Agape
Thursday, 23 December 2021
"ദൈവ ഇഷ്ടം "
ദൈവ ഇഷ്ടം
എപ്പോഴും സന്തോഷിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ ;എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ ;ഇതല്ലോ നിങ്ങളെകുറിച്ച് ക്രിസ്തുയേശുവിൽ ദൈവ ഇഷ്ടം.
1തെസ്സലോനിക്യർ 5:16-18.
പ്രിയ ദൈവപൈതലേ ക്രിസ്തുയേശുവിൽ നമ്മളെകുറിച്ചുള്ള ദൈവ ഇഷ്ടം എന്നു പറയുന്നത് എപ്പോഴും സന്തോഷിക്കുവിൻ ഇടവിടാതെ പ്രാർത്ഥിക്കുവിൻ എല്ലാറ്റിനും സ്തോത്രം ചെയ്യുവിൻ എന്നതാണ്. നമ്മൾ എപ്പോഴും സന്തോഷം ഉള്ളവർ ആയിരിക്കണം. കഷ്ടത വന്നാലും,, പ്രതികൂലം വന്നാലൂം അനുഗ്രഹം ദൈവം തന്നാലും ഏതു സമയത്തും നാം സന്തോഷം ഉള്ളവർ ആയിരിക്കണം. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. നിരന്തരം ആയി പ്രാർത്ഥനയിൽ കൂടി ദൈവത്തോട് ബന്ധം പുലർത്തുന്ന ഒരു വ്യക്തി ആയിരിക്കണം.ദൈവം തരുന്ന സകലത്തിനും സ്തോത്രം അർപ്പിക്കുന്നവർ ആയിരിക്കണം ഒരു ദൈവ പൈതൽ. നന്മ ലഭിക്കുമ്പോൾ മാത്രമല്ല തിന്മ ഭവിച്ചാലും ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നവർ ആയിരിക്കണം. കർത്താവിന്റെ ശിഷ്യന്മാർ കാരാഗ്രഹത്തിലും പാടി ദൈവത്തെ ആരാധിച്ചു.കാരാഗ്രഹത്തിന്റെ ബന്ധനങ്ങൾക്കിടയിലും അവർ പാടുകയും പ്രാർത്ഥിക്കുകയും ദൈവത്തിനു സ്തോത്രം അർപ്പിക്കുകയും ചെയ്തു. പ്രതികൂലത്തിന്റെ നടുവിലും സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും എല്ലാറ്റിനും സ്തോത്രം ചെയ്യുന്നതും ആണ് ക്രിസ്തുയേശുവിൽ നമ്മളെ കുറിച്ചുള്ള ദൈവ ഇഷ്ടം.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment