കരങ്ങളിൽ താങ്ങുന്ന ദൈവം
സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. പ്രിയ ദൈവപൈതലേ നീയും ഞാനും എത്രയോ ആപത്തുകളിൽ കൂടി കടന്നുപോയി. അവിടയെല്ലാം ദൈവമാണ് നമ്മെ വിടുവിച്ചത്.ദൈവം നമ്മളെ തള്ളകോഴി തന്റെ കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കുന്നത് പോലെ എത്ര തവണ സംരക്ഷിച്ചു.പ്രിയ ദൈവപൈതലേ ഏതു ആപത്തു വന്നാലും നമ്മളെ അതിൽ നിന്നും ജീവനോടെ വിടുവിക്കുന്നത് ദൈവത്തിന്റെ കൃപ ആണ്. ആകയാൽ ധൈര്യത്തോടെ ഇരിക്ക. പ്രകൃതി പ്രതികൂലം ആകട്ടെ കാറ്റിനെയും കടലിനെയും നിയന്ത്രിക്കുന്ന ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്.നീ യേശുനാഥനെ വിളിച്ചപേക്ഷിച്ചാൽ ഇന്ന് നീ നേരിടുന്ന ആപത്തുകളിൽ നിന്ന് ദൈവം നിന്നെ വിടുവിക്കും. ആഴകടലിൽ അനുഭവസമ്പത്ത് ഉള്ള ശിഷ്യൻമാർ കാറ്റും കടലും പ്രതികൂലം ആയി പടക് മുങ്ങുവാൻ തുടങ്ങിയപ്പോൾ ആണ് യേശു നാഥനെ വിളിച്ചുണർത്തിയത്. ശിഷ്യന്മാർ തങ്ങളുടെ അനുഭവസമ്പത്ത് മുഴുവനും ഉപയോഗിച്ച് പരാജയപ്പെട്ടപ്പോൾ ആണ് സഹായത്തിനായി യേശുനാഥനെ വിളിച്ചപേക്ഷിച്ചത്
പ്രിയ ദൈവപൈതലേ നീ യേശുനാഥനെ വിളിച്ചപേക്ഷിക്കുക പ്രാർത്ഥനയിലൂടെ. യേശുനാഥൻ നിന്നെ വിടുവിക്കും സകല ആപത്തിൽ നിന്നും.
No comments:
Post a Comment