പരിശുദ്ധത്മാവിന്റെ നടത്തിപ്പ്
പ്രിയ ദൈവപൈതലേ, പരിശുദ്ധത്മാവിന്റ നടത്തിപ്പ് എത്ര ശ്രേഷ്ഠം ആണ്. പഴയ നിയമത്തിൽ ഏലിയാവിനോട് യഹോവയുടെ യോർദാനു കിഴക്കുള്ള കേരീത് തോട്ടിനരികെ ഒളിച്ചിരിക്ക : അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിനു ഞാൻ കാക്കയോട് കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ഏലിയാവ് അത് അനുസരിച്ചു കെരിത്തു തോട്ടിനരികെ പാർത്തു. പരിശുദ്ധത്മാവ് പറഞ്ഞത് അനുസരിച്ചപ്പോൾ കാക്ക ഏലിയാവിന് അപ്പവും ഇറച്ചിയും കൊണ്ടുകൊടുത്തു, തോട്ടിൽ നിന്ന് ഏലിയാവു വെള്ളം കുടിച്ചു. ഏലിയാവ് ദേശത്തു മഴ പെയ്യുക ഇല്ല എന്ന് പ്രവിച്ചതുപോലെ സംഭവിച്ചപ്പോൾ കെരിത്തു തോടു വറ്റിപോയി. അപ്പോൾ ഏലിയാവിന് യഹോവയുടെ അരുളപ്പാടുണ്ടായതിനാൽ നീ എഴുനേറ്റു സീദോനോട് ചേർന്ന സാറഫത്തിലേക്കു ചെന്ന് അവിടെപർക്ക. നിന്നെ പുലർത്തേണ്ടതിനു അവിടെ ഉള്ള ഒരു വിധവയോടു കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു. ദൈവം അരുളിച്ചെയ്തത് അനുസരിച്ചു പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കികൊണ്ടിരുന്നു. എലിയാവ് വിധവയെ വിളിച്ചു :എനിക്ക് കുടിപ്പാൻ വെള്ളം തരണം എന്നു പറഞ്ഞു അവൾ പോകുമ്പോൾ ഒരു കഷ്ണം അപ്പവും കൂടെ നിന്റെ കൈയിൽ കൊണ്ട് പോരണമേ എന്നു ഏലിയാവു അവളോട് പറഞ്ഞു. അതിന് അവൾ കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അൽപ്പം എണ്ണയും മാത്രമല്ലാതെ വേറെ ഒന്നും ഇല്ല.ഏലിയാവ് വിധവയോട് യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾ വരെ കലത്തിലെ മാവ് തീർന്നുപോകയില്ല ഭരണിയിലെ എണ്ണ കുറഞ്ഞും പോകയില്ല.ഏലിയാവ് വിധവയോടു പറഞ്ഞത് അനുസരിച്ചപ്പോൾ അപ്രകാരം സംഭവിച്ചു.
പ്രിയ ദൈവപൈതലേ നീ പരിശുദ്ധത്മാവിന് കീഴ്പ്പെട്ടിരുന്നാൽ പരിശുദ്ധത്മാവ് പറയുന്നത് അനുസരിച്ചാൽ ദൈവം കാക്കയെ കല്പിച്ചാക്കും.മനുഷ്യർ നിന്നെ സഹായിച്ചില്ലെങ്കിൽ കാക്കയെ ദൈവം ഒരുക്കും.പരിശുദ്ധത്മാവ് പറഞ്ഞത് അനുസരിച്ചാൽ കേരീതു തോടു വറ്റിയാലും മഴ പെയ്തില്ലെങ്കിലും :ദൈവം നിനക്ക് വേണ്ടി സാരഫത്തിൽ ഒരു വിധവയെ കല്പിച്ചാ ക്കിയിട്ടുണ്ട്:കാക്കയെ കല്പിച്ചക്കായിതുപോലെ.ദൈവം നിന്നോട് പരിശുദ്ധത്മാവിൽ അരുളിച്ചെയ്യുന്നത് നീ അനുസരിച്ചാൽ കെരിതുതോട്ടിലും,സാരഫത്തിലും നിന്നെ കരുതുവാൻ ദൈവം കാക്കയെയും വിധവയെയും ഒരുക്കും.ദൈവത്തിന്റെ ആലോചന നിറവേറി കഴിയുമ്പോൾ നിന്റെ ഉള്ളിൽ ഉള്ള ആത്മമനുഷ്യൻ ബലപ്പെടും.ആ ബലത്താൽ നീ ആഹാബിന്റെ രഥത്തിന് മുമ്പിൽ ഓടും.പരിശുദ്ധത്മശക്തി നിന്നിൽ വ്യാപിരിച്ചാൽ ബലഹീനൻ ആയ ഏലിയാവ് ബലവാൻ ആയി മാറുന്നത് ആണ് നാം എവിടെ കണ്ടത്.
No comments:
Post a Comment