Agape

Monday, 29 November 2021

"സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്ക"

 


സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്ക

പ്രിയ ദൈവപൈതലേ, സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്ക. ദൈവം സ്നേഹം ആകുന്നു. ദൈവം നമ്മോടു കാണിച്ച സ്നേഹം നാം ഓർക്കാറുണ്ടോ?

കാൽവരിക്രൂശിൽ പരമയാഗം ആയി തീർന്ന ദൈവം നമ്മോട് കാണിച്ച സ്നേഹം നാം മറ്റുള്ളവരോട് പ്രദർശിപ്പിക്കാറുണ്ടോ.

നിന്റെ ശത്രുവിനെ സ്നേഹിക്ക എന്നുപറഞ്ഞ കർത്താവിന്റെ കല്പന നീ അനുസരിക്കാറുണ്ടോ.

നിന്റെ അയൽക്കാരനെ നിന്നെ പോലെ സ്നേഹിക്കാൻ പറഞ്ഞ കല്പന നീ അനുസരിക്കാറുണ്ടോ.

നിങ്ങൾ ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുകയാൽ അന്യോന്യം സ്നേഹിക്കുവിൻ എന്നാണ് ദൈവം കല്പിച്ചിരിക്കുന്നത്. നിങ്ങൾ അന്യോന്യം സ്നേഹിക്കുമ്പോൾ ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുന്നു എന്നു മനസിലാക്കുവിൻ. ദൈവത്തിൽ നിന്ന് ജനിച്ചിരിക്കുന്നവൻ ലോകത്തെ ജയിച്ചിരിക്കുന്നു. ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു ഇവയിൽ വലിയതോ സ്നേഹം തന്നെ. ആകയാൽ സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുക.


Sunday, 28 November 2021

"പ്രാർത്ഥനയുടടെ ശക്തി വ്യാപരിക്കുമ്പോൾ"

 


പ്രാർത്ഥനയുടടെ ശക്തി വ്യാപരിക്കുമ്പോൾ

പ്രിയ ദൈവപൈതലേ, പ്രാർത്ഥനയുടെ ശക്തി വ്യാപാരിച്ചാൽ കാരാഗ്രഹം ഇളകും, നിന്നെ ബന്ദിച്ചിരിക്കുന്ന ചങ്ങലകൾ അഴിഞ്ഞു മാറും,ദൂതൻ ഇറങ്ങും, നിന്നെ സ്വാതന്ത്രനാക്കും. പ്രാർത്ഥനയുടെ ശക്തി നിനക്ക് നേരെ അലറിവരുന്ന സിംഹത്തിന്റെ വായടക്കും. പ്രാർത്ഥനയുടെ ശക്തി വ്യാപാരിച്ചാൽ വിശ്വാസം വർധിക്കും. വിശ്വാസം വർധിച്ചാൽ സിംഹക്കൂട്ടിൽ കിടക്കേണ്ടി വന്നാലും ഭയപ്പെടില്ല.

പ്രിയ ദൈവപൈതലേ നീ പ്രാർത്ഥനയിൽ മടുത്തുപോകരുത് തക്കസമയത്തു പ്രവർത്തിക്കുന്ന ദൈവം ഉണ്ട്. നിന്റെ സകല ആവശ്യങ്ങളും അറിയുന്ന ദൈവം അനുദിനം നിന്നെ പോറ്റിപുലർത്തും. നിന്റെ വിഷയങ്ങൾ അറിയുന്ന ദൈവം തക്ക സമയത്തു നിന്നെ വിടുവിക്കും.


Friday, 26 November 2021

"പരിശുദ്ധത്മാവിന്റെ നടത്തിപ്പ്"

 പരിശുദ്ധത്മാവിന്റെ നടത്തിപ്പ്

പ്രിയ ദൈവപൈതലേ, പരിശുദ്ധത്മാവിന്റ നടത്തിപ്പ് എത്ര ശ്രേഷ്ഠം ആണ്. പഴയ നിയമത്തിൽ ഏലിയാവിനോട് യഹോവയുടെ യോർദാനു കിഴക്കുള്ള കേരീത് തോട്ടിനരികെ ഒളിച്ചിരിക്ക : അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിനു ഞാൻ കാക്കയോട് കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ഏലിയാവ് അത് അനുസരിച്ചു കെരിത്തു തോട്ടിനരികെ പാർത്തു. പരിശുദ്ധത്മാവ് പറഞ്ഞത് അനുസരിച്ചപ്പോൾ കാക്ക ഏലിയാവിന് അപ്പവും ഇറച്ചിയും കൊണ്ടുകൊടുത്തു, തോട്ടിൽ നിന്ന് ഏലിയാവു വെള്ളം കുടിച്ചു. ഏലിയാവ് ദേശത്തു മഴ പെയ്യുക ഇല്ല എന്ന് പ്രവിച്ചതുപോലെ സംഭവിച്ചപ്പോൾ കെരിത്തു തോടു വറ്റിപോയി. അപ്പോൾ ഏലിയാവിന് യഹോവയുടെ അരുളപ്പാടുണ്ടായതിനാൽ നീ എഴുനേറ്റു സീദോനോട്  ചേർന്ന സാറഫത്തിലേക്കു ചെന്ന് അവിടെപർക്ക. നിന്നെ പുലർത്തേണ്ടതിനു അവിടെ ഉള്ള ഒരു വിധവയോടു കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ദൈവം അരുളിച്ചെയ്തത് അനുസരിച്ചു പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ  വിറകു പെറുക്കികൊണ്ടിരുന്നു. എലിയാവ് വിധവയെ  വിളിച്ചു :എനിക്ക് കുടിപ്പാൻ വെള്ളം തരണം എന്നു പറഞ്ഞു അവൾ പോകുമ്പോൾ ഒരു കഷ്ണം അപ്പവും കൂടെ നിന്റെ കൈയിൽ കൊണ്ട് പോരണമേ എന്നു ഏലിയാവു അവളോട് പറഞ്ഞു. അതിന് അവൾ കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അൽപ്പം എണ്ണയും മാത്രമല്ലാതെ വേറെ ഒന്നും ഇല്ല.ഏലിയാവ് വിധവയോട് യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾ വരെ കലത്തിലെ മാവ് തീർന്നുപോകയില്ല  ഭരണിയിലെ  എണ്ണ കുറഞ്ഞും പോകയില്ല.ഏലിയാവ് വിധവയോടു പറഞ്ഞത് അനുസരിച്ചപ്പോൾ അപ്രകാരം സംഭവിച്ചു.

