്പോഴും നാം ദൈവത്തോട് ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും അപ്പുറമായിട്ടാണ് ദൈവം നമ്മെ നടത്തുന്നത്. ദൈവം തരുന്ന നന്മകൾ ഏറ്റവും ശ്രേഷ്ഠവും നിലനിൽക്കുന്നതും ആണ്. നാം ദൈവത്തോട് ചോദിക്കുന്നതും ആഗ്രഹിക്കുന്നതും പുറമെയുള്ള കാര്യങ്ങൾ കണ്ടുകൊണ്ടാണ്. ദൈവമോ അതിന്റെ ദോഷവശങ്ങളും ഭാവിയിൽ നമുക്ക് അനുയോജ്യം ആയിരിക്കുമോ എന്നൊക്കെ നോക്കിയിട്ടാണ്; ഓരോ നന്മകളും ദൈവം നമുക്ക് തരുന്നത്. ദൈവം തരുന്ന നന്മകൾ ശാശ്വതം ആണ്. മനുഷ്യരായ നമുക്ക് ഭാവിയെ പറ്റി അറിയില്ല. ഭൂതം, ഭാവി, വാർത്തമാനകാലം എന്നിവ അറിയുന്ന ദൈവം തന്റെ മക്കൾക്കു ഏറ്റവും ശ്രേഷ്ഠമേറിയതാണ് നൽകുന്നത്. യിസ്രയേലിനു രാജാവായി അഭിഷേകം ചെയ്യുവാൻ ശമുവൽ പ്രവാചകൻ യിശായ്യിയുടെ ഭവനത്തിൽ എത്തിയപ്പോൾ ശൗലിന്റെ പട്ടാളത്തിൽ ഉള്ള തന്റെ മക്കളെ യിശായി കാണിച്ചുകൊടുത്തു. ദൈവം ശമുവേലിനോട് പറഞ്ഞു; അവരുടെ മുഖമോ പൊക്കമോ നോക്കരുത്, ഞാൻ അവരെ തള്ളിയിരിക്കുന്നു.യാതൊരു പ്രതീക്ഷകളും ഇല്ലാതെ വനാന്തരങ്ങളിൽ ആടിനെ മെയ്ക്കുന്ന ദാവീദിനെ ശമുവേൽ പ്രവാചകൻ വിളിച്ചു വരുത്തി രാജാവായി അഭിഷേകം ചെയ്തു. പ്രിയ ദൈവപൈതലേ നീ ആഗ്രഹിക്കുന്നതിലും അപ്പുറം ആയിട്ടാണ് ദൈവം നിന്നെ നടത്തുന്നത്. നിന്റെ ഹൃദയം പരമാർത്ഥം ആകട്ടെ. ദൈവം നിന്റെ ഹൃദയത്തെ ആണ് നോക്കുന്നത്. നീ നിഷ്കളങ്കൻ ആയി ദൈവ സന്നിധിയിൽ ആയിരിക്കുക. നീ ആഗ്രഹിക്കുന്നതിലും അപ്പുറമായി ദൈവം നിന്നെ നടത്തും

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...