സൃഷ്ടിതാവിന്റെ കരുതലും സ്നേഹവും
പ്രിയ ദൈവപൈതലേ, സൃഷ്ടിതാവിന്റെ കരുതൽ എത്ര ശ്രേഷ്ടം ആണ്. കാക്കക്കുഞ്ഞുങ്ങൾ കരയുമ്പോൾ അവയ്ക്ക് വേണ്ടുന്ന ഭക്ഷണം നൽകുന്നു.യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു രണ്ടുകാശിന് വിൽക്കുന്ന കുരികിലിനെ ദൈവം ഓർക്കുന്നു എങ്കിൽ നിങ്ങളെ എത്ര അധികം. പ്രിയ ദൈവപൈതലേ സൃഷ്ടിതാവിന് എത്ര ഉത്തര വാദിത്തം തന്റെ സൃഷ്ടികളോട് ഉണ്ടെന്നുള്ളതാണ് യേശുക്രിസ്തു പറഞ്ഞത്. എന്ത് തിന്നും എന്ത് ഉടുക്കും എന്ന് നിങ്ങളുടെ ജീവനായികൊണ്ടും എന്ത് ഉടുക്കും എന്ന് ശരീരത്തിനായി കൊണ്ടും വിചാരപ്പെടരുത്. ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു. അവയേക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവർ അല്ലയോ.
പ്രിയ ദൈവപൈതലേ നീ നാളെയോർത്തു വിചാരപ്പെടാതെ ദൈവത്തിൽ ആശ്രയിക്കുക. ഇന്നലെയും ഇന്നും നിന്നെ നടത്തിയ ദൈവം നാളെയും നിന്നെ നടത്തുവാൻ ശക്തനാണ് . യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ.
പ്രിയ ദൈവപൈതലേ കരയുന്ന കാക്കകുഞ്ഞിനും സകല മൃഗജാലങ്ങൾക്കും അതതിന്റെ ആഹാരം നൽകുന്ന ദൈവം.നിന്റെ ഓരോ ആവശ്യങ്ങളിലും നിന്നോട് കൂടെ ഇരിക്കും . ദൈവത്തിന്റെ കരുണയും കൃപയും മനസ്സലിവും നീ മറന്നുപോകരുത്.
No comments:
Post a Comment