Agape

Wednesday, 8 December 2021

മാറായെ മധുരം ആക്കുന്ന ദൈവം

 മാറായെ മധുരം ആക്കുന്ന ദൈവം

കയ്പിനെ മധുരം ആക്കുന്ന ദൈവം. പ്രിയ ദൈവ പൈതലേ നീ മറ്റുള്ളവർക്ക് കയ്പ് ആണോ എങ്കിൽ നിന്നെ മധുരം ആക്കാൻ ദൈവത്തിനു കഴിയും.

പൗലോസ് ദൈവസഭയ്ക്ക്  ഒരു കയ്പായിരുന്നു. ദൈവസഭയെ നിരന്തരം ഉപദ്രവിച്ചു പോന്നു. ദമസ്‌കൊസിൽ വച്ചു ദൈവം പൗലോസിനോട്‌ സംസാരിച്ചപ്പോൾ കയ്പായിരുന്ന പൗലോസ് മധുരം ആയി മാറി. പിന്നീടങ്ങോട്ടു ദൈവസഭ സ്ഥാപിക്കുന്നതിൽ മുൻപന്തിയിൽ എത്തി.

പ്രിയ ദൈവപൈതലേ ദൈവ സന്നിധിയിൽ കയ്പായിരുന്ന നമ്മളെ മധുരം ആക്കിയ ദൈവത്തിനു നന്ദി അർപ്പിക്കുക.ദൈവം വ്യക്തിപരമായി ഇടപെട്ടാൽ ഏതു കയ്പ്പിനെയും മധുരം ആക്കുവാൻ ദൈവത്തിനു സാധിക്കും. 

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...