Agape

Friday, 24 December 2021

ദൈവത്തെ അനുകരിപ്പിൻ "

ദൈവത്തെ അനുകരിപ്പിൻ പ്രിയ ദൈവപൈതലേ നാം ഏതൊരു മനുഷ്യനെ നോക്കിയാലും കുറവുകൾ കണ്ടേക്കാം. പക്ഷെ യേശുക്രിസ്തു ഭൂമിയിൽ പാപം ഇല്ലാത്തവനായി പിറന്നു.യേശുക്രിസ്തു പാപം ഇല്ലാത്തവനായി വളർന്നു. യേശുക്രിസ്തു പാപം ഇല്ലാത്തവനായി ജീവിച്ചു.യേശുക്രിസ്തു പാപം ഇല്ലാത്തവനായി ക്രൂശിൽ മരിച്ചു അടക്കപ്പെട്ടു മൂന്നാമത്തെ ദിവസം ഉയിർത്തെഴുനേറ്റു. ആ യേശുക്രിസ്തുവിനെ മാതൃകയാക്കുക. ദൈവം മനുഷ്യൻ ആയി അവതരിച്ചിട്ട് സമൂഹം അകറ്റിയവരെ തന്നോട് ചേർത്തു പിടിച്ചു. യേശുക്രിസ്തു താഴ്മയിലൂടെയും സൗമ്യതയിലൂടെയും മറ്റുള്ളവർക്ക് മാതൃക ആയി ഈ ഭൂമിയിൽ ജീവിച്ചു. നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്ക,ശത്രുവിനെ സ്നേഹിക്കുക എന്നി ഉപദേശങ്ങളിൽ കൂടി യേശുക്രിസ്തു മാനവ ജാതിയെ ആകർഷിച്ചു. യേശുക്രിസ്തു ഭരണകർത്താക്കർക്ക് കീഴടങ്ങിയിരുന്നു ഭൂമിയിലെ നിയമങ്ങൾ നാം അനുസരിക്കേണ്ടത്തിന്റെ മാതൃക കാണിച്ചു തന്നു.യേശുക്രിസ്തു നമുക്ക് നല്ല മാതൃക കാണിച്ചു തന്നു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകളെ കഴുകി ഗുരുക്കന്മാർക്ക് മാതൃക ആയി.നാം യേശുക്രിസ്തുവിന്റെ ഗുണഗണങ്ങൾ അനുകരിക്കുക ആണെങ്കിൽ നല്ലൊരു മനുഷ്യൻ ആയി ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കും. മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ടന്നു നമ്മുക്ക് സ്വന്തം ജീവിതത്തിലൂടെ യേശുക്രിസ്തു കാണിച്ചു തന്നു. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ മരണത്തിന് അപ്പുറം ഉള്ള ജീവിതത്തിൽ യേശുക്രിസ്തുവിനോടുകൂടെ ജീവിക്കാം. പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിന്റെ ജീവിതം അനുകരിച്ചു നിത്യജീവൻ പ്രാപിക്കാം.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...