നഷ്ടങ്ങളെ ലാഭം ആക്കുന്ന ദൈവം
പ്രിയ ദൈവപൈതലേ, നിന്റെ നഷ്ടങ്ങളെ ലാഭം ആകുന്ന ഒരു ദൈവം ഉണ്ട്. ഇയോബ് ദൈവസന്നിധിയിൽ നിഷ്കളങ്കനും, നേരുള്ളവനും,ദോഷം വിട്ടകലുന്നവനും, ദൈവഭക്തനും ആയിരുന്നു. എന്നിട്ടും ദൈവം ഇയോബിനെ പരീക്ഷിക്കാൻ സാത്താനു വിട്ടുകൊടുത്തു.കാരണം ദൈവത്തിനു അറിയാം ദൈവത്തിന്റെ പൈതൽ ആയ ഇയോബ് ജീവിതത്തിൽ എന്തു പ്രശ്നം വന്നാലും ദൈവത്തെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്കയില്ല എന്നു. അത്രമാത്രം ഇയോബ് ദൈവത്തെ സ്നേഹിച്ചിരുന്നു. നിർണയപ്രകാരം ദൈവത്തെ സ്നേഹിക്കുന്നവർക്ക് സകലതും നന്മക്കായി കൂടി വ്യാപിരിക്കുന്നു. ഇയോബിന്റ മക്കൾ നഷ്ടപ്പെട്ടു, സമ്പത്ത് നഷ്ടപ്പെട്ടു, ഭാര്യ തള്ളിപ്പറഞ്ഞു, രോഗബാധിതൻ ആയി. ഇത്രെയും പ്രശ്നങ്ങൾ വന്നിട്ടും ഇയ്യോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. ഇയോബ് പറഞ്ഞ വാക്കുകൾ പ്രശംസനീയം ആയിരുന്നു. യഹോവ തന്നു യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപെടുമാറാകട്ടെ. പിന്നീട് ദൈവം എല്ലാം ഇരട്ടിയായി നൽകി.
പ്രിയ ദൈവപൈതലേ,ഇയോബിനെ പോലെ ദൈവത്തെ സ്നേഹിക്കുക. നിന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മക്കായിട്ടാണ്.
No comments:
Post a Comment