Agape

Thursday, 18 November 2021

യേശുക്രിസ്തു ദൈവത്തിന്റെ മകൻ ആണോ? ക്രിസ്ത്യാനികൾ ഏക ദൈവ വിശ്വാസികളാണോ?

 യേശുക്രിസ്തു ദൈവത്തിന്റെ മകൻ ആണോ? ക്രിസ്ത്യാനികൾ ഏക ദൈവ വിശ്വാസികളാണോ?

ക്രിസ്ത്യാനികൾ ഏകദൈവ വിശ്വാസികളാണ്. കാരണം ബൈബിളിൽ ഇന്നേവരെ ത്രിത്വം പരാമർശിച്ചിട്ടില്ല. ദൈവം ഏകൻ ആണ്. പിതാവും പുത്രനും ഒന്നാകുന്നു. യേശുക്രിസ്തു ഇപ്രകാരംപറഞ്ഞിരിക്കുന്നു.എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു.പിതാവും പുത്രനും ഒന്നാകുമ്പോൾ പിന്നെ പരിശുദ്ധത്മാവ്  പിതാവിലും പുത്രനിലും വസിക്കുന്നു.
 ഒന്നും കൂടെ വ്യക്തമായി പറഞ്ഞാൽ ഒരു മനുഷ്യനെ എടുത്താൽ അവനിൽ ദേഹം, ദേഹി, ആത്മാവ് എന്നി മൂന്നു ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.അപ്പോൾ മനുഷ്യൻ ഏകനാണോ.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്റെ സ്വരൂപത്തിൽ ആണ്. എന്ന് പറഞ്ഞാൽ ദൈവത്തിന്റെ ഘടന പോലെയാണ് മനുഷ്യനും. ദൈവത്തിലും ഇതുപോലെ മൂന്നു ഘടകങ്ങൾ മനുഷ്യനിൽ ഉള്ളത് പോലെ ഉണ്ട്. അതാണ് പിതാവ്, പുത്രൻ, പരിശുദ്ധത്മാവ്. അപ്പോൾ ദൈവവും മനുഷ്യനെ പോലെ ഏകൻ ആണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...