Agape

Tuesday, 21 December 2021

ദൈവത്താൽ കഴിയാത്ത കാര്യം വല്ലതും ഉണ്ടോ?

ദൈവത്താൽ കഴിയാത്ത കാര്യം വല്ലതും ഉണ്ടോ? ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു യിസ്രായേൽമക്കളെ അക്കരെ നടത്തിയ ദൈവം. യോർദാൻ നദി രണ്ടായി വിഭാഗിച്ച ദൈവം. മരിച്ച ലാസറിനെ ഉയിർപ്പിച്ച ദൈവം.ദൈവം കുരുടനു കാഴ്ച്ച നൽകി . പ്രിയ ദൈവപൈതലേ നാം സേവിക്കുന്ന ദൈവത്തിന്റെ അത്ഭുതങ്ങൾ ഇന്നും തീർന്നുപോയിട്ടില്ല. നമ്മുടെ സകല ആവശ്യത്തിനും ഉത്തരം അരുളാൻ ദൈവം സർവശക്തൻ ആണ്. നമ്മുടെ ദൈവത്തിലുള്ള വിശ്വാസം വർധിക്കുവാണെങ്കിൽ ഇന്നും ദൈവത്തിന്റെ അത്ഭുതങ്ങൾ നടക്കും. വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു. പ്രിയ ദൈവപൈതലേ വിശ്വാസത്തോടെ നീ ദൈവസന്നിധിയിൽ ചെല്ലുക.ദൈവം നിന്റെ സകല ആവിശ്യങ്ങൾക്കും മറുപടി തരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...