Agape

Wednesday, 22 December 2021

"യേശു വാതിൽക്കൽ നിന്ന് മുട്ടുന്നു "

യേശു വാതിൽക്കൽ നിന്ന് മുട്ടുന്നു പ്രിയ ദൈവപൈതലേ നീ ഒരു ക്രിസ്ത്യാനിയായിരിക്കാം. അല്ലെങ്കിൽ മറ്റൊരു മതത്തിൽ പെട്ട വ്യക്തി ആയിരിക്കാം. യേശുക്രിസ്തു നിന്റെ ഹൃദയത്തിന്റെ വാതിൽക്കൽ നിന്ന് മുട്ടുന്നു. നിന്റെ ഹൃദയം യേശുക്രിസ്തുവിനായി തുറന്നു കൊടുക്കുമോ. നീ നിന്റെ ഹൃദയം തുറന്നു കൊടുത്താൽ യേശുക്രിസ്തു നിന്റെ ഹൃദയത്തിൽ വസിക്കും. നിത്യസമാധാനം നിന്റെ ഹൃദയത്തിൽ ലഭിക്കും. നിത്യ ജീവൻ നിനക്ക് ലഭിക്കും. നിത്യ സന്തോഷം നിനക്ക് ലഭിക്കും. യേശുക്രിസ്തുവിനായി നിന്റെ ജീവിതം സമർപ്പിച്ചിട്ടില്ലെങ്കിൽ ഇന്നു നീ നിന്റെ ജീവിതം യേശുക്രിസ്തുവിനായി സമർപ്പിക്കുക. നിത്യ രക്ഷ സൗജന്യം ആണ്. കർത്താവായ യേശുക്രിസ്തുവിനെ നിന്റെ കർത്താവും രക്ഷിതാവും ആയി നീ സ്വീകരിച്ചാൽ യേശുക്രിസ്തു നിന്റെ ഹൃദയത്തിൽ വാഴും. അടുത്ത നിമിഷം നാം ഭൂമിയിൽ ഉണ്ടായിരിക്കുമോ ഇല്ലയോ എന്ന് പറയുവാൻ സാധ്യമല്ല. അതിനാൽ സമയം തക്കത്തിൽ വിനിയോഗിക്കുക.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...