പ്രിയ ദൈവപൈതലേ നീ പരിശുദ്ധത്മാവിന് കീഴ്പ്പെട്ടിരുന്നാൽ പരിശുദ്ധത്മാവ് പറയുന്നത് അനുസരിച്ചാൽ ദൈവം കാക്കയെ കല്പിച്ചാക്കും.മനുഷ്യർ നിന്നെ സഹായിച്ചില്ലെങ്കിൽ കാക്കയെ ദൈവം ഒരുക്കും.പരിശുദ്ധത്മാവ് പറഞ്ഞത് അനുസരിച്ചാൽ കേരീതു തോടു വറ്റിയാലും മഴ പെയ്തില്ലെങ്കിലും :ദൈവം നിനക്ക് വേണ്ടി സാരഫത്തിൽ ഒരു വിധവയെ കല്പിച്ചാ ക്കിയിട്ടുണ്ട്:കാക്കയെ കല്പിച്ചക്കായിതുപോലെ.ദൈവം നിന്നോട് പരിശുദ്ധത്മാവിൽ അരുളിച്ചെയ്യുന്നത് നീ അനുസരിച്ചാൽ കെരിതുതോട്ടിലും,സാരഫത്തിലും നിന്നെ കരുതുവാൻ ദൈവം കാക്കയെയും വിധവയെയും ഒരുക്കും.ദൈവത്തിന്റെ ആലോചന നിറവേറി കഴിയുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള ആത്മമനുഷ്യൻ ബലപ്പെടും.ആ  ബലത്താൽ നീ ആഹാബിന്റെ രഥത്തിന് മുമ്പിൽ ഓടും.പരിശുദ്ധത്മശക്തി നിന്നിൽ വ്യാപിരിച്ചാൽ ബലഹീനൻ ആയ ഏലിയാവ് ബലവാൻ ആയി മാറുന്നത് ആണ് നാം എവിടെ കണ്ടത്.









"Today's conditions will change"

 


Today's conditions will change

 Dear child of God, God will change the situation you are going through now.  Sowing the seeds is very heavy.  Seeds sown with weeping over the fear of rain or adverse conditions and the fear of plowing the land with difficulty with a plowing alone: ​​When the seeds are sown with tears, they will bear fruit.  There is a day when the weather changes and they ripen and bear fruit.

 If you like this message, subscribe.

 There is an arp sound that day.  Eternal happiness is the name given to the great joy that occurs when angels harvest sheaves on the day of the offering when the trumpet sounds in the sky.  No mourning, no sorrow, no sickness, no poverty, no more death.  The day of immortality has arrived. If you like this message, subscribe.

 Eternal peace will reign in your heart. Your present conditions will change everything.


Saturday, 20 November 2021

"ഇന്ത്യ ബൈബിളിൽ"


 



ഇന്ത്യ ബൈബിളിൽ


ആഹഷരോഷ് രാജാവ് ഇന്ത്യ ഭരിച്ചിരുന്ന രാജാവ് ആയിരുന്നു . ഇന്ത്യ മുതൽ കൂശ് അഥവാ എത്തിയോപിയ വരെ ഉള്ള 127 സംസ്ഥാനങ്ങൾ ആയിരുന്നു അഹശ്വരോഷിന്റെ സാമ്രാജ്യം.ബിസി 485-465 വരെ ആയിരുന്നു അഹശ്വരോഷ് രാജാവിന്റെ ഭരണ കാലഘട്ടം. ആഹ്വഷരോഷ്‌ രാജാവിന്റെ റാണി വസ്ഥി  ആയിരുന്നു. രാജാവിനെ അനുസരിക്കാതിരുന്നതിനാൽ ആ വസ്ഥി റാണിയെ മാറ്റി പകരം യഹൂദ കന്യക ആയ ഹദസ്സ എന്ന എസ്തർ റാണി ആയി മാറി.ബൈബിളിലെ എസ്തർ എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ ഇന്ത്യയുടെ പ്രാധാന്യം കല്പിച്ചു കൊണ്ടാണ്. യഹൂദന്റെ വീണ്ടെടുപ്പിന് എസ്തർ കാരണം ആയതിനാൽ ആണ്. ആ പുസ്തകത്തിനു എസ്തർ എന്നു ദൈവം പേര് നൽകിയിരിക്കുന്നത്.



The care and love of the Creator

The care and love of the Creator


 Dear child of God, how great is the care of the Creator.  When the crow cries, he gives them the food they need.  Dear child of God, Jesus Christ said how responsible the Creator is to His creation.  Do not worry about what you will eat and what you will wear for your life and what you will wear for your body.  Behold the fowls of the air;  They are not sown, not reaped, nor stored in barns.  Yet your heavenly Father keeps them.  Aren't you the most special of them all?

 Dear child of God, trust in God without worrying about tomorrow.  God who led you yesterday and today is able to lead you tomorrow.  Jesus Christ is unique yesterday, today and forever.

 Dear child of God, God who gives food to the weeping crow and all the animals. He will be with you in every need.  Do not forget God's mercy, grace and compassion.

സൃഷ്ടിതാവിന്റെ കരുതലും സ്നേഹവും

 സൃഷ്ടിതാവിന്റെ കരുതലും സ്നേഹവും 


പ്രിയ ദൈവപൈതലേ, സൃഷ്ടിതാവിന്റെ കരുതൽ എത്ര ശ്രേഷ്ടം ആണ്. കാക്കക്കുഞ്ഞുങ്ങൾ കരയുമ്പോൾ അവയ്ക്ക് വേണ്ടുന്ന ഭക്ഷണം നൽകുന്നു.യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു രണ്ടുകാശിന് വിൽക്കുന്ന കുരികിലിനെ ദൈവം ഓർക്കുന്നു എങ്കിൽ നിങ്ങളെ എത്ര അധികം. പ്രിയ ദൈവപൈതലേ സൃഷ്ടിതാവിന് എത്ര ഉത്തര വാദിത്തം തന്റെ സൃഷ്ടികളോട് ഉണ്ടെന്നുള്ളതാണ് യേശുക്രിസ്തു പറഞ്ഞത്. എന്ത് തിന്നും എന്ത് ഉടുക്കും എന്ന് നിങ്ങളുടെ ജീവനായികൊണ്ടും എന്ത് ഉടുക്കും എന്ന് ശരീരത്തിനായി കൊണ്ടും വിചാരപ്പെടരുത്. ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു. അവയേക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവർ അല്ലയോ.

പ്രിയ ദൈവപൈതലേ നീ നാളെയോർത്തു വിചാരപ്പെടാതെ ദൈവത്തിൽ ആശ്രയിക്കുക. ഇന്നലെയും ഇന്നും നിന്നെ നടത്തിയ ദൈവം നാളെയും നിന്നെ നടത്തുവാൻ ശക്തനാണ് . യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ.

പ്രിയ ദൈവപൈതലേ കരയുന്ന കാക്കകുഞ്ഞിനും സകല മൃഗജാലങ്ങൾക്കും അതതിന്റെ ആഹാരം നൽകുന്ന ദൈവം.നിന്റെ ഓരോ ആവശ്യങ്ങളിലും നിന്നോട് കൂടെ ഇരിക്കും . ദൈവത്തിന്റെ കരുണയും കൃപയും മനസ്സലിവും നീ മറന്നുപോകരുത്.

Friday, 19 November 2021

നഷ്ടങ്ങളെ ലാഭം ആക്കുന്ന ദൈവം

 


നഷ്ടങ്ങളെ ലാഭം ആക്കുന്ന ദൈവം


പ്രിയ ദൈവപൈതലേ, നിന്റെ നഷ്ടങ്ങളെ ലാഭം ആകുന്ന ഒരു ദൈവം ഉണ്ട്. ഇയോബ് ദൈവസന്നിധിയിൽ നിഷ്കളങ്കനും, നേരുള്ളവനും,ദോഷം വിട്ടകലുന്നവനും, ദൈവഭക്തനും ആയിരുന്നു. എന്നിട്ടും ദൈവം ഇയോബിനെ പരീക്ഷിക്കാൻ സാത്താനു വിട്ടുകൊടുത്തു.കാരണം ദൈവത്തിനു അറിയാം ദൈവത്തിന്റെ പൈതൽ ആയ ഇയോബ് ജീവിതത്തിൽ എന്തു പ്രശ്നം വന്നാലും ദൈവത്തെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്കയില്ല എന്നു. അത്രമാത്രം ഇയോബ് ദൈവത്തെ സ്നേഹിച്ചിരുന്നു. നിർണയപ്രകാരം ദൈവത്തെ സ്നേഹിക്കുന്നവർക്ക് സകലതും നന്മക്കായി കൂടി വ്യാപിരിക്കുന്നു. ഇയോബിന്റ മക്കൾ നഷ്ടപ്പെട്ടു, സമ്പത്ത് നഷ്ടപ്പെട്ടു, ഭാര്യ തള്ളിപ്പറഞ്ഞു, രോഗബാധിതൻ ആയി. ഇത്രെയും പ്രശ്നങ്ങൾ വന്നിട്ടും ഇയ്യോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. ഇയോബ് പറഞ്ഞ വാക്കുകൾ പ്രശംസനീയം ആയിരുന്നു. യഹോവ തന്നു യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപെടുമാറാകട്ടെ. പിന്നീട് ദൈവം എല്ലാം ഇരട്ടിയായി നൽകി.

പ്രിയ ദൈവപൈതലേ,ഇയോബിനെ പോലെ ദൈവത്തെ സ്നേഹിക്കുക. നിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മക്കായിട്ടാണ്.


God who makes losses profits

 


God who makes losses profits


 Dear child of God, there is a God who can profit from your losses.  Job was blameless and upright before God, and he was a man of godly devotion.  Yet God left Job to be tempted by Satan, because God knew that Job, the child of God, would not reject God or abandon him in any way in life.  Job loved God so much.  All things are expedient for the good of them that love God, to the end.  Job lost his children, lost his wealth, was rejected by his wife, and became ill.  Despite all these problems, Job did not deny God.  Job's words were commendable.  Yahweh gave, and Yahweh took, and blessed be the name of Yahweh.  Then God doubled everything.

 Dear child of God, love God as Job did.Everything that happens in your life is for the better.


Thursday, 18 November 2021

Is Jesus Christ the Son of God? Are Christians monotheists?

 Is Jesus Christ the Son of God?  Are Christians monotheists?

 Christians are monotheists.  Because the Bible does not mention the Trinity to this day.  God is one.  The Father and the Son are one.  Jesus Christ said, "Those who have seen Me have seen the Father. When the Father and the Son are one, then the Holy Spirit dwells in the Father and the Son."
  To put it bluntly, if a man is taken, he consists of three elements, body, soul and spirit. So is man one?
 God created man in His own image.  That is to say, man is like the structure of God.  There are three similar elements in God that exist in man.  That is the Father, the Son, and the Holy Spirit.  Then God is one, as is man.

യേശുക്രിസ്തു ദൈവത്തിന്റെ മകൻ ആണോ? ക്രിസ്ത്യാനികൾ ഏക ദൈവ വിശ്വാസികളാണോ?

 യേശുക്രിസ്തു ദൈവത്തിന്റെ മകൻ ആണോ? ക്രിസ്ത്യാനികൾ ഏക ദൈവ വിശ്വാസികളാണോ?

ക്രിസ്ത്യാനികൾ ഏകദൈവ വിശ്വാസികളാണ്. കാരണം ബൈബിളിൽ ഇന്നേവരെ ത്രിത്വം പരാമർശിച്ചിട്ടില്ല. ദൈവം ഏകൻ ആണ്. പിതാവും പുത്രനും ഒന്നാകുന്നു. യേശുക്രിസ്തു ഇപ്രകാരംപറഞ്ഞിരിക്കുന്നു.എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു.പിതാവും പുത്രനും ഒന്നാകുമ്പോൾ പിന്നെ പരിശുദ്ധത്മാവ്  പിതാവിലും പുത്രനിലും വസിക്കുന്നു.
 ഒന്നും കൂടെ വ്യക്തമായി പറഞ്ഞാൽ ഒരു മനുഷ്യനെ എടുത്താൽ അവനിൽ ദേഹം, ദേഹി, ആത്മാവ് എന്നി മൂന്നു ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.അപ്പോൾ മനുഷ്യൻ ഏകനാണോ.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്റെ സ്വരൂപത്തിൽ ആണ്. എന്ന് പറഞ്ഞാൽ ദൈവത്തിന്റെ ഘടന പോലെയാണ് മനുഷ്യനും. ദൈവത്തിലും ഇതുപോലെ മൂന്നു ഘടകങ്ങൾ മനുഷ്യനിൽ ഉള്ളത് പോലെ ഉണ്ട്. അതാണ് പിതാവ്, പുത്രൻ, പരിശുദ്ധത്മാവ്. അപ്പോൾ ദൈവവും മനുഷ്യനെ പോലെ ഏകൻ ആണ്.

Who is Allah?

 Who is Allah?

 Allah is the only Arabic word for God.  That Allah is called God by different languages.  Christians call God the Arabic word for God.  Hindus call it Ishwar.  All this will change as the languages ​​change.  But Allah, God and Ishwar will never change.

ആരാണ് അല്ലാഹു?

 ആരാണ് അല്ലാഹു?

ദൈവത്തിന്റെ അറബിയിൽ ഉള്ള പദം മാത്രം ആണ് അല്ലാഹു. ആ അള്ളാഹു തന്നെ വിവിധ ഭാഷക്കാർ ദൈവം എന്നു വിളിക്കുന്നത്. ദൈവത്തിനു പറഞ്ഞിരിക്കുന്ന അറബിയിൽ ഉള്ള പദം ക്രിസ്ത്യാനികൾ ഗോഡ് എന്നു വിളിക്കുന്നു. ഹിന്ദുക്കൾ ഈശ്വർ എന്നു വിളിക്കുന്നു. ഇതെല്ലാം ഭാഷകൾ മാറുന്ന അനുസരിച്ചു മാറിക്കൊണ്ടിരിക്കും. പക്ഷെ അള്ളാഹു, ദൈവം, ഈശ്വർ ഒരിക്കലും മാറില്ല.

దేవుడు చేతులు పట్టుకున్నాడు

 దేవుడు చేతులు పట్టుకున్నాడు


  యెహోవా దూత తన పరిశుద్ధుల చుట్టూ విడిది చేసి వారిని విడిపించాడని కీర్తనకర్త చెప్పాడు.  ప్రియమైన దేవుని బిడ్డ, మీరు మరియు నేను చాలా ప్రమాదాలను ఎదుర్కొన్నాము.  అక్కడ దేవుడు మనందరినీ రక్షించాడు.  తల్లి కోడి తన బిడ్డలను కాపాడినట్లు దేవుడు ఎన్నిసార్లు కాపాడాడు.  ప్రియమైన భగవంతుని బిడ్డ, ఆ భగవంతుని కృపయే మనల్ని ఎలాంటి ప్రమాదం నుండి కాపాడుతుంది.  కాబట్టి ధైర్యంగా ఉండండి.  ప్రకృతి వైపరీత్యాల సమయంలో గాలిని మరియు సముద్రాన్ని నియంత్రించే దేవుడిని మీరు మరియు నేను సేవిస్తాము.  మీరు యేసును పిలిచినట్లయితే, నేడు మీరు ఎదుర్కొంటున్న ప్రమాదాల నుండి దేవుడు మిమ్మల్ని విడిపిస్తాడు.  పడవ గాలికి మరియు సముద్రానికి వ్యతిరేకంగా మునిగిపోవడం ప్రారంభించినప్పుడు యేసు శిష్యులు ప్రభువును పిలిచారు.  శిష్యులు తమ అనుభవాన్నంతా ఉపయోగించుకోవడంలో విఫలమైనప్పుడు, వారు సహాయం కోసం యేసును పిలిచారు

  ప్రియమైన దేవుని బిడ్డ, ప్రార్థన ద్వారా యేసును పిలవండి.  యేసుక్రీస్తు నిన్ను అన్ని ఆపదల నుండి విడిపించును.

भगवान हाथ पकड़े हुए

 भगवान हाथ पकड़े हुए


  भजनहार कहता है कि यहोवा का दूत उसके पवित्र लोगों के चारों ओर छावनी करके उन्हें छुड़ाता है।  भगवान के प्यारे बच्चे, आप और मैं कई खतरों से गुजरे हैं।  भगवान ने हम सभी को वहां बचाया।  कितनी बार भगवान ने हमारी रक्षा की जैसे एक माँ मुर्गी अपने बच्चों की रक्षा करती है।  भगवान के प्यारे बच्चे, यह भगवान की कृपा है जो हमें किसी भी खतरे से जीवित बचाती है।  इसलिए साहसी बनो।  आप और मैं उस परमेश्वर की सेवा करते हैं जो प्राकृतिक आपदाओं के समय हवा और समुद्र को नियंत्रित करता है।  यदि आप यीशु को पुकारते हैं, तो परमेश्वर आपको उन खतरों से बचाएगा जिनका आप आज सामना कर रहे हैं।  जब नाव हवा और समुद्र में डूबने लगी तो यीशु के चेलों ने प्रभु को पुकारा।  जब चेले अपने सभी अनुभव का उपयोग करने में विफल रहे, तो उन्होंने यीशु से मदद मांगी

  परमेश्वर के प्रिय बच्चे, प्रार्थना के द्वारा यीशु को पुकारें।  यीशु मसीह आपको सभी संकटों से मुक्ति दिलाएगा।

God holding hands

 God holding hands


 The psalmist says that the angel of Yahweh encamps around his saints and delivers them.  Dear child of God, you and I have gone through many dangers.  God saved us all there. How many times did God protect us like a mother hen protects her babies. Dear child of God, it is God's grace that saves us alive from any danger.  So be courageous.  You and I serve the God who controls the wind and the sea in the face of natural disasters. If you call on Jesus, God will deliver you from the dangers you face today.  Jesus' disciples called out to the Lord when the boat began to sink against the wind and the sea.  When the disciples failed to use all their experience, they called on Jesus for help

 Dear child of God, call on Jesus through prayer.  Jesus Christ will deliver you from all danger.

കരങ്ങളിൽ താങ്ങുന്ന ദൈവം

 കരങ്ങളിൽ താങ്ങുന്ന ദൈവം


സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. പ്രിയ ദൈവപൈതലേ നീയും ഞാനും എത്രയോ ആപത്തുകളിൽ കൂടി കടന്നുപോയി. അവിടയെല്ലാം ദൈവമാണ് നമ്മെ വിടുവിച്ചത്.ദൈവം നമ്മളെ തള്ളകോഴി തന്റെ കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കുന്നത് പോലെ എത്ര തവണ സംരക്ഷിച്ചു.പ്രിയ ദൈവപൈതലേ ഏതു ആപത്തു വന്നാലും നമ്മളെ അതിൽ നിന്നും ജീവനോടെ വിടുവിക്കുന്നത് ദൈവത്തിന്റെ കൃപ ആണ്. ആകയാൽ ധൈര്യത്തോടെ ഇരിക്ക. പ്രകൃതി പ്രതികൂലം ആകട്ടെ കാറ്റിനെയും കടലിനെയും നിയന്ത്രിക്കുന്ന ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്.നീ യേശുനാഥനെ വിളിച്ചപേക്ഷിച്ചാൽ ഇന്ന് നീ നേരിടുന്ന ആപത്തുകളിൽ നിന്ന് ദൈവം നിന്നെ വിടുവിക്കും. ആഴകടലിൽ അനുഭവസമ്പത്ത് ഉള്ള ശിഷ്യൻമാർ കാറ്റും കടലും പ്രതികൂലം ആയി പടക് മുങ്ങുവാൻ തുടങ്ങിയപ്പോൾ ആണ് യേശു നാഥനെ വിളിച്ചുണർത്തിയത്. ശിഷ്യന്മാർ തങ്ങളുടെ അനുഭവസമ്പത്ത് മുഴുവനും ഉപയോഗിച്ച് പരാജയപ്പെട്ടപ്പോൾ ആണ് സഹായത്തിനായി യേശുനാഥനെ വിളിച്ചപേക്ഷിച്ചത് 

പ്രിയ ദൈവപൈതലേ നീ യേശുനാഥനെ വിളിച്ചപേക്ഷിക്കുക പ്രാർത്ഥനയിലൂടെ. യേശുനാഥൻ നിന്നെ വിടുവിക്കും സകല ആപത്തിൽ നിന്നും.

Wednesday, 17 November 2021

Seeking God

 Seeking God

 When Jesus Christ lived on earth, he kept those who were marginalized by society close to him. Jesus Christ spent most of his time on earth with those who were forbidden by society.  God will honor you before those to whom you are despised.  There is a God who needs you.  Jesus Christ even sacrificed his own life for you on Calvary. Now that God is coming as King to unite you.

തേടിവരുന്ന ദൈവം

  തേടിവരുന്ന ദൈവം 

യേശുക്രിസ്തു ഭൂമിയിൽ വസിച്ചപ്പോൾ സമൂഹം അകറ്റി നിർത്തിയവരെ തന്നോട് ചേർത്തു നിർത്തി.യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലെ സമയം കൂടുതലും ചിലവഴിച്ചത് സമൂഹം വിലക്കിയവരോട് കൂടെ ആയിരുന്നു.പ്രിയ ദൈവപൈതലേ നിന്നെ ആരും ഗൗനിച്ചില്ലെങ്കിലും നിന്നെ സ്നേഹിക്കുന്ന ഒരു ദൈവം ഉണ്ട്. നീ ആരുടെയൊക്കെ മുമ്പിൽ നിന്ദിക്കപ്പെട്ടോ അവരുടെ മുമ്പിൽ ദൈവം നിന്നെ മാനിക്കും. നിന്നെ ആവശ്യമുള്ള ഒരു ദൈവം ഉണ്ട്. നിനക്ക് വേണ്ടിയാണ് സ്വന്ത പ്രാണൻ പോലും യേശുനാഥൻ കാൽവരിയിൽ യാഗമായി അർപ്പിച്ചത്.ഇനി നിന്നെ ചേർപ്പാൻ രാജാവായി ആ ദൈവം വരുന്നു.


Tuesday, 16 November 2021

പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവം

 


പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവം


പ്രിയ ദൈവപൈതലേ നീ ദീർഘനാളായി ദൈവ സന്നിധിയിൽ പ്രാർത്ഥിക്കുന്ന വിഷയങ്ങൾ ഉണ്ടായിരിക്കാം. ദീർഘകാലം ഒരു മകന് വേണ്ടി പ്രാർത്ഥിച്ച ഹന്നായ്ക്കു ദൈവം നൽകിയത് ശമുവേൽ ബാലനെ ആയിരുന്നു. പിൽകാലത്തു ശമുവേൽ ബാലൻ യിസ്രയേലിന്റെ പേരുകേട്ട പ്രവാചകൻ ആയി തീർന്നു.സെഖര്യാവും എലിസബേത്തും ദീർഘ നാളായി മക്കളില്ലാതെ ഭാരപ്പെട്ട് കഴിയുവായിരുന്നു. ദൈവം യോഹന്നാൻ സ്നാപകനെ നൽകി അനുഗ്രഹിച്ചു.

പ്രിയ ദൈവപൈതലേ നീ പലവിഷയങ്ങൾക്കും ദീർഘനാളുകളായി പ്രാർത്ഥിക്കുക ആയിരിക്കും. പ്രാർത്ഥനയുടെ മറുപടി വൈകുന്നത് ഏറ്റവും നല്ലത് ദൈവം നിനക്ക് നൽകാൻ വേണ്ടിയാണ്.

 

Monday, 15 November 2021

"NADHA NIN KRIPA MATHREM MATHI |MALAYALAM CHRISTIAN SONG"


 

"God who does not overcome tears"

 God who does not overcome tears


 Dear child of God, in the midst of whatever subject you are burdened with, pour that subject before God with tears.  Jehovah is near to those that are broken at heart;  Hannah prayed with tears and God answered her prayer.  When the angel heard Ishmael's cry, he came down.  The angel will come down today in answer to your prayer.  God will not reject your sense of need and your broken and broken heart.  Dear child of God, you have a God who dances your lamentations.

കണ്ണുനീരിനു മറികടക്കാത്ത ദൈവം

 കണ്ണുനീരിനു മറികടക്കാത്ത ദൈവം


പ്രിയ ദൈവപൈതലേ ഏതു വിഷയത്തിന്റെ നടുവിൽ ആണ് നീ ഭാരപ്പെടുന്നത് കണ്ണുനീരോടെ ആ വിഷയം ദൈവസന്നിധിയിൽ പകരുക. ഹൃദയം നുറുങ്ങിയവർക്കും മനസ്സ് തകർന്നവർക്കും യഹോവ സമീപസ്ഥൻ. ഹന്ന കണ്ണ്നീരോടെ പ്രാർത്ഥിച്ചു ദൈവം പ്രാർത്ഥനയ്ക്ക് മറുപടി നൽകി. യിഷ്മയെലിന്റെ കരച്ചിൽ കേട്ട് ദൈവദൂതൻ ഇറങ്ങിവന്നു. ഇന്നും നിന്റെ പ്രാർത്ഥനയുടെ മറുപടിയും ആയി ദൂതൻ ഇറങ്ങിവരും. നിന്റെ ആവശ്യബോധത്തെയും തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഹൃദയത്തെ ദൈവം നിരസിക്കയില്ല. പ്രിയ ദൈവപൈതലേ നിന്റെ വിലാപത്തെ നൃത്തം ആക്കുന്ന ഒരു ദൈവം നിനക്കുണ്ട്.

Sunday, 14 November 2021

ജീവന്റെ വഴി

ജീവന്റെ വഴി 


പ്രിയ ദൈവപൈതലേ, ഒരു ദൈവപൈതലിനെ സംബന്ധിച്ചു ഈ ഭൂവിലെ വാസം ഇടുക്കം  നിറഞ്ഞതാണ്.ചിലർക്ക് മനക്ലേശങ്ങൾ നിറഞ്ഞതാണ് ഈ ഭൂവിലെ യാത്ര.ചിലർ രോഗങ്ങളാൽ ഭാരപ്പെടുന്നവർ ആയിരുന്നിരിക്കും . ചിലർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും.ദൈവം ഇപ്രകാരം ഉള്ള ഇടുക്കം തരുന്നത് ദൈവത്തെ വിളിച്ചപേക്ഷിപ്പാൻ ആണ്. അതുപോലെ തന്നെ ദൈവത്തിൽ നിന്ന് അകന്നു പോകാതിരിക്കാൻ കൂടി ആണ്.പ്രിയ ദൈവപൈതലേ നിന്റെ വിഷയങ്ങൾ എന്തും ആയിക്കൊള്ളാട്ടെ നിന്റെ കൂടെ യേശുനാഥൻ ഉണ്ട് . വഴി ഇടുക്കം ആണെങ്കിൽ കൂടി ദൈവം നിന്റെ കൂടെ ഉണ്ടല്ലോ. ധൈര്യപ്പെട്ടിരിക്ക. നീ പോകുന്നത് വാഗ്ദത്ത ദേശത്തിലേക്കു ആണ് . നിന്റെ പൗരത്വമോ സ്വർഗത്തിൽ ആകുന്നു. ഞാനും നീയും ഇവിടെ പരദേശികൾ ആകുന്നു. പരദേശപ്രയാണം കഷ്ടവും സങ്കടവും നിറഞ്ഞതാണ്. അത് വേഗം തീരുകയും നാം പറന്നുപോകുകയും ചെയ്യും.

"THE WAY OF LIFE"

 The way of life


 Dear child of God, For a child of God, the abode on this earth is cramped. For some, the journey on this earth is full of worries.  For some, it may be full of financial difficulties. God gives such narrowness to call on God.  In the same way, it is to not turn away from God. Dear child of God, Jesus is with you no matter what your issues are.  God is with you even when the road is narrow.  Be courageous.  You are going to the Promised Land.  But your citizenship is in heaven.  You and I are strangers here.  Overseas travel is full of misery and sorrow.  It will be over soon and we will fly away.

Wednesday, 10 November 2021

What God has prepared for those who love Him

 What God has prepared for those who love Him


 God has prepared for those who love Himself that an eye has not seen or an ear has not even felt in anyone's heart. Now God has prepared a kingdom of heaven for you and is waiting for you.  Before the flood of Noah's day, Noah walked everywhere and said, "The flood is coming, and you must go into the ark."  No one obeyed.  The flood came and destroyed all but Noah and his family.  Jesus still calls you to that kingdom of heaven.  If you obey, you will be saved, just as Noah and his family were saved.  There is no sorrow, there is no death, eternal life with God. Infinite age can live in hell with worms and unquenchable fire if we do not obey God.  In the beginning God shut the door of Noah's ark. Then God did not save anyone. That is what is going to happen in the last days. God is now proclaiming His word to the world through His servants.Now Jesus Christ is interceding for you. God is coming as King to judge the world at the coming of the Lord.

ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത്

 ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത്


ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത് ഒരു കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരുത്തെന്റെയും ഹൃദയത്തിൽ തോന്നിട്ടു പോലുമില്ല.ഇനി നിനക്കായി ഒരു സ്വർഗ്ഗരാജ്യം ഒരുക്കി നിനക്ക് വേണ്ടി ദൈവം കാത്തിരുക്കുന്നു. നോഹയുടെ കാലത്തുണ്ടായ പ്രളയം വരുന്നതിനു മുൻപ് നോഹ എല്ലായിടവും നടന്നു പറഞ്ഞു പ്രളയം വരുന്നുണ്ട് നിങ്ങൾ പെട്ടകത്തിൽ കയറണം. ആരും ആനുസരിച്ചില്ല. പ്രളയം വന്നു നോഹയും കുടുംബവും ഒഴിച്ച് സകലരും നശിച്ചു പോയി. യേശു ഇന്നും നിന്നെ മാടിവിളിക്കുന്നു ആ സ്വർഗ്ഗരാജ്യത്തിലേക്കു. അനുസരിച്ചാൽ നോഹയും കുടുംബവും രക്ഷപെട്ടതുപോലെ പോലെ നിനക്കും രക്ഷപെടാം . ദുഃഖം അവിടെ ഇല്ല, മരണം അവിടെ ഇല്ല ദൈവത്തോടൊത്തു അനന്തയുഗം വാഴാം.ദൈവം പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ അനന്തയുഗം  പുഴുവും കെടാത്ത തീയും ഉള്ള നരകത്തിൽ വസിക്കാം.അകയാൽ ദൈവത്തിന്റെ വചനം പറയുന്നത് അനുസരിച്ചു ജീവിച്ചാൽ ദൈവത്തോടൊത്തു വാഴാം.ദൈവ വചനം പറയുന്നത് അനുസരിച്ചു ജീവിച്ചില്ലെങ്കിൽ സാത്താനോടൊത്ത് നരകത്തിൽ അനന്ത യുഗം ജീവിക്കാം.പിന്നീട് അവിടെ നിന്ന് ഒരു വിടുതൽ ഇല്ല.പ്രളയം ആരംഭിച്ചു ദൈവം നോഹയുടെ പെട്ടകത്തിന്റെ കിളി വാതിൽ അടച്ചു.പിന്നീട് ആരെയും ദൈവം രക്ഷപെടുത്തിയില്ല.അതാണ് അന്ത്യനാളിലും സംഭവിക്കാൻ പോകുന്നത്.ദൈവം ഇപ്പോൾ തന്റെ വചനം തന്റെ ദാസന്മാരിൽ കൂടി ലോകത്തിൽ അറിയിക്കുന്നു.അനുസരിക്കുന്നവർ നോഹയുടെ പെട്ടകത്തിൽ എന്നപോലെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.ഇപ്പോൾ യേശുക്രിസ്തു മധ്യസ്ഥനായി നിനക്ക് വേണ്ടി പക്ഷവാദം ചെയുന്നു.കർത്താവിന്റെ പരസ്യവരവിങ്കൽ ദൈവം ലോകത്തെ ന്യായം വിധിക്കാൻ രാജാവായി വരുന്നു.ആ വരവിങ്കൽ നല്ലവനും വിശ്വസ്ഥനും ആയ ദാസനെ, എന്നുള്ള വിളി കേൾപ്പാൻ നീയും ഞാനും ഒരുങ്ങിയിരിക്കുക.



Tuesday, 9 November 2021

Will God lead his children through misery?

 Will God lead his children through misery?


 Dear child of God, I often ask God why He brought this into my life when there are difficulties in my life.  Did God have a vision of Joseph and become the ruler of Egypt directly?  It was not. He passed through various trials and eventually became the ruler of Egypt.  God's presence was with Joseph in all the tribulations he went through.  So the trials that God passed through did not seem too difficult for Joseph.

 Dear child of God, God has allowed the trials you go through.  Your God is with you every step of the way.  Not to destroy you, but to build you up, to make you noble.

ദൈവം തന്റെ മക്കളെ കഷ്ടതയിൽ കൂടെ നടത്തുമോ

 ദൈവം തന്റെ മക്കളെ കഷ്ടതയിൽ കൂടെ നടത്തുമോ


പ്രിയ ദൈവപൈതലേ പലപ്പോഴും ജീവിതത്തിൽ കഷ്ടതകൾ വരുമ്പോൾ ദൈവം എന്റെ ജീവിതത്തിൽ എന്തിനു ഇത് വരുത്തി എന്നൊക്കെ നാം ദൈവത്തോട് ചോദിക്കാറുണ്ട്. യോസഫിനെ ദൈവം ദർശനം കാണിച്ചിട്ട് നേരിട്ട് മിസ്രയിമിന് അധിപതി ആകുക  ആയിരുന്നോ? അല്ലായിരുന്നു.പലവിധമായ ശോധനകളിൽ കൂടി കടത്തിവിട്ട് അവസാനം മിസ്രയിമിന് അധിപതി ആകുവായിരുന്നു. യോസഫ് കടന്നു പോയ ക്ലെശങ്ങളിൽ ഒക്കെയും ദൈവീക സാന്നിധ്യം യോസെഫിനോട് കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് യോസേഫിനു ദൈവം കടത്തിവിട്ട ശോധനകൾ വലിയ പ്രയാസം ആയി തോന്നിയില്ല.

പ്രിയ ദൈവപൈതലേ നീ കടന്നു പോകുന്ന ശോധനകൾ ദൈവം അനുവദിച്ചിട്ട് ആകുന്നു. നിന്റെ പരിശോധനയുടെ ഓരോ ഘട്ടത്തിലും നിന്റെ ദൈവം നിന്നോട് കൂട് ഉണ്ട്. നിന്നെ തകർക്കുവാനല്ല, നിന്നെ പണിവാനും, നിന്നെ മാന്യൻ ആകുവാൻ വേണ്ടിയാണ്.

Sunday, 7 November 2021

Everything is possible for God

 Everything is possible for God


 Dear child of God, there is a God who makes the impossible possible for you and me. God gave 100-year-old Abraham a seed.  He divides the Red Sea into two parts and carries the children of Israel across.  God destroys the fortress of Jericho. The boy David subdues the giant Goliath.  God's miracles continue today.

 God heals ailments.  There are many miracles that God does, even if you ask every Christian.

 Dear child of God, if you tell God your needs with full faith, God will answer and help.  The God who works miracles is still alive today.  Therefore all things are possible to God.

ദൈവത്തിനു സകലതും സാധ്യം

 ദൈവത്തിനു സകലതും സാധ്യം


പ്രിയ ദൈവപൈതലേ എനിക്കും നിനക്കും അസാധ്യമായതിനെ സാധ്യം ആകുന്നു ഒരു ദൈവം ഉണ്ട്.100 വയസ്സ് ഉള്ള അബ്രഹാമിന് സന്തതിയെ ദൈവം നൽകി. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു യിസ്രായേൽമക്കളെ അക്കരെ കടത്തുന്നു. ദൈവം യെരിഹോ കോട്ട തകർക്കുന്നു.ബാലനായ ദാവീദ് മല്ലനായ ഗോല്യത്തിനെ കീഴ്പ്പെടുത്തുന്നു. ഇന്നും ദൈവത്തിന്റെ അത്ഭുതങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു.

മാറാരോഗങ്ങൾ ദൈവം സൗഖ്യം വരുത്തുന്നു. ഓരോ ക്രിസ്തീയ വിശ്വസിയോട് ചോദിച്ചാലും ദൈവം ചെയുന്ന അത്ഭുതങ്ങൾ അനവധി ആണ്.

പ്രിയ ദൈവപൈതലേ നിന്റെ ആവശ്യങ്ങൾ ദൈവത്തോട് പൂർണ വിശ്വാസത്തോടെ അറിയിച്ചാൽ ദൈവം മറുപടി തന്ന് സഹായിക്കും. അത്ഭുതങ്ങൾ ചെയുന്ന ദൈവം ഇന്നും ജീവിച്ചിരിക്കുന്നു. ആകയാൽ ദൈവത്തിന് സകലതും സാധ്യം.

Saturday, 6 November 2021

ദൈവം പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ

 ദൈവം പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ


ദൈവം യോനയോടു പറഞ്ഞു നിനവേയിലേക്ക് പോകുവാൻ. യോനാ ദൈവം പറഞ്ഞത് അനുസരിക്കാതെ തർശിഷ്  നുള്ള കപ്പലിൽ കയറി. കപ്പൽ വൻ ആപത്തിൽ പെടുകയും അതിനു ഉത്തരവാദി യോനാ ആണെന്ന് മനസിലാക്കുകയും യോനയെ സമുദ്രത്തിൽ ഇടുകയും ചെയ്തു. അവിടെ ദൈവം കല്പിച്ചാക്കിയ മത്സ്യം യോനയെ വിഴുങ്ങുകയും മൂന്ന് ദിവസം യോനാ മത്സ്യത്തിന്റെ വയറ്റിൽ കിടക്കുകയും ചെയ്തു . അവസാനം യോനയെ മത്സ്യം നിനവയിൽ എത്തി യോനയെ ജീവനോടെ ശർദിക്കുകയും ചെയ്തു. പിന്നീട് യോനാ അവിടെ ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുകയും ചെയ്തു.

പ്രിയ ദൈവപൈതലേ നിന്നോട് ദൈവം എന്തെങ്കിലും ദൈവം നേരിട്ടോ ദൈവവചനത്തിലൂടെയോ ദൈവദാസന്മാരിൽ കൂടിയോ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് അനുസരിക്കുക. അല്ലെങ്കിൽ യോനക്ക് വന്ന അവസ്ഥ നിനക്ക് വരികയും. നീ അവസാനം ദൈവം പറഞ്ഞത് അനുസരിക്കേണ്ടിയും വരും. അതിനാൽ ദൈവം പറഞ്ഞത് അനുസരിച്ചാൽ ശിക്ഷ വാങ്ങിക്കാതെ ദൈവം പറഞ്ഞത് അനുസരിക്കാം.

If you do not obey God

 If you do not obey God


 God told Jonah to go to Nineveh.  Jonah disobeyed God and set sail for Tarshish.  The ship was in great danger, and Jonah was thrown into the sea.  There the fish that God had commanded swallowed Jonah and Jonah lay in the belly of the fish for three days.  Finally, the fish came to Nineveh and vomited Jonah alive.  Later, Jonah preached the word of God there.

 Dear child of God, if God has spoken to you directly, or through His Word, or through His servants, obey them.  Or you may find yourself in a situation similar to that of Jonah.  You will have to obey God in the end.  So if we obey what God says, we can obey what God says without being punished.

Friday, 5 November 2021

Absolute faith

 Absolute faith


 Jesus Christ said that if you have faith as a mustard seed, what you command will come true.  Mustard sits perfectly on a mustard seed.  This is called absolute faith.  Look at the faith of the bleeding woman.  She was healed when she faithfully touched the hem of Jesus' garment.


 Dear child of God, if your faith is perfect, God will answer your long prayers.  Do not let even a little disbelief come into you.

"പരിപൂർണ വിശ്വാസം"

 പരിപൂർണ വിശ്വാസം


ഒരു കടുക്മണിയോളം വിശ്വാസം നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ കല്പിക്കുന്നത് സംഭവിക്കും എന്നു യേശുക്രിസ്തു പറഞ്ഞു. ഒരു കടുക്മണിയിൽ പരിപൂർണമായി കടുക് ഇരിക്കുവാണ്. ഇതിനെയാണ് പരിപൂർണ വിശ്വാസം എന്നു പറയുന്നത്. രക്തസ്രാവ്വകാരി സ്ത്രിയുടെ വിശ്വാസം നോക്കിക്കേ.യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊട്ടാൽ സൗഖ്യം പ്രാപിക്കും എന്നുള്ള ആ സ്ത്രിയുടെ വിശ്വാസം കടുക്മണിയോളം ഉള്ള വിശ്വാസം ആയിരുന്നു. അവൾ വിശ്വാസത്തോടെ യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ തൊട്ടപ്പോൾ സൗഖ്യം പ്രാപിച്ചു.


പ്രിയ ദൈവപൈതലേ നിന്റെ വിശ്വാസം പരിപൂർണമാണെങ്കിൽ നിന്റ നീണ്ട നാളത്തെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി തരും. നിന്റെ ഉള്ളിൽ അൽപ്പം പോലും അവിശ്വാസം വരാൻ പാടില്ല.

Thursday, 4 November 2021

"യഹോവയിൽ ആശ്രയിക്കുന്നവർ"

 യഹോവയിൽ ആശ്രയിക്കുന്നവർ


യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു. ദൈവത്തിൽ ആശ്രയിക്കുന്നവർ അടിസ്ഥാനം ഇട്ടേക്കുന്നത് ക്രിസ്തുവാകുന്ന പാറമേൽ ആണ് . എന്തൊക്കെ പ്രതിക്കൂലങ്ങൾ വന്നാലും നിന്നെ തകർത്തു കളയുവാൻ സാധിക്കുകയില്ല. ദൈവത്തിൽ ആശ്രയിക്കുന്നവർ ദൈവവചനം അനുസരിക്കുന്നവർ ആയിരിക്കും. അങ്ങെനെയുള്ളവരെ ഒരു ശക്തിക്കും തകർത്തു കളയുവാൻ സാധിക്കയില്ല.നിന്റെ ജീവിതം ആകുന്ന പടകിനു നേരെ കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചേക്കാം. പക്ഷെ നിന്നെ കാത്തു സൂക്ഷിപ്പാൻ ദൈവം ഉണ്ട്. നിന്റെ ജീവിതം ആകുന്ന പടകിനു നേരെ വൻതിരമാലകൾ ആഞ്ഞടിച്ചേക്കാം.നിന്റെ ജീവിത പടകിൽ യേശു നാഥൻ ഉണ്ട്. കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവം നിന്റെ കൂടെ ഉണ്ട്.ഏതൊക്കെ ദുഷ്ട ശക്തി നിന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാലും ദൈവത്തിന്റെ സംരക്ഷണം ഉള്ളത് കൊണ്ട് നിന്നെ തൊടുവാൻ പോലും ദുഷ്ടശക്തിക്കു സാധ്യമല്ല.

"Those who trust in Yahweh"

 Those who trust in Yahweh


 Those who trust in Yahweh are like Mount Zion, which endures forever.  Those who trust in God lay their foundation on the rock which is Christ.  No amount of adversity can crush you.  Those who trust in God will obey God's Word.  No force can destroy such people.  But God is there to protect you.  Large waves may pound against the boat that is your life. The Lord Jesus is in the boat of your life.  God is with you who has calmed the wind and the sea.

Wednesday, 3 November 2021

"മാറായെ മധുരമാക്കുന്നവൻ"

 മാറായെ മധുരമാക്കുന്നവൻ


പ്രിയ ദൈവപൈതലേ മരുഭൂമിയിൽ യിസ്രായേൽ മക്കൾ ദാഹിച്ചു വലഞ്ഞു വെള്ളം കുടിക്കാൻ ചെന്നപ്പോൾ വെള്ളം കയ്പായിരുന്നു. മോശ ആ ജലത്തെ മധുര ജലം ആക്കിമാറ്റി.

പ്രിയ ദൈവപൈതലേ നീ  ചിലപ്പോൾ കയ്പ്പിന്റെ അവസ്ഥയിൽ കൂടി കടന്നു പോകുവായിരിക്കും. നീ പലർക്കും ഒരു കൈപ്പ് ആയിരിക്കും. ദൈവസന്നിധിയിൽ നിന്നെ തന്നെ സമർപ്പിക്കുക. ദൈവം നിന്റെ കയ്പ്പിന്റെ അവസ്ഥയെ മധുരം ആക്കി മാറ്റും. പലരും കൈപ്പ് എന്നു പറഞ്ഞതിനെ ദൈവം മധുരം ആക്കി മാറ്റും. നിന്നെ കയ്പ് എന്നു വിളിച്ചവർ മധുരം എന്നു വിളിക്കുന്ന നാൾ വിദൂരമല്ല.

"The one who makes Mara sweet"

 The one who makes Mara sweet


 Dear child of God, when the children of Israel went out into the wilderness to drink water, they were thirsty, and the water was bitter.  Moses turned the water into sweet water.

 Dear child of God, you will sometimes go through a period of bitterness.  You will be a bitter one to many.  Dedicate yourself to God.  God will sweeten your bitterness.  God will sweeten what many call bitter.  The day is not far off when those who call you bitter will call you sweet.

Tuesday, 2 November 2021

"ദൈവീക ഭക്തൻ "

 ദൈവീക ഭക്തൻ "

പ്രിയ ദൈവ പൈതലേ നീ ദൈവത്തിന്റെ മുമ്പിൽ ഭക്തൻ അല്ലെങ്കിൽ ഭക്ത ആണെങ്കിൽ. നീ വചനം അനുസരിക്കുന്നവർ ആയിരിക്കണം. പ്രാർത്ഥിക്കുന്നവർ ആയിരിക്കണം . ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ ആയിരിക്കണം സങ്കീർത്തനം ഒന്നാം അധ്യയത്തിൽ പറയുന്നത് പോലെ ദുഷ്ടൻമാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസിയുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു,യഹോവയുടെ ന്യായപ്രമാണം രാവും പകലും ധ്യാനിക്കുന്നവൻ എന്നാണ് ഒരു ഭക്തനെ കുറിച്ച് സങ്കീർത്തനകാരൻ പറയുന്നത്. മേല്പറഞ്ഞ കാര്യങ്ങൾ നീ അനുസരിച്ചാൽ നീ  ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷം പോലെ ഇരിക്കും അവർ ചെയുന്നത്  ഒക്കെയും സാധിക്കും.

പ്രിയ ദൈവപൈതലേ നിന്നെ കാണുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവം പറയുന്ന കല്പന പ്രകാരം ജീവിച്ചാൽ നിനക്ക് ആവശ്യം ഉള്ളത് തക്ക സമയത്തു ദൈവം തരും. അതിനു നീ ദൈവം പറയുന്നത് അനുസരിച്ചു ജീവിക്കണം.



"God-fearing"

 God-fearing

 Dear child of God, if you are pious or pious before God.  You must obey the Word.  Must be praying.  We must be firm believers in God, as the psalmist says in Psalm 1, who rejoices in Jehovah's law and does not sit in the way of sinners and does not sit in the seat of the scorner, but who meditates day and night on the law of Jehovah.  If you obey the above, you will be like a tree planted by the river, that will bear fruit in its season and will not wither.

 There is a God who sees you, dear child of God.  If you live according to that commandment, God will give you what you need in due time.  For that you have to live according to what God says.

Monday, 1 November 2021

"ദൈവകരങ്ങളിലെ മനോഹരമായ ആഭരണം"

 ദൈവകരങ്ങളിലെ മനോഹരമായ ആഭരണം 


നാം ചിന്തിക്കും യോസഫിന്റെ കൂടെ ദൈവം ഇരുന്നിട്ട് യോസേഫിനു എന്തുകൊണ്ട് ഇതെല്ലാം വന്നു. ഇയ്യോബിനോട് കൂടെ ദൈവം ഇരുന്നിട്ട് ഇയോബിന് ഈ കഷ്ടതകൾ എന്തുകൊണ്ട് വന്നു.


ഒരു സ്വർണപ്പണിക്കാരന്റെ കൈയിൽ ഒരു സ്വർണ്ണം കിട്ടിയാൽ ആദ്യം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു മനോഹരമായ ആഭരണം ഉണ്ടാക്കുക എന്നതാണ്.അതിന്റ 

ഭാഗമായി സ്വർണത്തെ തീയിൽ കൂടി പലതവണ കടത്തി വിടുന്നു. സ്വർണ്ണത്തിന്റ അഴുക്കുകൾ എല്ലാം പോയി കഴിയുമ്പോൾ. അതിനെ തട്ടാൻ മനോഹരമായ ആഭരണം ഉണ്ടാക്കാൻ ആരംഭിക്കും. അവസാനം മനോഹരമായ ആഭരണം കാണുമ്പോൾ ഇത്രയും പ്രതിക്കൂലങ്ങളിൽ കൂടി ഈ ആഭരണം കടന്നു പോയി എന്നു ചിന്തിക്കുക പോലും ഇല്ല.

പ്രിയ ദൈവപൈതലേ നിന്നെ 

 തീയിൽ കൂടി എന്ന വണ്ണം ശോധനയിൽ കൂടി കടക്കുമ്പോൾ ദൈവം നിന്നെ മനോഹരമായ ആഭരണം ആക്കാൻ ആണ് ശ്രമിക്കുന്നത്. നന്നായി വേദന എടുക്കും, ഒറ്റപെടലുകൾ അനുഭവപെടും, എന്നിങ്ങനെ പല വിധ ശോധനകളിൽ കൂടി കടന്നു പോകേണ്ടി വരും. അപ്പോഴെല്ലാം നിന്റെ ദൈവം നിന്റെ കൂടെ ഉണ്ട് . നീ ഭാരപ്പെടേണ്ട നിന്റെ ദൈവം നിന്നെ മനോഹരമായ ഒരു ആഭരണം ആക്കി മാറ്റും.

"Beautiful ornament in the hands of God"

 Beautiful ornament in the hands of God


 We wonder why God was with Joseph and why all this happened to Joseph.  Why did Job suffer when God was with him?


 When a goldsmith gets a piece of gold, the first thing he wants to do is make a beautiful piece of jewelry.

 As part of this, gold is passed through fire several times.  When all the dirt of gold is gone.  Begin to make beautiful jewelry to hit it.  When you finally see the beautiful jewelry, you do not even think that this jewelry has gone through so many disadvantages.

 Dear child of  God,God is trying to make you a beautiful jewel when you go through temptation like fire.  It will take a lot of pain, you will feel isolated, and you will have to go through various tests.  Your God is with you always.  Your God will make you a beautiful jewel that you should not be burdened with.

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...